ഐ ലീഗിൽ തുടർച്ചയായ നാലാം ജയവുമായി ണ്ടാം സ്ഥാനത്തെത്തി ഗോകുലം കേരള | Gokulam Kerala

ഐ-ലീഗിലെ മിന്നുന്ന ഫോം തുടർന്ന് ഗോകുലം കേരള. ശ്രീ ഭൈനി സാഹിബിലെ നാംധാരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്.

താജിക്കിസ്ഥാൻ ഫോർവേഡ് കൊമ്‌റോൺ തുർസുനോവ് ഗോകുലത്തിനായി ഇരട്ട ഗോളുകൾ നേടി.നേടി, ഡിസംബറിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ ഗോളുകൾ ആയിരുന്നു ഇത്. ഇന്ന് നേടിയ ഗോളോടെ ലീഗിലെ ടോപ് സ്‌കോറർ അലക്‌സ് സാഞ്ചസ് തൻ്റെ ഗോളുകളുടെ എണ്ണം 14 ആയി ഉയർത്തുകയും ഗോകുലത്തെ അവരുടെ തുടർച്ചയായ നാലാം മത്സരത്തിൽ വിജയിപ്പിക്കാൻ സഹായിച്ചു.

പകരക്കാരനായി ഇറങ്ങിയ 18 കാരനായ ലൈഷ്‌റാം ജോൺസൺ സിംഗും തൻ്റെ ആദ്യ ഐ-ലീഗ് ഗോൾ നേടി.90-ാം മിനിറ്റിൽ റിച്ചാർഡ്‌സൺ ക്വാകു ഡെൻസൽ രാജസ്ഥാൻ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടി. താരത്തിന്റെ സീസണിലെ സീസണിലെ 11-ാ ആം ഗോളായിരുന്നു ഇത്. 14 മത്സരങ്ങളിൽ നിന്നും 26 പോയിന്റ് നേടിയ ഗോകുലം രണ്ടാം സ്ഥാനത്താണ്, 31 പോയിൻ്റുമായി മുഹമ്മദൻ സ്‌പോർട്ടിംഗാണ് ഒന്നാമത്.

രാജസ്ഥാൻ യുണൈറ്റഡ് 14 മത്സരങ്ങളിൽ നിന്ന് 15 പോയിൻ്റുമായി ഒമ്പതാം സ്ഥാനത്ത് തുടരുന്നു.ഫെബ്രുവരി 19 ന് ഡൽഹി എഫ്‌സിയെ നേരിടാൻ ഗോകുലം കേരള ശ്രീ ഭൈനി സാഹിബിൽ തുടരും, രാജസ്ഥാൻ യുണൈറ്റഡ് ഫെബ്രുവരി 23 ന് ഐസ്വാൾ എഫ്‌സിയെ നേരിടാൻ മിസോറാമിലേക്ക് പോകും.

4/5 - (1 vote)