പരിക്കേറ്റ സച്ചിന് പകരമായി കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ വല കാക്കാൻ പുതിയ ഗോൾ കീപ്പറെത്തുന്നു | Kerala Blasters

ഷോൾഡറിനേറ്റ പരിക്ക് മൂലം ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സച്ചിൻ സുരേഷിന് സീസൺ നഷ്ടമായിരിക്കുകായണ്‌. മികച്ച ഫോമിലുള്ള യുവ കീപ്പറുടെ അഭാവം ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായായി മാറിയിരിക്കുകയാണ്. ഈ സീസണിൽ മിന്നുന്ന സേവുകളുമായി ബ്ലാസ്റ്റേഴ്‌സ് വിജയത്തിൽ സച്ചിൻ നിർണയാക പങ്കു വഹിച്ചിരുന്നു, സച്ചിന് പകരമായി വെറ്ററൻ കീപ്പർ കരഞ്ജിത് സിങ്ങാണ് ബ്ലാസ്റ്റേഴ്‌സ് വല കാക്കുന്നത്.

സച്ചിന് പകരമായി ഹൈദരാബാദ് എഫ്‌സിയുടെ ഗോൾകീപ്പർ ഗുർമീത് സിംഗിനെ സ്വന്തമാക്കാൻ ശ്രമം നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.ടൈംസ് ഓഫ് ഇന്ത്യയുടെ ജേണലിസ്റ്റ് മാർക്കസ് മെർഗുൽഹാവോ പറയുന്നതനുസരിച്ച്, കളിക്കാരുടെ സ്റ്റാറ്റസ് ആൻഡ് ട്രാൻസ്ഫർ ഓഫ് പ്ലെയേഴ്‌സ് (ആർഎസ്‌ടിപി) സംബന്ധിച്ച ഫിഫ റെഗുലേഷനിലെ ആർട്ടിക്കിൾ 14 ബിസ് പ്രകാരം ‘ജസ്റ്റ് കോസ് കോസ് ടെർമിനേഷനു’ വേണ്ടി ഗുർമീത് സിംഗ് ക്ലബ്ബിന് നോട്ടീസ് നൽകിയിട്ടുണ്ട്.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ (എഐഎഫ്എഫ്) പ്ലെയർ സ്റ്റാറ്റസ് കമ്മിറ്റിയിൽ നിന്നുള്ള എൻഒസിക്കായി കാത്തിരിക്കുകയാണ് ഗുർമീത്, അത് അനുവദിച്ചാൽ പുതിയ ക്ലബിലേക്ക് മാറാൻ അനുവദിക്കും.

അടുത്ത 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ സൈനിങ്ങ് ക്ലബ്ബ് പൂർത്തിയാക്കും എന്നാണ് IFT ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാല് ക്ലബ്ബുകൾ അദ്ദേഹത്തിൻ്റെ സേവനം ഏറ്റെടുക്കാൻ താൽപ്പര്യപ്പെടുന്നുണ്ട്. അവരിൽ രണ്ടെണ്ണം ദീർഘകാലത്തേക്ക് അവനെ സൈൻ ചെയ്യാൻ തയ്യാറാണ്, മറ്റ് രണ്ട് ക്ലബ്ബുകൾ ഈ സീസൺ അവസാനം വരെ ലോണിൽ സ്വന്തമാക്കാനും ആഗ്രഹിക്കുന്നു.ഡിഎസ്‌കെ ശിവാജിയൻസിലൂടെ കരിയർ ആരംഭിച്ച 24-കാരൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

ഹൈലാൻഡേഴ്‌സിനായി 2018-19 പതിപ്പിലാണ് അദ്ദേഹം ഐഎസ്എല്ലിൽ അരങ്ങേറിയത്, 2021 ജൂലൈയിൽ ഹൈദരാബാദ് എഫ്‌സിയിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം 10 മത്സരങ്ങൾ കളിച്ചു.2021-22 ഐഎസ്എൽ കിരീടം നേടിയ ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്നു കീപ്പർ.കഴിഞ്ഞ വർഷം മൂന്നാം ചോയ്‌സ് ഗോൾകീപ്പറായി ഇൻ്റർകോണ്ടിനെൻ്റൽ കപ്പും SAFF ചാമ്പ്യൻഷിപ്പും നേടിയ ഇന്ത്യൻ സ്ക്വാഡിൻ്റെ ഭാഗമായിരുന്നു.

3/5 - (2 votes)