രണ്ട് ദിവസങ്ങൾക്ക് മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് പ്രചരിച്ച പ്രധാന റൂമറുകളിൽ ഒന്നാണ് അർജന്റീനിയൻ താരം ഗുസ്താവോ ബ്ലാങ്കോ ലെസ്ചുക്ക് കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്നുള്ളത്. 31 കാരനായ ലെസ്ചുക്കിന് ബ്ലാസ്റ്റേഴ്‌സ് ഒരു ബിഡ് നൽകിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്ത.
ചില സ്പാനഷ് മാധ്യമ പ്രവർത്തകരാണ് ഈ വാർത്ത പുറത്ത് വിട്ടത് എന്നതിനാൽ ആരാധകർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. താരം നിലവിൽ കളിക്കുന്ന ഐബർ എഫ്സിയിൽ നിന്നും താരം കരാർ റദ്ധാക്കി എന്നുള്ളത് വാർത്തകൾ കൂടി പുറത്ത് വന്നതോടെ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പല ആരാധകരും കണക്ക് കൂട്ടി.
എന്നാൽ ആരാധകർ ഇനി മനക്കണക്ക് കൂട്ടേണ്ട എന്ന് വ്യക്തമാക്കുന്ന വാർത്തകൾ കൂടി പുറത്ത് വരികയാണ്. താരം കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് വരില്ലെന്ന് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നു. ഒരു ആരാധകന്റെ ചോദ്യത്തിലാണ് മാർക്കസ് ഇത്തരത്തിൽ ഒരു മറുപടി നൽകിയത്. താരത്തെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തില്ല എന്ന കാര്യം മാത്രമാണ് മാർക്കസ് ഈ റുമറുമായി ബന്ധപ്പെട്ട് പുറത്ത് വിട്ടത്.
Gustavo Blanco is not joining Kerala Blasters https://t.co/wk3oCSBk1m
— Marcus Mergulhao (@MarcusMergulhao) August 17, 2023
ലെസ്ചുക്കിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തില്ല എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത വിദേശ സ്ട്രൈക്കർ ആരായിരിക്കുമെന്ന ആകാംഷ ആരാധകർക്ക് വർധിക്കുകയാണ്. നിലവിൽ ടീമിന്റെ ഭാഗമായ ജസ്റ്റിൻ ഇമ്മാനുവൽ ഐഎസ്എല്ലിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിക്കുമോ അതോ പുതിയ വിദേശ താരം വരുമോ എന്നതടക്കമുള്ള ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.