ലക്ഷ്യം ഐഎസ്എൽ തന്നെ !! ഐ ലീഗിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഗോകുലം കേരള | Gokulam Kerala

ഇന്റർ കാശിക്കെതിരായ സീസണിലെ അവരുടെ ആദ്യ ഐ-ലീഗ് മത്സരം സമനിലയിൽ ആയതിനു ശേഷം ഗോകുലം കേരള തുടർച്ചയായ മൂന്നു വിജയങ്ങൾ നേടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇന്ന് ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ TRAU FC യെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മലബാറിയൻസ് പരാജയപ്പെടുത്തിയത്.

ഗോകുലത്തിന് വേണ്ടി അലക്‌സ് സാഞ്ചസ് ആണ് ഗോളുകൾ നേടിയത്.നാല് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ ആണ് ഗോകുലം കേരള ക്യാപ്റ്റൻ ലീഗിൽ നേടിയിട്ടുള്ളത്.62-ാം മിനിറ്റിൽ ഗോൾകീപ്പർ ദേവാൻഷ് ദബാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ കേരള ടീം 10 പേരായി ചുരുങ്ങിയെങ്കിലും അത് വിജയത്തെ ഒരിക്കലും ബാധിച്ചില്ല.TRAU FCയുടെ തുടർച്ചയായ മൂന്നാം തോൽവി ആയിരുന്നു ഇത്.ജയത്തോടെ ഗോകുലം ഐ ലീഗ് ടേബിളിൽ ഒന്നാമതെത്തി. ഇപ്പോൾ നാല് മത്സരങ്ങൾ കളിച്ച അവർക്ക് 10 പോയിന്റുണ്ട്. മറുവശത്ത്, TRAU എഫ്‌സി ഒരു പോയിന്റുമായി ഏറ്റവും അവസാനമാണ്.

മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ ഗോകുലം ലീഡ് നേടി.മിഡ്ഫീൽഡർ പി എൻ നൗഫൽ വലതു വിങ്ങിൽ നിന്നും കൊടുത്ത ക്രോസ്സ് അലക്‌സ് സാഞ്ചസ് ഹെഡറിലൂടെ ഗോളാക്കി മാറ്റി.16-ാം മിനിറ്റിൽ TRAU ഗോൾകീപ്പർ മിഥുൻ സാമന്ത ക്ലിന്റന്റെ ബാക്ക് പാസ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുകയും പന്ത് പിടിച്ചെടുത്ത സാഞ്ചസ് രണ്ടാം ഗോൾ നേടുകയും ചെയ്തു.

ആദ്യ പകുതിയിൽ തന്നെ സാഞ്ചസ് തന്റെ ഹാട്രിക് തികയ്‌ക്കേണ്ടതായിരുന്നു, പക്ഷേ രണ്ട് അവസരങ്ങളിലും പന്ത് ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു. 62 ആം മിനുട്ടിൽ സ്‌ട്രൈക്കർ ഇബ്രാഹിം ബാൾഡെയെ ഫൗൾ ചെയ്തതിനു ഗോകുലം ഗോൾ കീപ്പർ ദബാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.എന്നിരുന്നാലും, ഗോകുലം പ്രതിരോധം ഉറച്ചുനിന്നതിനാൽ TRAU വിന് ഗോളൊന്നും നേടാൻ സാധിച്ചില്ല.

1/5 - (1 vote)