പെപ് ഗാർഡിയോളയെ അത്ഭുതപ്പെടുത്തിയ പിഎസ്ജി കളിക്കാരൻ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്ലാമർ പോരാട്ടത്തിൽ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സിയും നെയ്മർ, കൈലിയൻ എംബാപ്പെ എന്നിവർ അണിനിരന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയുടെ ശ്രദ്ധ പിടിച്ചു പറ്റിയ തരാം ഇവർ ആരുമല്ല. മാഞ്ചസ്റ്റർ സിറ്റിയെ വരിഞ്ഞു കെട്ടിയ പ്രകടനം നടത്തിയ ഇറ്റാലിയൻ മിഡ്ഫീൽഡർ മാർക്കോ വെറാറ്റിയുടെ മിഡ്ഫീൽഡ് മാസ്റ്റർ ക്ലാസ്സാണ് സ്പാനിഷ് പരിശീലകന്റെ ഹൃദയത്തിൽ തൊട്ടത്.

മത്സരശേഷം പത്രസമ്മേളനത്തിൽ മാഞ്ചസ്റ്റർ സിറ്റി മാനേജർ മിഡ്ഫീൽഡർ പ്രശംസിക്കുകയും ചെയ്തു.ഇദ്രിസ ഗുവേ ,മെസ്സി എന്നിവർ നേടിയ ഗോളുകൾക്കാണ് പിഎസ്ജി വിജയിച്ചത്. മിഡ്ഫീൽഡർമാർക്ക് പിന്നിൽ എക്സ്ട്രാ പാസുകൾ പാസുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു അസാധാരണ കളിക്കാരനെയാണ് ഗാർഡിയോള വെരാട്ടിയെ വിശേഷിപ്പിച്ചത്.അവൻ ഒരു അസാധാരണ കളിക്കാരനാണ് കളിക്കളത്തിൽ എത്ര സമ്മർദം ഉണ്ടെങ്കിലും ശാന്തതയോടെ കളിക്കാനും മിഡ്ഫീൽഡർ കളിക്കാർക്ക് പിന്നിൽ അധിക പാസുകൾ കളിക്കാനും താരത്തിനാവും. അദ്ദേഹത്തിന്റെ സ്വഭാവം എനിക്കറിയാം അവൻ തിരിച്ചെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്.

” ഗാർഡിയോള കൂട്ടിച്ചേർത്തു. രണ്ടാം പകുതിയിൽ വെറാറ്റിയെ നിയന്ത്രിക്കാൻ ഞങ്ങൾക്ക് നല്ല രീതിയിൽ കഴിഞ്ഞുവെങ്കിലും ആദ്യപകുതിയിൽ താരത്തിന്റെ പ്രകടനം അവിശ്വസനീയം തന്നെയായിരുന്നു.” ഗ്വാർഡിയോള വ്യക്തമാക്കി.ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സജീവമായി നിന്നിരുന്ന താരത്തിന് പകരം വെക്കാൻ കഴിയുന്ന പ്രകടനം നടത്താൻ പോന്നൊരു കളിക്കാരൻ മാഞ്ചസ്റ്റർ സിറ്റി മധ്യനിരയിൽ ഉണ്ടായിരുന്നില്ല.പിഎസ്ജിയുടെ കളിക്കാരുടെ ഗുണനിലവാരം, മെസ്സിയും നെയ്മറും പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനാൽ സിറ്റിക്ക് അവരുടെ കളി പുറത്തെടുക്കാനും സാധിച്ചില്ല.

28-കാരനായ പ്ലേമേക്കറായ മാർക്കോ വെരാട്ടി 2012 ൽ പിഎസ്ജിയിൽ ചേരുന്നത്.ഇതുവരെ 349 മത്സരങ്ങളിൽ ക്ലബിനായി കളിച്ച താരം ഒൻപതു ഗോളുകൾ നേടിയിട്ടുണ്ട്. 68 യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും വെരാട്ടി കളിച്ചിട്ടുണ്ട്. മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. 2008 ൽ ഇറ്റാലിയൻ ക്ലബായ പെസ്കറയിൽ നിന്നാണ് താരം പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത് അവിടെ നിന്നാണ് യൂറോപ്പിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി മാറിയത്.

Rate this post