ഹീറോ സൂപ്പർ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ ഗോകുലം കേരളക്ക് ദയനീയ തോൽവി. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് എടികെ മോഹന ബഗനാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. എടികെക്ക് വേണ്ടി ലിസ്റ്റൺ കൊളാക്കോ രണ്ടു ഗോളുകൾ നേടി.
മത്സരം തുടങ്ങി ആറാം മിനുട്ടിൽ ഗോകുലത്തിനെതിരെ എടികെ മോഹൻ ബഗാൻ ലീഡെടുത്തു. ബോക്സിനുള്ളിൽ ഇടതുവശത്ത് നിന്ന് ലിസ്റ്റൺ കൊളാക്കോയുടെ മനോഹരമായ ഷോട്ട് ഗോകുലം വലയിൽ കയറി.നേരത്തെ ഗോൾ വഴങ്ങിയതോടെ ഗോകുലം സമ്മർദ്ദത്തിലായി.സമനില ഗോൾ നേടാൻ ഗോകുലം ശ്രമം നടത്തിയെങ്കിലും ATK അവരുടെ എല്ലാ നീക്കവും തടഞ്ഞു.
27 ആം മിനുട്ടിൽ ലിസ്റ്റൺ കൊളാക്കോയുടെ ലോംഗ് റേഞ്ചർ ഗോളിലൂടെ എടികെ സ്കോർ 2 -0 ആക്കി ഉയർത്തി. 45 ആം മിനുട്ടിൽ ഗോകുലം കേരളയുടെ പ്രതിരോധത്തിന്റെ പിഴവിൽ നിന്നും ബൗമസ് എടികെയുടെ മൂന്നാമത്തെ ഗോൾ നേടി.3 -0 എന്ന സ്കോറിൽ ആദ്യ പകുതി അവസാനിച്ചു . രണ്ടമ്മ പകുതിയിലും മോഹൻ ബാഗാന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 63 ആം മിനുട്ടിൽ മൻവീറിലൂടെ എടികെ സ്കോർ 4 -0 ആക്കി ഉയർത്തി. ബൗമസ് കൊടുത്ത പാസിൽ നിന്നാണ് മൻവീർ ഗോൾ നേടിയത്.
71 ആം മിനുട്ടിൽ സെർജിയോ മെൻഡിഗുട്ട്സിയയിലൂടെ ഗോകുലം ഒരു ഗോൾ മടക്കി. 86 ആം മിനുട്ടിൽ പെട്രാറ്റോസിന്റെ ക്രോസിൽ നിന്നുള്ള ആശിഷ് റായിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.ഇഞ്ചുറി ടൈമിൽ കിയാൻ നസ്സിരിയുടെ ഗോളിൽ എടികെ സ്കോർ 5 -1 ആക്കി ഉയർത്തി.