അർജന്റീന ടീമിൽ ഇടം ലഭിക്കാത്തതിനെക്കുറിച്ച് സിമിയോണിക്ക് പറയാനുള്ളത്

സമീപകാലത്ത് മികച്ച പ്രകടനമാണ് തന്റെ ക്ലബ്ബുകൾക്ക് വേണ്ടി ജിയോവാനി സിമയോണി കാഴ്ച വെക്കുന്നത്.കഴിഞ്ഞ സീസണിൽ വെറോണക്ക് വേണ്ടി 36 മത്സരങ്ങൾ കളിച്ച സിമയോണി 17 ഗോളുകൾ നേടിയിരുന്നു. ഈ സീസണിൽ നാപ്പോളിക്ക് വേണ്ടി 8 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും താരം നേടിയിരുന്നു. സബ്സ്റ്റിറ്റ്യൂട്ട് റോളിൽ വന്നു കൊണ്ടാണ് ഈ മത്സരങ്ങളിൽ താരം പങ്കെടുത്തിരുന്നത്.

പക്ഷേ സമീപകാലത്തൊന്നും അർജന്റീനയുടെ ദേശീയ ടീമിൽ ഇടം നേടാൻ ജിയോ സിമയോണിക്ക് കഴിഞ്ഞിട്ടില്ല. അവസാനമായി അദ്ദേഹം സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 2020ൽ ആയിരുന്നു. അവസാനമായി അർജന്റീനക്ക് വേണ്ടി കളിക്കാനുള്ള അവസരം ലഭിച്ചത് 2018ലായിരുന്നു.അന്ന് ഒരു അസിസ്റ്റ് നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.

നിലവിൽ അർജന്റീനയുടെ ദേശീയ ടീമിൽ ഇടം ലഭിക്കാത്തതിനെ കുറിച്ച് ചില കാര്യങ്ങൾ സിമയോണി പറഞ്ഞിട്ടുണ്ട്. അർജന്റീന ടീമിൽ ഒരുപാട് മികച്ച താരങ്ങൾ ഉണ്ടെന്നും താൻ ഇനിയും ഇമ്പ്രൂവ് ആവേണ്ടതുണ്ട് എന്നുമാണ് സിമയോണി പറഞ്ഞിട്ടുള്ളത്.

‘ സ്‌കലോനി എങ്ങനെയാണ് എന്നെ തിരഞ്ഞെടുക്കുക? എന്തൊക്കെയാണ് ഞാൻ മിസ്സ് ചെയ്യുന്നത്.ഈ ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്. അർജന്റീനയുടെ ടീമിൽ ഇടം നേടുക എന്നുള്ള സ്വപ്നം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒരുപാട് മികച്ച താരങ്ങൾ ഉള്ള ഒരു സ്ട്രോങ്ങ് ടീമാണ് നമ്മുടേത്.എല്ലാം നല്ല രൂപത്തിൽ മുന്നോട്ടുപോകുന്ന ഒരു ടീമിൽ ഇടം നേടുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാൻ ചെയ്യേണ്ടത് എന്താണോ എനിക്ക് ഓഫർ ചെയ്യാൻ കഴിയുക അതിനു തയ്യാറാവുക എന്നുള്ളതാണ്.

ഞാൻ ഇവരുമായി പോരാടാൻ ഏത് മേഖലയിലാണ് ഇമ്പ്രൂവ് ആവേണ്ടത് എന്നുള്ളത് ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്. ചിലപ്പോൾ ഞാൻ എന്റെ സമയം വരാൻ വേണ്ടി ക്ഷമ കാണിക്കേണ്ടതുണ്ടാവാം.അതുകൊണ്ടാണ് ഞാൻ എപ്പോഴും തയ്യാറാവാൻ ശ്രമിക്കുന്നത്. എനിക്ക് അർജന്റീന ടീമിൽ ഇടം നേടണം എന്നുള്ളത് സ്‌കലോണിക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി ഞാൻ എല്ലാ ഞായറാഴ്ചകളിലും ശ്രമങ്ങൾ നടത്താറുണ്ട്.അർജന്റീനയുടെ ദേശീയ ടീം എന്നുള്ളത് അതുല്യമായ ഒരു സ്ഥലമാണ്. നിലവിൽ ഞാൻ അവിടെയില്ല. പക്ഷേ നാളെ ഞാൻ ആ ടീമിലേക്ക് തിരിച്ചെത്തി എല്ലാവരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കും ‘ സിമയോണി പറഞ്ഞു.

ഏറ്റവും മികച്ച താരങ്ങൾക്കാണ് സ്‌കലോനി തന്റെ ടീമിൽ ഇടം നൽകാറുള്ളത്.സിമയോണിയുടെ പ്രകടനം ഇനിയും മെച്ചപ്പെട്ടാൽ അദ്ദേഹത്തെ ഒരിക്കലും സ്‌കലോനി പരിഗണിക്കാതെ പോവില്ല.

Rate this post