” ഗോളുകൾ വഴങ്ങാത്തതാണ് വിജയിക്കാനുള്ള ലൈസൻസ് നൽകുന്നതെന്ന് സെർബിയൻ തന്ത്രജ്ഞൻ “

ഏറെ കാലത്തിനു ശേഷം ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. കുറച്ചു സീസണുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്ലെ ഓഫും കിരീടവുമെല്ലാം സ്വപനം കണാൻ തുടങ്ങുകയും ചെയ്തു. ഇന്നലെ ഒഡിഷക്കെതിരെ നേടിയ സമ്പൂർണ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു വന്നിരിക്കുകയാണ്.

പ്രതിരോധവും, മധ്യനിരയും, മുന്നേറ്റ നിരയും കയ്യും മെയ്യും മറന്ന് ഒരു മനസ്സോടെ പോരാടിയപ്പോൾ ഇതുവരെ കാണാത്ത ഒരു ബ്ലാസ്‌റ്റേഴ്‌സിനെ ഈ സീസണിൽ കാണാൻ സാധിച്ചു. ഗോൾ കീപ്പറാണോ , പ്രതിരോധ താരങ്ങളാണോ, മധ്യ നിരയോ , ഗോളടിക്കുന്ന സ്‌ട്രൈക്കർമാരാണോ ആരാണ് മികച്ച് നിൽക്കുന്നതെന്ന് പറയാൻ സാധിക്കുന്നില്ല. ഓരോ താരങ്ങളും അവരുടെ സ്ഥാനങ്ങളിൽ അവരുടെ 100 % നൽകിയപ്പോൾ വിജയങ്ങൾ ബ്ലാസ്റ്റേഴ്സിനൊപ്പം എത്തുകയും ചെയ്തു. ടീമിലെ ഓരോ താരങ്ങളെ വ്യക്തമായി മനസ്സിലാക്കി അവരുടെ കഴിവുകൾ പൂർണമായി ഉപയോഗപ്പെടുത്തുന്ന ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ തന്ത്രങ്ങളാണ് ടീമിന്റെ തലച്ചോർ എന്ന് പറയാം.

ഈ സീസണിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 11 മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ മാത്രമാണ് കേരള ടീം വഴങ്ങിയിട്ടുള്ളത്. അതിൽ അഞ്ച് ക്‌ളീൻ ഷീറ്റുവുകളും ഉൾപ്പെടുന്നു. ഗോളുകൾ വഴങ്ങാത്തത് എങ്ങനെയാണ് സ്‌കോർ ചെയ്യാനും മത്സരങ്ങൾ വിജയിക്കാനുമുള്ള ലൈസൻസ് നൽകുന്നതെന്ന് സെർബിയൻ തന്ത്രജ്ഞൻ ചൂണ്ടിക്കാട്ടി. ഇത് കളിക്കാർക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് നൽകുന്നു, അവർ തീർച്ചയായും ഗോളുകൾ വഴങ്ങാൻ ആഗ്രഹിക്കുന്നില്ല.

“ ഗോളുകൾ വഴങ്ങാത്തപ്പോൾ അത് വളരെയധികം ആത്മവിശ്വാസവും സന്തോഷവും നൽകുന്നു. അതിനർത്ഥം പ്രതിരോധത്തിൽ വളരെ കഠിനാധ്വാനം ചെയ്യുന്നു എന്നാണ്.ടീം ഒതുക്കമുള്ളതും ഒന്നും നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് തെളിയിക്കുന്നു.അതിനാൽ ഒരു കോച്ചിംഗ് സ്റ്റാഫ് എന്ന നിലയിൽ ഇത് ഏറ്റവും പ്രധാനപ്പെട്ട വസ്തുതയാണ്, അതുപോലെ തന്നെ ടീമിന് വിജയിക്കാൻ കഴിയുമെന്ന് ഞങ്ങൾ കാണുന്നു. അതിനാൽ ഗോൾ വഴങ്ങാതിരിക്കുകയും കൂടുതൽ അവസരങ്ങൾ സൃഷ്ടിട്ടിക്കുകയും ചെയ്യുമ്പോൾ ഗെയിമുകൾ വിജയിക്കാനുള്ള കൂടുതൽ അവസരങ്ങൾ വന്നു ചേരും” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“മുംബൈ സിറ്റിക്കും ചെന്നൈയിനും എതിരെ ക്ലീൻ ഷീറ്റ് നേടിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ സീസണിൽ അഞ്ച് ക്ലീൻ ഷീറ്റുകളുള്ള ഏക ടീം ഞങ്ങളുടേതാണ്.വ്യത്യസ്ത സാഹചര്യങ്ങളിൽ കളിക്കാൻ കഴിയുന്ന ഒരു ടീമിനെ വികസിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത് ..ടീമിനെ വികസിപ്പിക്കുക, വ്യത്യസ്ത തലങ്ങളിലും രൂപീകരണത്തിലും പ്രകടനം നടത്താൻ കഴിയുന്ന നിരവധി കളിക്കാരെ വികസിപ്പിക്കുക എന്നതിന് വലിയ ലക്‌ഷ്യം ” അദ്ദേഹം കൂട്ടിച്ചേർത്തു.