❝ അത്‌ലറ്റികോ മാഡ്രിഡിലേക്കുള്ള തിരിച്ചു വരവ് ഗ്രീസ്മാന് ഗുണകരമാവുമോ ?❞

രണ്ടു വർഷം മുൻപ് വലിയ പ്രതീക്ഷകളോടെ അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയ താരമാണ് ഫ്രഞ്ച് ഫോർവേഡ് അന്റോയ്ൻ ഗ്രിസ്മാൻ. 2018 ൽ ഫ്രാൻസിനൊപ്പം വേൾഡ് കപ്പ് നേടുകയും. ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും അത്ലറ്റികോക്ക് വേണ്ടി നിരന്തരം ഗോളുകൽ അടിച്ചു കൂട്ടിയ ഗ്രീസ്മാനെ ബാഴ്സയുടെ മികച്ചൊരു സൈനിങ്ങായാണ് വിദഗ്ധർ കണ്ടത്. എന്നാൽ ബാഴ്സയിലെത്തി രണ്ടു വർഷം കഴിഞ്ഞിട്ടും തന്റെ പ്രതിഭകൊത്ത പ്രകടനം ഈ മുപ്പത്ത്‌കാരൻ ഇതുവരെ പുറത്തെടുത്തിട്ടില്ല. ബാഴ്സയിലെ ഫോമില്ലായ്മ ദേശീയ ടീമിലും ബാധിച്ചു . കഴിഞ്ഞ യൂറോ കപ്പിൽ ഗ്രീസ്മാന് ഫ്രാൻസിനെ അധിക ദൂരം മുന്നോട്ട് കൊണ്ട് പോകുവാൻ സാധിച്ചില്ല.2020/21 സീസണിന്റെ രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും രണ്ടു സീസണിൽ , 51 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളും 13 അസിസ്റ്റുകളുമാണ് സ്‌ട്രൈക്കർ നേടിയത്.

സ്പാനിഷ് ഔട്ട് ലെറ്റ് എൽ ഗോൾ ഡിജിറ്റലിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് തന്റെ പഴയ ക്ലബായ അത്ലറ്റികോ മാഡ്രിഡിലേക്ക് തിരിച്ചു പോകുവാൻ ഒരുങ്ങുകയാണ്. ഒരു സ്വാപ് ഡീലിലൂടെയാണ് താരം പഴയ ക്ലബ്ബിലേക്ക് പോകുന്നത്.സൗൾ നിഗൂസ് എന്നിവരുമായി ബന്ധപ്പെട്ട ഒരു സ്വാപ് ഡീൽ ചർച്ചകൾ നടന്നു വരികയാണ്.ക്ലബുമായുള്ള കരാർ നീട്ടുന്നതിന് ലയണൽ മെസ്സി ബാഴ്സയുമായി തത്വത്തിൽ ഒരു കരാറിലെത്തിയിട്ടുണ്ട്.പക്ഷെ പുതിയ കരാർ രജിസ്റ്റർ ചെയ്യുന്നതിന് ബാഴ്സയിൽ വെട്ടിചുരുക്കൽ വരുത്തേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഗ്രീസ്മാന്റെ കൈമാറ്റം.മെസ്സിക്കുശേഷം ക്ലബ്ബിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത് ഗ്രീസ്മാൻ ആയിരുന്നു. ഗ്രീസ്സ്മാൻ ക്ലബ് വിട്ടാൽ വേതന ബില്ലിൽ വലിയ കുറവ് വരുത്താനാവും.

ലയനം മെസ്സി കരാർ പുതുക്കുന്നതും സൗജന്യ ട്രാൻസ്ഫറിലെത്തിയ ഫോഡർഡുകളായ സെർജിയോ അഗ്യൂറോയുടെയും മെംഫിസ് ഡെപെയുടെയും സാനിധ്യവും ഗ്രീസ്മാനെ ബാഴ്സ വിടാനായി പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. കൂടാതെ കൗമാര താരം അൻസു ഫാത്തി പരിക്കിൽ നിന്നും തിരിച്ചു വരുന്നത് ബാഴ്സയുടെ ശക്തി വർധിപ്പിക്കും. ദീർഘ കാലമായി ബാഴ്സയുടെ റഡാറിലുള്ള താരമാണ് 26 കാരൻ മിഡ്ഫീൽഡർ. അത്ലറ്റികോയിൽ ഡിയാഗോ സിമിയോണിക്ക് കീഴിൽ വളർച്ച കൈവരിച്ച താരം കഴിഞ്ഞ സീസണിൽ ലാ ലീഗയിൽ 33 മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ നേടി. ഡച്ച് താരം വൈനാൾഡാം നഷ്ടമായതോടെയാണ് പുതിയ മിഡ്ഫീൽഡർ കൂമാൻ ടീമിലെത്തിയാക്കൻ ശ്രമിക്കുന്നത്.

രണ്ടു ബാഴ്സലോണ താരങ്ങൾ അത്ലറ്റികോയിൽ വീണ്ടും ഒന്നിക്കുന്നത് അടുത്ത സീസണിൽ കാണാൻ സാധിക്കും. കഴിഞ്ഞ സീസണിൽ ബാഴ്സയിൽ നിന്നും പോയ സ്‌ട്രൈക്കർ ലൂയി സുവാരസിന്റെ ഗോളടി മികവിലാണ് അത്ലറ്റികോ മാഡ്രിഡ് ലാ ലീഗ്‌ കിരീടം നേടിയത്. തന്റെ പഴയ ക്ലബ്ബിൽ തിരിച്ചുതുന്ന ഫ്രഞ്ച് താരം പഴയ ഫോമിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

Rate this post