‘വേറെ എവിടെയെങ്കിലും പോയി കരയൂ’; മാർട്ടിനെസിനെസിനെ വിമർശിച്ച ഫ്രഞ്ച് താരത്തിനെതിരെ ഡി മരിയ

ലോകകപ്പ് ഫൈനലിലെ വിജയത്തിന് ശേഷം അര്ജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസിന്റെ പ്രവർത്തി ഏറെ വിമർശനങ്ങൾക്ക് കാരണമായി തീർന്നിരുന്നു. പെനാൽറ്റി ഷൂട്ട് ഔട്ട് ഔട്ടിൽ രണ്ടു കിക്കുകൾ തടഞ്ഞ മാർട്ടിനെസ് ആയിരുന്നു മത്സരത്തിലെ ഹീറോ.അദ്ദേഹത്തിന് ലോകകപ്പിലെ പ്രകടനത്തിന് ഗോൾഡൻ ഗ്ലൗവും ലഭിച്ചു.

അർജന്റീന ഷോട്ട്‌സ്റ്റോപ്പർ വിജയത്തിന് ശേഷം എംബാപ്പയെ നിരന്തരം പരിഹസിച്ചു കൊണ്ടേയിരിക്കുകയും ചെയ്തിരുന്നു.വിജയത്തിന് ശേഷം എംബാപ്പെയ്ക്ക് വേണ്ടി മാർട്ടിനെസ് ആദ്യം ഒരു നിമിഷം മൗനം പാലിച്ചു, തുടർന്ന് ഫോർവേഡിന്റെ സങ്കടകരമായ മുഖമുള്ള ഒരു ചിത്രം പാവൽ വെക്കുകയും ചെയ്തു.അർജന്റീന ഗോൾകീപ്പറെക്കുറിച്ച് ശക്തമായ അഭിപ്രായങ്ങളുമായി മുൻ ഫ്രഞ്ച് താരം ആദിൽ റാമി രംഗത്തെത്തിയിരിന്നു. ഫുട്‌ബോളിലെ ഏറ്റവും വെറുക്കപെട്ടവനാണ് മാർട്ടിനെസ് എന്ന് റമി അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് എയ്ഞ്ചൽ ഡി മരിയ.

“ദിബു ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആണ് ,നിങ്ങൾ മറ്റെവിടെയെങ്കിലും പോയി കരയൂ” ഡി മരിയ മറുപടി പറഞ്ഞു .”നീ എന്നെ പഠിപ്പിക്കുകയാണോ എയ്ഞ്ചൽ!?” എന്നാണ് ഇതിനു ഫ്രഞ്ച് താരം മറുപടി കൊടുത്തത്.ലോകകപ്പിന്റെ ഫൈനലിൽ ലെസ് ബ്ലൂസിനെതിരെ ലാ ആൽബിസെലെസ്‌റ്റെയുടെ പെനാൽറ്റി ഷൂട്ടൗട്ടിലെ അവിശ്വസനീയമായ വിജയത്തിൽ എമി മാർട്ടിനെസ് അർജന്റീനയുടെ ഹീറോ ആയിട്ടും താരത്തിന്റെ പ്രവർത്തിയുടെ പേപേരിൽ വില്ലനായി മാറുകയായിരുന്നു.

എമി മാർട്ടിനെസിന്റെ പ്രവർത്തിയെ പലരും വിമർശിച്ചെങ്കിലും എയ്ഞ്ചൽ ഡി മരിയ ഇപ്പോൾ തന്റെ ഗോൾകീപ്പറെ ന്യായീകരിക്കുകയാണ്.ഖത്തര്‍ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയ ശേഷമുള്ള എമിയുടെ അശ്ലീല ആംഗ്യം വിവാദമാവുകയും ചെയ്തു. പാശ്ചാത്യ മാധ്യമങ്ങള്‍ എമിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഖത്തര്‍ ഭരണാധികാരികളെയും ഫിഫ തലവനെയും സാക്ഷിയാക്കിയായിരുന്നു അര്‍ജന്‍റീനയുടെ വിജയത്തിലെ മുഖ്യ വിജയശില്‍പ്പിയായ എമി മാർട്ടിനെസിന്‍റെ അതിരുകടന്ന ആഘോഷ പ്രകടനം.