ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ജാംഷെഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ ജയം സ്വന്തമാക്കിയിരുന്നു. ആദ്യ പകുതിയിൽ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്സിനായി വിജയഗോള്‍ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ നാലാംവിജയം കൂടിയായിരുന്നു ഇത്. ഈ വിജയത്തോടെ ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന തുടർവിജയങ്ങളുടെ എണ്ണം നാലായി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഇത് ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടുന്നത്.
ഗ്രീക്ക് സ്ട്രൈക്കർ തുടർച്ചയായ നാലാമത്തെ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നെടുന്നത്.തന്റെ ആദ്യ നാല് ഐഎസ്എൽ മത്സരങ്ങളിലും ഗോൾ നേടാനാകാതെ പോയ ഡയമന്റകോസിന്റെ മികച്ച ഫോം ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ നിർണായകമായി മാറിയിരിക്കുകയാണ്.ദിമിത്രിയോസ് ഗോൾ നേടിയ മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്സ് വിജയം നേടുകയും ചെയ്തു.ലീഗിലെ ആദ്യ നാല് മത്സരങ്ങളിൽ താരത്തിന് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല. താരത്തിന്റെ ട്രാൻസ്ഫറിൽ ആരാധകർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
29-കാരൻ ഒടുവിൽ ഇന്ത്യയിലെ തന്റെ ജീവിതത്തിലേക്ക് പൊരുത്തപ്പെടുകയും ടീമിന്റെ വിജയങ്ങളിൽ നിരനായകമായി മാറുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് വിജയങ്ങളിൽ നിർണായക പങ്കു വഹിച്ച ഡയസിന്റെയു വസ്ക്വസിന്റെ അഭാവം നികത്തുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഹൈദരാബാദ് എഫ്സിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മുട്ടു കുത്തിച്ചപ്പോള്‍ ഗോൾ നേടിയത് ദിമിത്രിയോസ് തന്നെയായിരുന്നു.തന്റെ വേഗതയും, ശാരീരിക ക്ഷമതയും കൊണ്ട് എതിര് ഡിഫെന്‍സിനെ തകര്‍ത്തെറിയാന്‍ ഗ്രീക്ക് സ്ട്രൈക്കര്‍ക്ക് അനായാസം കഴിയുന്നുണ്ട്.
ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി സീസൺ ആരംഭിച്ച ബ്ലാസ്റ്റേഴ്സിന് പിന്നീട് തുടർച്ചയായ മൂന്നു തോൽവികളാണ് നേരിടേണ്ടി വന്നത്. നോർത്ത് ഈസ്റ്റിനെ മൂന്നു ഗോളിന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചു വന്നത്. ആ മത്സരത്തിലാണ് ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്. അടുത്ത മത്സരങ്ങളിൽ ഗോവയെയും ഹൈദരാബിദിനെയും ബ്ലാസ്റ്റേഴ്സ് കീഴടക്കി. ഈ മത്സരങ്ങളിലെല്ലാം ഗ്രീക്ക് സ്ട്രൈക്കർ ഗോൾ നേടുകയും ചെയ്തു.
4️⃣ wins in a row for @ivanvuko19 & Co. for the first time in their history! 🔥
— Indian Super League (@IndSuperLeague) December 4, 2022
The Blasters are on a roll! 💪#HeroISL #LetsFootball #KeralaBlasters pic.twitter.com/ux6L7ZYXiL
നിലവിൽ 8 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ, 5 വിജയങ്ങളും, 3 തോൽവിയടക്കം അടക്കം 15 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഇത്രയും പോയിന്റോടെ ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.ഈ മാസം പതിനൊന്നാം തീയതി കൊച്ചിയിൽ ബെംഗളൂരു എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.