മിനോ റയോളയും ഹാലന്റിന്റെ പിതാവും ബാഴ്‌സിലോണയിൽ; എല്ലാവരും പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ നടക്കുമോ?

കുറച്ചു ദിവസങ്ങളിലായി ഫുട്‌ബോൾ മാധ്യമ രംഗത്ത് ചൂട് പിടിച്ചു നിൽക്കുന്ന ഒരു പേരാണ് ‘ഏർലിംഗ് ഹാലന്റ്’. താരത്തെ ചുറ്റിപ്പറ്റിയുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളും സത്യങ്ങളും ഓരോ ദിവസം കഴിയുംതോറും വർധിച്ചു വരുകയാണ്.

റയൽ മാഡ്രിഡും, ബാഴ്‌സിലോണയും, ചെൽസിയും, മാഞ്ചസ്റ്റർ ടീമുകളും താരത്തിനായി രംഗത്തുള്ളതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റിപ്പോർട്ടുകൾ എല്ലാം സത്യമായിരിക്കുകയാണ്.

താരത്തിന്റെ പിതാവായ ആൽഫ്-ഇങ്ങേ ഹാലന്റും, ഏജന്റായ മിനോ റയോളയും ഇപ്പോൾ ക്യാമ്പ് നൗൽ എത്തിയിരിക്കുകയാണ്, മറ്റൊന്നിനുമല്ല താരത്തിന്റെ ട്രാൻസ്ഫറിനെ കുറിച്ചു ചർച്ച ചെയ്യാൻ തന്നെ.

ജോൻ ലപ്പോർട്ട ബാഴ്‌സയുടെ പ്രസിഡന്റായി ചുമതലയേറ്റത് മുതൽ ഒരു കാര്യം വ്യക്തമാക്കിയിരുന്നു, എന്തു വില കൊടുത്തും ബാഴ്‌സയെ ലോകത്തിലെ മികച്ച ക്ലബ്ബാക്കുമെന്ന്. ലപ്പോർട്ടയുടെ പദ്ധതിയിൽ പരാമർശിക്കപ്പെട്ട ഒരു പ്രധാന നാമമാണ് ഏർലിംഗ് ഹാലന്റിന്റെത്.

സ്‌പോർട്ടാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് സൂചിപ്പിച്ചത് പ്രകാരം ഹാലന്റിന്റെ പിതാവും ഏജന്റായ മിനോ റയോളയും ബാഴ്സയിൽ എത്തിയിരിക്കുന്നു. ലപ്പോർട്ടയോടടുത്ത ഒരാൾ ഇവരെ കൂട്ടി കൊണ്ടുപോവാൻ തയ്യാറായി നിൽക്കുന്നു.

ഈ സീസണിൽ ഇതുവരെ 31 മത്സരങ്ങളിൽ നിന്നും 33 ഗോളുകൾ ഇതിനോടകം ഹാലന്റ് നേടി കഴിഞ്ഞു. ഈ ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ ഒരു പക്ഷെ അത് പുതിയൊരു യുഗത്തിനു തന്നെ തുടക്കമായേക്കും.

റയൽ മാഡ്രിഡ് പി.എസ്.ജിയുടെ കിലിയൻ എംബാപ്പേയെ ടീമിലെത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചു റയലിലേക്ക് തന്നെ വരുകയാണെങ്കിൽ ഫുട്‌ബോൾ ആരാധകരെ കാത്തിരിക്കുന്നത് സുവർണ്ണ ദിനങ്ങളാണ്…

Rate this post