“ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മലബാറിയന്‍സ് ഇന്നിറങ്ങുന്നു “| Gokulam Kerala

ഐ ലീഗില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങുന്നു. ഇന്നത്തെ മത്സരത്തില്‍ സമനില മാത്രം നേടിയാല്‍ ഗോകുലത്തിന് ഐ ലീഗ് കിരീടവും ഒരുപാട് റെക്കോര്‍ഡുകളും സ്വന്തമക്കാനാകും.15 വർഷം പഴക്കമുള്ള ലീഗിൽ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബായി മാറുകയും ചെയ്യും.

ശ്രീനിധി ഡക്കാന്‍ എഫ് സിയെയാണ് ഗോകുലം കേരള നേരിടുന്നത്. കിരീട നേട്ടത്തിനായി ലീഗില്‍ ഇനിയുള്ള രണ്ട് മത്സരത്തില്‍ ഒരു പോയിന്റ് മാത്രമേ ഗോകുലത്തിന് ആവശ്യമുള്ളു. ലീഗില്‍ ഇരു ടീമുകളും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ 2-1 സ്‌കോറിന് ഗോകുലം കേരളക്കൊപ്പമായിരുന്നു വിജയം. മത്സരത്തില്‍ സമനിലയെങ്കിലും നേടി കിരീടം രണ്ടാം തവണയും കേരളത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മലബാറിയന്‍സ് ഇറങ്ങുന്നത്.

നിലവിൽ 40 പോയിന്റുമായി ഗോകുലം രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻ സ്‌പോർട്ടിംഗിനെക്കാൾ (34 പോയിന്റ്) ആറ് പോയിന്റ് മുന്നിലാണ്, രണ്ടാം മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനെതിരെ കൊൽക്കത്ത ടീം വിജയിച്ചില്ലെങ്കിൽ ചൊവ്വാഴ്ച തോൽവിയോടെ പോലും അവർക്ക് തുടർച്ചയായ രണ്ടാം കിരീടം നേടാനാകും.ഐ-ലീഗ് കാലഘട്ടത്തിൽ ഒരു ക്ലബ്ബും തങ്ങളുടെ കിരീടം നിലനിർത്തിയിട്ടില്ല. ഐ-ലീഗിന്റെ മുൻഗാമിയായ നാഷണൽ ഫുട്ബോൾ ലീഗിന്റെ കാലഘട്ടത്തിൽ 2002-03, 2003-04 സീസണുകളിൽ കിരീടം നേടിയാണ് കൊൽക്കത്ത ടീമായ ഈസ്റ്റ് ബംഗാൾ ഈ നേട്ടം കൈവരിച്ചത്.

“കളിയുടെ പ്രാധാന്യം ഞങ്ങൾക്കറിയാം, പക്ഷേ തയ്യാറെടുപ്പ് ഒന്നുതന്നെയാണ്. കളിക്കണം, സ്‌കോർ ചെയ്യണം. ഈ ഗെയിമിനായി എന്റെ കളിക്കാർ അധിക ശക്തിയോടെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അതാണ് മൂന്ന് പോയിന്റുകൾ നേടാൻ ഞങ്ങളെ സഹായിക്കുന്നത്, ”പരിശീലകന്‍ അനീസെ വ്യക്തമാക്കി.“സീസണിൽ നേരത്തെ അവരെ കളിച്ചതിനാൽ, ഞങ്ങൾക്ക് അവരെ നന്നായി അറിയാമെന്ന് ഞങ്ങൾക്ക് തോന്നുന്നു. ലൂയിസ് ഒഗാനയിലും ഡേവിഡ് കാസ്റ്റനേഡയിലും അവർക്ക് രണ്ട് മുൻനിര മുന്നേറ്റങ്ങളുണ്ട്. സെൻട്രൽ ഏരിയകളിൽ അവർ ശക്തരാണെന്ന് ഞങ്ങൾക്കറിയാം, മൂന്ന് പോയിന്റുകൾ നേടുന്നതിന് ഞങ്ങൾ പരമാവധി ശ്രമിക്കേണ്ടതുണ്ട്, ”ആനിസ് പറഞ്ഞു.

സമനിലയെങ്കിലും നേടി കിരീടം നിലനിര്‍ത്താന്‍ കഴിഞ്ഞാലും ഗോകുലത്തിന് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കഴിയും. ആദ്യമായാണ് ഒരു ടീം തോല്‍വി അറിയാതെ ഐ ലീഗ് കിരീടം നിലനിര്‍ത്തുന്നത്. അടുത്ത രണ്ട് മത്സരത്തിലും തോല്‍ക്കാതിരിക്കുന്നാല്‍ ഒരു സീസണില്‍ തോല്‍വി അറിയാത്ത ആദ്യ ടീമെന്ന നേട്ടവും ഗോകുലത്തിന്റെ പേരിനൊപ്പം ചേര്‍ക്കാനാകും. രാത്രി എട്ടിന് നേതാജി സ്റ്റേഡിയത്തിലാണ് മത്സരം.പരുക്ക് മാറിയ ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദ് ഇന്ന് ആദ്യ ഇലവനില്‍ എത്തും. ക്യാപ്റ്റന്‍ തിരിച്ചെത്തുന്നതോടെ മധ്യനിരയില്‍ ഗോകുലത്തിന് കാര്യങ്ങള്‍ അനായാസമാകുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം പരുക്കിന്റെ പിടിയിലായിരുന്ന ലൂക്ക മെയ്‌സനും തിരിച്ചെത്തിയിട്ടുണ്ട്. മെയ്‌സന്‍ ആദ്യ ഇലവനിലെത്തില്ലെങ്കിലും ബെഞ്ചിലുണ്ടാകുമെന്നാണ് വിവരം.

ഈ മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ഒരുപിടി റെക്കോര്‍ഡുകളും ഗോകുലത്തിന് സ്വന്തമാക്കാം. ഐ ലീഗില്‍ ഏറ്റവും കൂടുതല്‍ അപരാജിത മത്സരം പൂര്‍ത്തിയാക്കാന്‍ ഗോകുലത്തിനാകും. 21 മത്സരത്തില്‍ ഗോകുലം ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. നാളത്തെ മത്സരത്തില്‍ കൂടി തോല്‍ക്കാതിരുന്നാല്‍ ഇത് 22 ആക്കി ഉയര്‍ത്താന്‍ മലബാറിയന്‍സിന് കഴിയും. 2021ല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരേയായിരുന്നു ഗോകുലം ഐ ലീഗില്‍ അവസാനമായി പരാജയപ്പെട്ടത്.രാത്രി എട്ടിന് നേതാജി സ്റ്റേഡിയത്തിലാണ് മത്സരം.

Rate this post