ഗോൾ+അസിസ്റ്റ്,പെലെയെ മറികടന്നു,ഫുട്ബോൾ ചരിത്രത്തിലെ രാജാവ് ഇനി മെസ്സി തന്നെ

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മിന്നുന്ന വിജയം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ 7 ഗോളുകൾക്കായിരുന്നു പിഎസ്ജി മക്കാബി ഹൈഫയെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി,കിലിയൻ എംബപ്പേ എന്നിവരുടെ മികവിലാണ് ഈ ഉജ്ജ്വല വിജയം ക്ലബ്ബ് കരസ്ഥമാക്കിയിട്ടുള്ളത്.

മത്സരത്തിൽ ലിയോ മെസ്സി 2 ഗോളുകളും രണ്ട് അസിസ്റ്റുകളും കരസ്ഥമാക്കിയിരുന്നു. ഇതോടെ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി 11 ഗോളുകളും 12 അസിസ്റ്റുകളും പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചു. സീസണിൽ ആകെ 15 ഗോളുകളും 12 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ആകെ ഈ സീസണിൽ 27 ഗോളുകളിൽ മെസ്സി കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞു.

അതേസമയം ഈ മത്സരത്തിൽ നാലാമത്തെ ഗോളിലും കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞതോടെ മെസ്സി ഒരു അപൂർവ്വ റെക്കോർഡ് ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.അതായത് തന്റെ കരിയറിൽ ആകെ 1127 ഗോളുകളിൽ കോൺട്രിബ്യൂഷൻ വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ബ്രസീലിയൻ ഇതിഹാസമായ പെലെയെയാണ് ഈ കാര്യത്തിൽ മെസ്സി മറികടന്നിട്ടുള്ളത്.

പെലെ തന്റെ കരിയറിൽ ഒഫീഷ്യലായി കൊണ്ട് 1126 ഗോൾ പങ്കാളിത്തങ്ങളാണ് നേടിയിട്ടുള്ളത്.ഇതിനെയാണ് മെസ്സി ഇപ്പോൾ മറികടന്നിട്ടുള്ളത്.നിരവധി മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ മറ്റു പല കാര്യങ്ങളിലും മെസ്സി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ 80 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.

80 ഗോളുകൾ ഗ്രൂപ്പ് ഘട്ടത്തിൽ പൂർത്തിയാക്കുന്ന ആദ്യത്തെ താരവും ലയണൽ മെസ്സി തന്നെയാണ്.മാത്രമല്ല ചാമ്പ്യൻ സ്റ്റീൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിന് അരികിലേക്ക് ഇപ്പോൾ മെസ്സി എത്തിയിട്ടുണ്ട്.വൈകാതെ ആ റെക്കോർഡുകളും പഴങ്കഥയാക്കാൻ ലയണൽ മെസ്സിക്ക് സാധിക്കുമെന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Rate this post