പോർച്ചുഗീസ് യുവ സ്‌ട്രൈക്കറോട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ ആവശ്യപെട്ട് ബ്രൂണോ ഫെർണാണ്ടസ് |Manchester United

ബെൻഫിക്കയുടെ പോർച്ചുഗീസ് സ്‌ട്രൈക്കർ ഗോങ്കലോ റാമോസിനെ പ്രശംസിച്ച് സഹ താരം ബ്രൂണോ ഫെർണാണ്ടസ്.ബെൻഫിക്ക സ്‌ട്രൈക്കറിന് പ്രീമിയർ ലീഗിൽ തിളങ്ങാനുള്ള എല്ലാ ഗുണങ്ങളും ഉണ്ടെന്ന് പറഞ്ഞു. സ്‌പോർട്‌സ് ടിവിയോടുള്ള റാമോസിന്റെ ആട്രിബ്യൂട്ടുകളെ കുറിച്ച് സംസാരിച്ച ഫെർണാണ്ടസ് പോർച്ചുഗീസ് യുവതാരത്തെ തീവ്രതയുള്ള ഫോർവേഡ് എന്ന് ലേബൽ ചെയ്തു.

റാമോസിന് പന്ത് നന്നായി ട്രാക്കുചെയ്യാനും നന്നായി പ്രസ് ചെയ്യാനും നല്ല ഹെഡിങ് കഴിവുണ്ടെന്നും പറഞ്ഞു.ഇതുവരെ ചെയ്തതുപോലെ കഠിനാധ്വാനം തുടരുകയാണെങ്കിൽ 21 കാരൻ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാകുമെന്ന് ഫെർണാണ്ടസ് അഭിപ്രായപ്പെട്ടു. എന്നാൽ കൂടുതൽ തഴച്ചുവളരാൻ റാമോസിന് വലിയ ക്ലബ്ബുകളിലെത്തിയ വലിയ മത്സരങ്ങൾ കളിക്കേണ്ടി വരുമെന്നും ഫെർണാണ്ടസ് പറഞ്ഞു.“കൂടുതൽ മത്സരാത്മക ലീഗിലേക്ക്” നീങ്ങുന്നത് യുവതാരം പരിഗണിക്കണം എന്ന് അദ്ദേഹം പറഞ്ഞു .

പ്രീമിയർ ലീഗിൽ അദ്ദേഹത്തിന് തിളങ്ങാനുള്ള എല്ലാ വിധ സാഹചര്യം ഉണ്ടെന്നും ബ്രൂണോ പറഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ ഗോങ്കലോ റാമോസിനൊപ്പം കളിക്കാനുള്ള ആഗ്രഹം ബ്രൂണോ ഫെർണാണ്ടസ് തുടർന്നു. റെഡ് ഡെവിൾസിന്റെ സ്‌പോർട്‌സ് ഡയറക്‌ടറായിരുന്നെങ്കിൽ തന്റെ നാട്ടുകാരനെ സൈൻ ചെയ്തേനെ എന്നും ഫെർണാണ്ടസ് പറഞ്ഞു.ഗോൺകാലോ അല്ലെങ്കിൽ മറ്റൊരു കളിക്കാരനായാലും ഒരു സ്‌ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്യാവശ്യമായി വന്നിരിക്കുകയാണ്.പ്രീമിയർ ലീഗിൽ എന്നല്ല ഏതു ലീഗിലും കളിക്കാൻ ആവശ്യമായ എല്ലാ കഴിവുകളും അദ്ദേഹത്തിനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ഫെർണാണ്ടസ് പറഞ്ഞു.

വരാനിരിക്കുന്ന സമ്മർ വിൻഡോയിൽ ഗോങ്കലോ റാമോസിന്റെ സേവനം ഏറ്റെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം നടത്തിയേക്കുമെന്ന് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മുഴുവൻ സ്ക്വാഡിനെയും പുനർനിർമ്മിക്കാൻ ബോസ് എറിക് ടെൻ ഹാഗിന് ഒരു മികച്ച നമ്പർ 9 ആവശ്യമാണ്. ഹാരി കെയ്‌നെ സൈൻ ചെയ്യാൻ യുണൈറ്റഡ് കൂടുതൽ മുൻഗണന നൽകുന്നുണ്ടെങ്കിലും, ടോട്ടൻഹാം ഹോട്‌സ്‌പർ സ്‌ട്രൈക്കറിന് തന്റെ നിലവിലെ ക്ലബിൽ നിന്ന് ഇതുവരെ ഗ്രീൻ സിഗ്നൽ ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ, ഗോൺകാലോ റാമോസ് കെയ്‌നിന് പകരക്കാരനാകുമെന്നും യുണൈറ്റഡ് ബെൻഫിക്ക താരത്തെ ഒപ്പിടാൻ ഓഫർ നൽകാൻ തയ്യാറാണെന്നും പോർച്ചുഗീസ് പ്രസിദ്ധീകരണമായ റെക്കോർഡിന്റെ റിപ്പോർട്ട് പറയുന്നു. പോർച്ചുഗീസ് ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവ ഫോർവേഡിൽ ഒരാളെന്ന നിലയിലാണ് റാമോസ് തന്റെ സ്ഥാനം വളർത്തിയെടുത്തത്. ക്ലബ്ബിനായി 47 മത്സരങ്ങളിൽ നിന്ന് 12 അസിസ്റ്റുകൾ നൽകിയപ്പോൾ അദ്ദേഹം 27 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post