ശ്രീനിധി ഡെക്കാനെ തകർത്ത് വിജയവഴിയിലേക്ക് മടങ്ങിയെത്തി ഗോകുലം കേരള | Gokulam Kerala

ഐ-ലീഗിൽ ശ്രീനിധി ഡെക്കാനെ 4-1ന് തകർത്ത് ഗോകുലം കേരള വിജയവഴിയിലേക്ക് മടങ്ങിയെത്തി. ഡെക്കാൻ അരീനയിൽ ഒമ്പതാം മിനിറ്റിൽ നിലി പെർഡോമോയിലൂടെ ഗോകുലം ലീഡ് നേടി.39-ൽ ക്യാപ്റ്റൻ അലക്‌സ് സാഞ്ചസ് ലീഡ് രണ്ടാക്കി ഉയർത്തി.

ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ശ്രീക്കുട്ടൻ ലീഡ് മൂന്നാക്കി ഉയർത്തി.52-ാം മിനിറ്റിൽ രണ്ടാം ഗോളിലൂടെ സാഞ്ചസ് ഗോകുലത്തിന്റെ നാലാം ഗോൾ നേടി.ബ്രസീലിയൻ സ്‌ട്രൈക്കർ വില്യം ആൽവ്‌സ് ഡി ഒലിവേര 74-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി ഡെക്കാനിനായി ഒരു ഗോൾ മടക്കി.

സാഞ്ചസ് രണ്ടു ഗോളും രണ്ട അസിസ്റ്റും സ്വന്തമാക്കിയപ്പോൾ നിലി പെർഡോമോ ഒരു ഗോളും രണ്ട് അസിസ്റ്റും മത്സരത്തിൽ സ്വന്തമാക്കി. ശ്രീക്കുട്ടൻ ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ നേടി.കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ രണ്ടു തോൽവിയും മൂന്നു സമനിലയും വഴങ്ങിയ ഗോകുലം കേരളക്ക് വലിയ ആശ്വാസമാണ് ഇന്നത്തെ വിജയം.

ജയത്തോടെ 11 കളികളിൽ നിന്ന് 17 പോയിന്റുമായി ഗോകുലം അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ഡെക്കാൻ മൂന്നാം സ്ഥാനത്ത് തുടരുന്നു.

Rate this post