ഫുട്ബോളിനോട് വിടവാങ്ങുമ്പോൾ കണ്ണീരോടെ പിക്വെ പറഞ്ഞത് ❝ഞാനിവിടെയാണ് ജനിച്ചത്,ഇവിടെ തന്നെ മരിക്കും❞

ഐതിഹാസികമായ ഒരു കരിയറിനാണ് ജെറാർഡ് പിക്വെ ഇന്നലെ അന്ത്യമിട്ടത്. 18 വർഷത്തോളം കളിക്കളത്തിൽ ചിലവഴിച്ച പിക്വെ ഇന്നലത്തെ മത്സരത്തോടുകൂടി ബൂട്ടഴിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇന്നലെ അൽമേരിയക്കെതിരെ നടന്ന മത്സരമായിരുന്നു പിക്വെ തന്റെ കരിയറിലെ അവസാന മത്സരമായ നിശ്ചയിച്ചത്.

ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു.ഡെമ്പലെ,ഡി യോങ് എന്നിവരായിരുന്നു ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്.റോബർട്ട് ലെവന്റോസ്ക്കി മത്സരത്തിൽ ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തിരുന്നു.

ഈ മത്സരത്തിനുശേഷം വളരെയധികം കണ്ണീരോടുകൂടിയാണ് പിക്വെ സംസാരിച്ചിരുന്നത്. ബാഴ്സ വിടാൻ ഏറ്റവും ഉചിതമായ സമയത്താണ് താൻ വിടുന്നത് എന്നാണ് പിക്വെ പറഞ്ഞിട്ടുള്ളത്. ബാഴ്സയിലേക്ക് ഭാവിയിൽ തിരിച്ചെത്തുമെന്നും പിക്വെ പ്രഖ്യാപിച്ചിട്ടുണ്ട്.

‘ ജീവിതത്തിൽ നിങ്ങൾക്ക് പ്രായമാകുമ്പോൾ,ചില സമയങ്ങളിൽ പുറത്തേക്ക് പോകുന്നതാണ് ഇഷ്ടം പ്രകടിപ്പിക്കാനുള്ള മാർഗം എന്ന് നിങ്ങൾ തിരിച്ചറിയും. ഭാവിയിൽ ഞാൻ ഇവിടേക്ക് തന്നെ തിരിച്ചെത്തും എന്നെനിക്ക് ബോധ്യമുണ്ട്.ഞാൻ ബാഴ്സയെ വളരെയധികം സ്നേഹിക്കുന്നു. അതുകൊണ്ട് ഈ സമയമാണ് ക്ലബ്ബ് വിടാൻ ഏറ്റവും ഉചിതമായ സമയം എന്ന് ഞാൻ കരുതുന്നു. ഇതൊരു വിടപറച്ചൊന്നുമല്ല.ഞാൻ ഇവിടെയാണ് ജനിച്ചു വീണിട്ടുള്ളത്. ഞാനിവിടെത്തന്നെയാണ് മരിച്ചുവീഴുക ‘ പിക്വെ പറഞ്ഞു.

എഴുന്നൂറിൽ പരം മത്സരങ്ങൾ തന്റെ കരിയറിൽ ആകെ കളിക്കാൻ ഈ സ്പാനിഷ് ഇതിഹാസത്തിന് കഴിഞ്ഞിട്ടുണ്ട്. 63 ഗോളുകളും 36 കിരീടങ്ങളും തന്റെ കരിയറിൽ പിക്വെ സ്വന്തമാക്കിയിട്ടുണ്ട്. ദീർഘകാലം ബാഴ്സയുടെ പ്രതിരോധനിരയിൽ ചില സാന്നിധ്യമായിരുന്ന ഒരു താരമാണ് ഇപ്പോൾ തന്റെ കരിയർ അവസാനിപ്പിച്ചിട്ടുള്ളത്.

Rate this post