ബ്രസീലിയൻ ക്ലബ്ബിനായി ഗോളടിച്ചുകൂട്ടുന്ന അർജന്റീന സ്‌ട്രൈക്കറെ ദേശീയ ടീമിൽ കാണാൻ ആഗ്രഹിക്കുന്നുവെന്ന് മാർസെലോ | Germán Cano |Marcelo

2023-ലെ കോപ്പ ലിബർട്ടഡോർസ് കപ്പ് ഫൈനലിൽ അർജന്റീന ക്ലബ് ബൊക്ക ജൂനിയേഴ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസ് ചാമ്പ്യന്മാരായി.പകരക്കാരനായ ജോണ് കെന്നഡിയുടെ 99-ാം മിനിറ്റിലെ ഗോളാണ് ബ്രസീലിയൻ ക്ലബിന് കിരീടം നേടിക്കൊടുത്തത്. തുടർച്ചയായ അഞ്ചാം വർഷമാണ് ബ്രസീലിയൻ ക്ലബ്ബുകൾ കോപ്പ ലിബർട്ടഡോർസ് കിരീടം നേടുന്നത്.

36-ാം മിനിറ്റിൽ അർജന്റീന ഫോർവേഡ് ജർമ്മൻ കാനോ ഫ്ലുമിനെൻസിന് ലീഡ് നൽകികൊടുത്തത്.രണ്ടാം പകുതിയിൽ ലൂയിസ് അഡ്വിൻകുല ലോംഗ് റേഞ്ച് ഗോളിലൂടെ ബൊക്ക ജൂനിയേഴ്സിന് സമനില നേടിക്കൊടുത്തു. ബ്രസീലിയൻ ക്ലബായ ഫ്ലുമിനെൻസിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കു വഹിച്ചത് ഒരു അര്ജന്റീന താരമായിരുന്നു. കോപ്പ ലിബർട്ടഡോർസിൽ ഫൈനലിലെ ഗോളടക്കം 13 ഗോളുകൾ നേടിയ ജർമ്മൻ കാനോ.

വെറ്ററൻ അർജന്റീന സ്ട്രൈക്കർ കാനോ തന്റെ നാട്ടിൽ ലാനൂസിനൊപ്പം തന്റെ കരിയർ ആരംഭിച്ചുവെങ്കിലും പരാഗ്വേ, കൊളംബിയ, മെക്സിക്കോ എന്നിവയിലൂടെ ബ്രസീലിൽ എത്തി നിൽക്കുകയാണ്.2008-ൽ ലാനസിൽ അരങ്ങേറ്റം കുറിച്ച കാനോ പ്രാദേശിക ഫുട്‌ബോളിൽ നിരവധി ക്ലബ്ബുകളിൽ കളിച്ചെങ്കിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മെക്സിക്കോയിൽ പച്ചൂക്കയ്ക്കും ലിയോണിനുമായി 15 ലിഗാ MX ഗോളുകൾ നേടി. മറ്റൊരു റിയോ ക്ലബ്ബായ വാസ്കോ ഡ ഗാമയിൽ നിന്നാണ് 35 കാരൻ ഫ്ലുമിനെൻസിലേക്ക് മാറിയത്.

2022 ന്റെ തുടക്കം മുതൽ എല്ലാ മത്സരങ്ങളിലും 80-ലധികം ഗോളുകൾ ആണ് തരാം നേടിയത്.ഈ വർഷത്തെ കോപ്പ ലിബർട്ടഡോഴ്‌സിൽ 13 ഗോളുകളാണ് കാനോ നേടിയത്.ഏഴ് ഗോളുകളിൽ രണ്ടാം സ്ഥാനത്തുള്ളത് അത്‌ലറ്റിക്കോ മിനീറോയുടെ പൗളീഞ്ഞോയാണ്.ഫൈനലിൽ കടന്ന ബൊക്ക ടീം 12 മത്സരങ്ങളിൽ നിന്ന് വെറും 12 ഗോളുകൾ മാത്രമാണ് നേടിയത്.ഗ്രൂപ്പ് ഘട്ടത്തിന്റെ തുടക്കത്തിൽ കാനോ, ലിമയിൽ സ്‌പോർട്ടിംഗ് ക്രിസ്റ്റലിനെതിരായ 3-1 വിജയത്തിൽ രണ്ട് ഗോളുകൾ നേടി.

റിവർ പ്ലേറ്റിനെ 5-1 ന് തകർത്തപ്പോൾ ഹാട്രിക് നേടി,സ്‌കോർ ചെയ്യാതെ രണ്ട് മത്സരങ്ങൾക്ക് ശേഷം, അവസാന ഗ്രൂപ്പ് ഗെയിമിൽ പെറുവിയൻസിനെതിരായ മത്സരത്തിൽ ഗോൾ നേടി.16-ാം റൗണ്ടിൽ അർജന്റീനോസ് ജൂനിയേഴ്സിനെതീരെ കാനോക്ക് ഗോൾ നേടാനായില്ല.ക്വാർട്ടർ ഫൈനലിൽ പരാഗ്വേൻ ടീമായ ഒളിമ്പിയയ്‌ക്കെതിരായ രണ്ട് പാദങ്ങളിലുമായി മൂന്ന് തവണ സ്‌കോർ ചെയ്തു.പോർട്ടോ അലെഗ്രെയിൽ ബ്രസീലിയൻ ക്ലബ് ഇന്റർനാഷണലിനെതിരെ സെമിയിലും ഗോൾ നേടി.ടൂർണമെന്റിൽ ഫ്ലൂവിന്റെ 23 ഗോളുകളിൽ 13 എണ്ണവും അർജന്റീനക്കാരൻ സ്കോർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം അർജന്റീനക്കാരൻ 44 ഗോളുകളുമായി സീസണിൽ നാലാമതായി ഫിനിഷ് ചെയ്തു.പാരീസ് സെന്റ് ജെർമെയ്‌നിലെ ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെയേക്കാൾ പന്ത്രണ്ട് ഗോളുകൾ കുറവായിരുന്നു. മിന്നുന്ന ഫോമിലുള്ള വെറ്ററൻ താരത്തെ അര്ജന്റീന ടീമിലെടുക്കണം എന്ന ആവശ്യം പലരും പരിശീലകൻ സ്കെലോണിക്ക് മുന്നിൽ വെച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഫ്ലുമിനെൻസിൽ അദ്ദേഹത്തിനെ സഹ താരമായ മുൻ ബ്രസീൽ ഇന്റർനാഷണൽ മാഴ്സെലോ അർജന്റീന ദേശീയ ടീമിൽ ജർമൻ കാനോയെ കാണാൻ ആഗ്രഹിക്കുന്നു എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്.“അർജന്റീന ദേശീയ ടീമിൽ കാനോയെ എടുക്കണം , അദ്ദേഹം അത് അർഹിക്കുന്നു”മാഴ്സെലോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

1/5 - (1 vote)