സാവി സ്വന്തമാക്കാൻ ഏറെ ആഗ്രഹിച്ച അർജന്റീന മിഡ്ഫീൽഡർ ജനുവരിയിൽ ബാഴ്സലോണയിലെത്തും |FC Barcelona
ബാഴ്സലോണ മാനേജർ സാവി ഹെർണാണ്ടസ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാൻ ഏറെ ആഗ്രഹിച്ച താരമായിരുന്നു അർജന്റീന മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോ.എന്നാൽ താരത്തിനായി കൂടുതൽ തുക മുടക്കാൻ കഴിയില്ലെന്നതു കൊണ്ട് ആ ട്രാൻസ്‌ഫറിൽ നിന്നും ബാഴ്‌സലോണ പിൻവാങ്ങിയിരുന്നു.
ഒരു ക്രിയേറ്റീവ് മിഡ്ഫീൽഡർ എന്ന നിലയിൽ, ലോ സെൽസോ ബാഴ്‌സലോണയ്ക്ക് യോജിച്ച താരമായിരിക്കും. ടോട്ടനത്തിൽ തന്നെ തുടരുന്ന ലോ സെൽസോക്ക് പുതിയ പരിശീലകനു കീഴിൽ അവസരങ്ങൾ കുറവാണ്. ഈ സീസണിൽ ഒരു പ്രീമിയർ ലീഗ് ഗെയിമിലും ലോ സെൽസോയ്ക്ക് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചിട്ടില്ല.ഈ സീസണിൽ ഇതുവരെ 63 മിനിറ്റ് മാത്രമാണ് അദ്ദേഹം കളിച്ചത്. പരിക്ക് മൂലം ക്ലബിന്റെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.ജിയോവാനി ലോ സെൽസോയെ വിട്ടുകൊടുക്കാൻ ടോട്ടൻഹാം ആവശ്യപ്പെടുന്ന തുക 15 മില്യൺ യൂറോയാണ്.ജനുവരിയിൽ അർജന്റീന താരത്തെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ.
“എട്ടാം നമ്പർ” റോളിന്റെ ഓപ്ഷനുകളായി ബാഴ്‌സലോണയിൽ ഇതിനകം പെഡ്രി, ഗവി, ഗുണ്ടോഗൻ എന്നിവരുണ്ടെന്ന് കണക്കിലെടുത്ത് ലോ സെൽസോ ഒരു സ്ഥിരം സ്റ്റാർട്ടറാകാൻ സാധ്യതയില്ലെങ്കിലും താരം ബാഴ്‌സലോണയ്ക്ക് ഒരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല.ലെവൻഡോസ്‌കി, ഗുണ്ടോഗൻ, പെഡ്രി, റാഫിൻഹ എന്നിവരെല്ലാം ലോ സെൽസോയ്‌ക്കൊപ്പം ഇണങ്ങും എന്ന കാര്യത്തിൽ സംശയമില്ല.
🚨 Barcelona are considering a surprise January swoop for out-of-favour Tottenham midfielder Giovani Lo Celso.
— Transfer News Live (@DeadlineDayLive) September 24, 2023
(Source: Football Insider) pic.twitter.com/MvwfFn4h1E
ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ട്രാൻസ്ഫറിലൂടെയും കുറഞ്ഞ വിലയുള്ള താരങ്ങളെയും സ്വന്തമാക്കിയ ബാഴ്സ ലീഗിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്താണ് സാവിയുടെ ടീം.