2021-22 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉജ്ജ്വല ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് സീസണിനിടയിലേറ്റ തിരിച്ചടിയായിരുന്നു സ്റ്റാർ ഗോൾകീപ്പർ ആൽബിനോ ഗോമസിനേറ്റ പരിക്ക്.. കാൽമുട്ടിന് പരുക്കേറ്റ ഗോമസ് അനിശ്ചിത കാലത്തേക്ക് കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്നാണ് നേരത്തെ ക്ലബ് അറിയിച്ചത്.
എന്നാലിപ്പോൾ താരം ഈ സീസൺ അവസാനിക്കും മുമ്പ് കളിക്കളത്തിൽ മടങ്ങിയെത്തിയേക്കും എന്നാണ് സൂചന.ഒഡീഷ എഫ് സിക്കെതിരെ നടന്ന മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ താരം ഈ സീസണിൽ ഇനി കളിക്കില്ലെന്ന തരത്തിലായിരുന്നു അന്ന് റിപ്പോർട്ടുകൾ ഉയർന്നത്.
പിന്നാലെ ചെന്നൈയിൻ എഫ്സിയിൽ നിന്ന് സീനിയർ ഗോളി കരൺജിത് സിങ്ങിനെ ബ്ലാസ്റ്റേഴ്സ് ഒപ്പം കൂട്ടുകയും ചെയ്തു. ഇതോടെ സീസണിലിനി ഗോമസ് കളിക്കാനിടയില്ലന്നാണ് സൂചനകൾ ലഭിച്ചത്.
Albino Gomes’ injury is not as bad as initially feared. Have been told that the Kerala Blasters goalkeeper should be able to take the field in February.#Indianfootball #ISL #KBFC
— Marcus Mergulhao (@MarcusMergulhao) December 31, 2021
എന്നാൽ ആൽബിനോ ഗോമസിന്റെ പരിക്ക് നേരത്തെ ഭയപ്പെട്ടതു പോലെ അത്ര ഗൗരവകരമല്ല എന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്.ആദ്യം ഭയപ്പെട്ടത് പോലെ അത്ര ഗുരുതരമല്ല ആൽബിനോക്ക് സംഭവിച്ചിരിക്കുന്ന പരിക്കെന്ന് വ്യക്തമായതോടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന സൂചനകളും നൽകി. പുതു വർഷത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഈ വാർത്ത സമ്മാനിക്കുന്ന സന്തോഷം ചെറുതല്ല.
ALBINO GOMES this season
— IFTWC (@IFTWC) January 2, 2021
Shots on Target Faced 🎯 – 37
Saves 🚫 – 24
Penalties Faced 🥅 – 5
Penalties Conceded ⚽ – 1 pic.twitter.com/tNEOLN87zS
ഗോമസ് പുറത്തായതിന് ശേഷം പ്രഭ്സുഖാൻ ഗില്ലാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കുന്നത്.അതേ സമയം ഈ സീസണിൽ ആദ്യ നാല് മത്സരങ്ങളിലായിരുന്നു ആൽബിനോ ഗോമസ് കേരളത്തിന്റെ ഗോൾ വല കാത്തത്. ഇതിൽ 2 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.