ദൈവം എനിക്കായി കരുതിവെച്ചു,ഇതിൽ കൂടുതലൊന്നും എനിക്ക് ദൈവത്തോട് ആവശ്യപ്പെടാൻ സാധിക്കില്ല : വേൾഡ് കപ്പിനെ കുറിച്ച് മെസ്സി |Lionel Messi

ഒരുകാലത്ത് അർജന്റീനയുടെ ദേശീയ ടീം ജേഴ്സിയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുള്ള താരമാണ് ലിയോ മെസ്സി. അതിന്റെ ആഘാതത്താൽ മെസ്സിക്ക് ഒരിക്കൽ വിരമിക്കൽ പോലും പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. പിന്നീട് പലരുടെയും നിർബന്ധപൂർവ്വം അർജന്റീന ടീമിലേക്ക് മെസ്സി തിരിച്ചെത്തുമ്പോൾ ഇത്തരത്തിലുള്ള നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയുമെന്നുള്ളത് അദ്ദേഹം സ്വപ്നത്തിൽ പോലും കണ്ടുകാണില്ല.

കാലത്തിന്റെ കാവ്യ നീതിയെന്നോണം കോപ്പ അമേരിക്ക കിരീടവും അതിനു പിന്നാലെ വേൾഡ് കപ്പ് കിരീടവും ലയണൽ മെസ്സി അർജന്റീനയോടൊപ്പം നേടിയെടുത്തു.രണ്ടിലും നായകൻ മെസ്സി തന്നെയായിരുന്നു. രണ്ട് ടൂർണമെന്റുകളിലും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മെസ്സി തന്നെയായിരുന്നു. ലയണൽ മെസ്സിയുടെ ചിറകിലേറി കൊണ്ട് തന്നെയാണ് അർജന്റീന ഈ കാണുന്ന നേട്ടങ്ങളെല്ലാം കരസ്ഥമാക്കിയിട്ടുള്ളത്.

എന്റെ കരിയറിൽ ഉണ്ടായിട്ടുള്ള വളർച്ചക്കും നേട്ടങ്ങൾക്കുമെല്ലാം ലിയോ മെസ്സി നന്ദി പറയാറുള്ളത് ദൈവത്തിനാണ്.വേൾഡ് കപ്പിന് ശേഷം ആദ്യമായി നൽകിയ ഇന്റർവ്യൂവിലും മെസ്സി ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പ് കിരീടം ദൈവം തനിക്കായി കരുതിവെച്ചന്നും ഇതിൽ കൂടുതലായിട്ട് ഒന്നും തന്നെ തനിക്ക് ദൈവത്തോട് ആവശ്യപ്പെടാൻ സാധിക്കില്ല എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പ് കിരീട ധാരണത്തിനു ശേഷം ഞാൻ നന്നായി ഒന്ന് ഉറങ്ങി.അതിനുശേഷം എല്ലാ ദിവസങ്ങളിലും എനിക്ക് റിലാക്സ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഈ വേൾഡ് കപ്പ് കിരീടത്തിന് വേണ്ടിയായിരുന്നു ഞാൻ ഇതെല്ലാം ചെയ്തത് എന്നുള്ള ഒരു ഫീലിംഗ് ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ദൈവം എനിക്കായി ഈ വേൾഡ് കപ്പ് കരുതി വെച്ചിരുന്നു.ഇതിലും നല്ല നിമിഷം എന്റെ ജീവിതത്തിൽ ഇനി സംഭവിക്കാനില്ല.കോപ്പ അമേരിക്ക കിരീട ധാരണവും അങ്ങനെതന്നെ. ഞാൻ എല്ലാ ദിവസവും ദൈവത്തോട് നന്ദി പറയാറുണ്ട്. ഇനി എനിക്ക് ദൈവത്തോട് കൂടുതൽ ഒന്നും ചോദിക്കാൻ സാധിക്കില്ല – മെസ്സി പറഞ്ഞു.

വേൾഡ് കപ്പ് നേടിയതോടുകൂടി ലിയോ മെസ്സിക്ക് ഇനി തന്റെ കരിയറിൽ ഒന്നും തന്നെ തെളിയിക്കാനില്ല. സാധ്യമായ നേട്ടങ്ങളെല്ലാം മെസ്സി ഇപ്പോൾ കരസ്ഥമാക്കി കഴിഞ്ഞു.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി കൊണ്ടാണ് ലയണൽ മെസ്സി അദ്ദേഹത്തിന്റെ ആരാധകർ വാഴ്ത്തുന്നത്.

Rate this post