ഇന്ത്യൻ സൂപ്പർ ലീഗിലെ 2022 ലെ ആദ്യ മത്സരത്തിൽ ഇനങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയോട് സമനില വഴങ്ങിയിരുന്നു. രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് ഗോവ സമനില നേടിയത്.. കേരളാ ബ്ലാസ്റ്റേഴ്സിനായി ജീക്സൺ സിങ്ങും അഡ്രിയാൻ ലൂണയും ഗോളുകൾ നേടിയപ്പോൾ എഫ്‌സി ഗോവക്കായി ജോർജ് ഓർട്ടീസും എഡു ബേഡിയയും ഗോളുകൾ നേടി.
ആദ്യ മിനിട്ടു മുതൽ ആക്രമണാത്മകമായ കളിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തതെങ്കിലും 20 മിനുട്ടിൽ രണ്ടു ഗോളുകൾ നേടിയ ശേഷം ബ്ലാസ്റ്റേഴ്സിന് മേൽ ഗോവൻ ആധിപത്യമാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ഇത്ര മോശം പെർഫോമൻസിലേക്ക് ടീം പോയിട്ടും ഒരു സമനില കിട്ടി എന്നത് തന്നെ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാവുന്ന ഒന്നാണ്. റെഫരിയങ്ങിലെ പിഴവ് ആണ് ഈ ഒരു സമനില കിട്ടാൻ കാരണം എങ്കിലും ഈ സീസണിൽ നമുക്ക് ഇതേ കാരണം കൊണ്ട് നഷ്ടപ്പെട്ട പോയിന്റ്റുകളിൽ ഒന്ന് തിരിച്ചു കിട്ടി എന്ന് കരുതിയാൽ മതിയാവും.
Watch the post match press conference from the Tilak Maidan Stadium, in the aftermath of our hard-fought draw against FC Goa 🎥@ivanvuko19 #KBFCFCG #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/4EgOY12wx6
— K e r a l a B l a s t e r s F C (@KeralaBlasters) January 2, 2022
“ഇന്ന് രണ്ടു ടീമുകളും ഗോൾ സ്കോർ ചെയ്ത രീതി, ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കളി വികസിച്ച രീതി എന്നിവ കണക്കിലെടുത്താൽ രണ്ടു ടീമുകളും ഓരോ പോയിന്റുകൾ വീതം നേടാൻ അർഹരാണ്. ഈ സാഹചര്യത്തിൽ ഇരു ടീമുകളും വിജയം ആഗ്രഹിച്ചിരുന്നു. ഇന്ന് ആദ്യ പകുതിയിൽ എതിർ ടീമിനെ സമ്മർദ്ദത്തിലാഴ്ത്തി ഗോൾ നേടുകയെന്നതായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്ന സ്ട്രാറ്റര്ജി. എന്നാൽ ശേഷം സംഭവിച്ച കാര്യങ്ങളിൽ ഞാൻ സന്തുഷ്ടനല്ല. ഇത് ഫുട്ബാളിൽ സംഭവിക്കുന്ന കാര്യങ്ങളാണ്” മത്സര ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പറഞ്ഞു.
” ഗോൾ വഴങ്ങിയ രീതിയിൽ പരിശീലകൻ തൃപതനല്ലെന്നും വരും മത്സരങ്ങൾ ആ പിഴവുകൾ ഒഴിവാക്കണമെന്നും ടീം യൂണിറ്റായി മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.എട്ടു മത്സരങ്ങളിലായി തോൽവി വഴങ്ങാതെ ടീം മുന്നേറുകയാണ്. ടീമിനെ കരുത്തോടെ കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കാണിക്കണം. ഞങ്ങൾ ധാരാളം കാര്യങ്ങളിൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ധാരാളം കാര്യങ്ങളിൽ പുരോഗമിക്കേണ്ടതുണ്ട്.” പരിശീലകൻ പറഞ്ഞു.
⚡Luna's thunder strike
— Indian Super League (@IndSuperLeague) January 2, 2022
💥 @edubedia's olympic goal#KBFCFCG was a cracker to kick-off 2⃣0⃣2⃣2⃣ in style! #HeroISL #LetsFootball #ISLRecap | @KeralaBlasters @FCGoaOfficial pic.twitter.com/ARhPm57LO1
ഈ സമനിലയോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 14 പോയന്റുകൾ നേടി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. ഒൻപതു മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റുകൾ നേടിയ ജോയ് ഒൻപതാം സ്ഥാനത്തു തുടരുന്നു. ഇതോടെ തുടര്‍ച്ചയായ എട്ട് മത്സരങ്ങളിലാണ് പരാജയമറിയാതെ ബ്ലാസ്റ്റേഴ്‌സ് മുന്നേറുന്നത്.