❝ആഴ്സനലിലെ മികച്ച ഫോം ബ്രസീൽ ടീമിൽ ഇടം നേടാൻ സഹായിക്കും❞: മാർട്ടിനെല്ലി| Gabriel Martinelli

യൂറോപ്പിലെ പ്രധാന ക്ലബ്ബുകൾ സ്കൗട്ടിങ്ങിനായി വളരെയധികം പണവും ഊർജ്ജവും ചിലവഴിക്കുന്നുണ്ട്. എന്നാൽ എത്ര നന്നായി നിരീക്ഷണം നടത്തിയാലും ഒരു കളിക്കാരനിൽ ക്ലബ് നടത്തുന്ന ഓരോ നിക്ഷേപവും ഒരു ചൂതാട്ടമാണ്.2019-ൽ ആഴ്‌സണൽ ഗബ്രിയേൽ മാർട്ടിനെല്ലിയെ സൈൻ ചെയ്‌തത് എടുക്കുക.

അന്നത്തെ 18 വയസ്സുകാരന്റെ കഴിവിൽ സംശയമില്ലെങ്കിലും നോർത്ത് ലണ്ടൻ ക്ലബ് അവനുവേണ്ടി വന്നപ്പോൾ അയാൾക്ക് ഒരു ദേശീയ ലീഗിൽ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് വസ്തുത.ബ്രസീലിന്റെ നാലാം നിരയായ സീരി ഡിയിൽ നിന്നാണ് താരം ആഴ്സനലിലേക്ക് എത്തിയത്.മൂന്ന് വർഷത്തിന് ശേഷം ഇംഗ്ലീഷ് ക്ലബ്ബിന്റെ ഏറ്റവും മികച്ച തീരുമാനം ഒന്നായി അത് മാറി.പ്രീമിയർ ലീഗിൽ ആഴ്സണലിന്റെ വിജയത്തിൽ ബ്രസീലിയൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

“ഞാനും ക്ലബ്ബും ഒരു പ്രക്രിയയിലൂടെ കടന്നുപോയികൊണ്ടിരിക്കുകയാണ്.ഇവിടെ വരുമ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു ഞാൻ ആദ്യം ചെയ്യേണ്ടത് ക്ലബ്ബ്, ലീഗ്, കാലാവസ്ഥ, രാജ്യത്തിന്റെ സംസ്കാരം എന്നിവയുമായി പൊരുത്തപ്പെടുക എന്നതാണ്.ഇത് ഇവിടെ എന്റെ നാലാമത്തെ സീസണാണ്. 9 ഗെയിമുകൾക്ക് ശേഷം ഞങ്ങൾ ഒന്നാമതാണ് . ജോലി നന്നായി ചെയ്തു എന്നതാണ് ഇതിൽ നിന്നും വ്യക്തമാക്കുന്നത് . വ്യക്തമായും ഇത് സീസണിന്റെ ആരംഭം മാത്രമാണ് പക്ഷേ ഞങ്ങൾക്ക് ചില വലിയ ട്രോഫികൾ നേടാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു”21 വയസ്സുള്ള മാർട്ടിനെല്ലി പറഞ്ഞു.2003/04 ലാണ് ആഴ്സണലിന്റെ അവസാന ലീഗ് കിരീടം.2015/16-ൽ സർപ്രൈസ് ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയതാണ് അവരുടെ മികച്ച ഫിനിഷ്.

മാർട്ടിനെല്ലിയുടെ ആഴ്സണലിനൊപ്പമുള്ള മാച്ച് വിന്നിംഗ് ഫോം അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിനെ സഹായിക്കുകയും എന്നുറപ്പാണ്.ടോക്കിയോയിൽ ഒളിമ്പിക്‌സ് സ്വർണം നേടുകയും 2022-ലെ ഖത്തർ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ അവസാന മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്‌തതിന് ശേഷം ബ്രസീൽ കോച്ച് ടിറ്റെയുടെ ഖത്തറിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആഴ്‌സണൽ താരവും ഉണ്ടാവാൻ സാധ്യതയുണ്ട്.കഴിഞ്ഞ രണ്ട് സന്നാഹ മത്സരങ്ങൾ താരത്തിന് നഷ്ടമായെങ്കിലും താൻ ഇതുവരെ ടീമിനെ അന്തിമമാക്കിയിട്ടില്ലെന്നും ലഭ്യമായ എല്ലാ കളിക്കാരും പരിഗണനയിലാണെന്നും ക്ലബ് ഫോമിന് താൻ എടുക്കുന്ന തീരുമാനങ്ങളിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്നും ബ്രസീൽ കോച്ച് ടൈറ്റ് വ്യക്തമാക്കി. .

ഖത്തറിലേക്ക് എട്ട് ഫോർവേഡുകളെ എടുക്കുന്നത് കോച്ച് പരിഗണിക്കുന്നുണ്ടെങ്കിലും, ടീമിൽ ഇടം നേടുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് മാർട്ടിനെല്ലിക്ക് നന്നായി അറിയാം.“ഞങ്ങളുടെ ആക്രമണം നോക്കുകയാണെങ്കിൽ, വിനീഷ്യസ് ജൂനിയർ, റാഫിൻഹ, ആന്റണി, റോഡ്രിഗോ, കുൻഹ, ഗബ്രിയേൽ ജീസസ്, ഫിർമിനോ, റിച്ചാർലിസൺ എന്നിവരെ കൂടാതെ കുറച്ചുപേർ കൂടിയുണ്ട്,” മാർട്ടിനെല്ലി പറഞ്ഞു. “അവരെല്ലാം നല്ല കളിക്കാരാണ്.”എന്നാലും ഞാൻ ശാന്തനാണ്. ആഴ്‌സണലിനായി എന്റെ എല്ലാം നൽകാനും ടീമിനെ സഹായിക്കാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്യാനും ഞാൻ ശ്രമിക്കുന്നു, ഇത് ബ്രസീൽ ടീമിൽ ഇടം നേടാൻ എന്നെ സഹായിക്കുമെന്നുറപ്പാണ്. എന്നാൽ ടീമിൽ ആരൊക്കെ വേണമെന്നുള്ളത് ടിറ്റേയുടെ തീരുമാനമാണ്.സ്ക്വാഡിൽ എത്തിയാലും ഇല്ലെങ്കിലും നാമെല്ലാവരും അതിനെ മാനിക്കണം.” മാർട്ടിനെല്ലി പറഞ്ഞു.

“ടീമിൽ ഉണ്ടായിരിക്കുകയും ലോകകപ്പ് ടീമിൽ ഇടം നേടുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം. അതാണ് എന്റെ ലക്ഷ്യം, ഞാൻ വലത്തോട്ടോ ഇടത്തോട്ടോ മധ്യത്തിലോ കളിക്കണോ എന്നത് ഞാൻ കാര്യമാക്കുന്നില്ല” അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിലേക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിക്കും. ആഴ്‌സണൽ സ്‌ട്രൈക്കർ ടീമിൽ ഉണ്ടാവും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.

Rate this post