ഹാലന്റിനായി ട്രാൻസ്ഫർ റെക്കോർഡ് തകർക്കാനൊരുങ്ങി പ്രീമിയർ ലീഗ് വമ്പന്മാർ.

ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവ സൂപ്പർ താരമായ ഏർലിംഗ് ഹാലന്റിനായി ട്രാൻസ്ഫർ റെക്കോർഡുകളെ തകർക്കാനൊരുങ്ങി പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി.

ഈ സീസണിൽ ഡോർട്മുണ്ടിനായി 19 കളികളിൽ നിന്ന് 17 ഗോളുകൾ നേടി ഉജ്വല ഫോമിൽ കളിക്കുന്ന താരത്തെ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തട്ടകത്തിലേക്കെതിക്കാനാണ് ചെൽസിയുടെ നീക്കങ്ങൾ. നോർവീജിയൻ സ്‌ട്രൈക്കറായ താരത്തിന് ഡോർട്മുണ്ടുമായിട്ടുള്ള കരാർ പ്രകാരം 2022 വരെ 66.6 മില്യൺ യൂറോയുടെ വിടുതൽ തുകയുണ്ട്. അതായത് ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ചെൽസി താരത്തെ വാങ്ങുകയാണെങ്കിൽ, ക്ലബ്ബ് ഡോർട്മുണ്ടിന് 66.6 മില്യൺ യൂറോ വിടുതൽ തുകയായി നൽകേണ്ടി വരും.

20കാരനായ തരത്തിന്റെ കളി മികവ് കണ്ടു യൂറോപ്പിലെ വൻ ശക്തികളായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റടുമെല്ലാം താരത്തിനായി രംഗത്തുണ്ട്. പക്ഷെ പ്രമുഖ ഫുട്‌ബോൾ മാധ്യമ ഏജൻസിയായ അത്ലറ്റിക് റിപ്പോർട്ട് ചെയ്തതു പ്രകാരം ചെൽസി ഈ കൊല്ലം തന്നെ താരത്തിനെ സ്റ്റാംഫോഡ് ബ്രിഡ്ജിലെത്തിച്ചേക്കും. കുറച്ചു അധികം മുടക്കേണ്ടി വന്നാലും ചെൽസി അധികൃതർക്ക് പ്രശ്നമില്ല.

2020ൽ റെഡ് ബുൾ സാൽസ്ബർഗിൽ നിന്നും ഡോർട്മുണ്ടിൽ എത്തിയ താരം, ഇതിനോടകം 35 മത്സരങ്ങളിൽ നിന്നും 35 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ടീമിന്റെ പ്രധാനപെട്ട സ്‌ട്രൈക്കറായ താരത്തെ നഷ്ടപ്പെടുത്തുന്നതിൽ ഡോർട്മുണ്ടിന് പ്രയാസങ്ങൾ അനുഭവപ്പെട്ടേക്കാം.

പക്ഷെ ചെൽസി ഒരു ലോകോത്തര നിലവാരമുള്ള സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ വേണ്ടി ശ്രമിക്കുകയാണ്. മാത്രമല്ല കോവിഡ് 19 ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ക്ലബ്ബുകളിൽ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, ഹാലന്റിനായി രംഗത്തുള്ള മറ്റു ക്ലബ്ബുകളെ തളർത്തിയേക്കും.

നിലവിൽ ചെൽസിയുടെ ഏറ്റവും വിലപിടിപ്പുള്ള താരം കായ് ഹവേർട്സാണ്. ജർമൻ താരം കഴിഞ്ഞ സമ്മറിൽ ആണ് ബയേർ ലെവർക്യുസനിൽ നിന്നും ചെൽസിയിലെത്തിയത്. താരത്തിന്റെ മൊത്തത്തിലുള്ള മൂല്യം ഏതാണ്ട് 80 മില്യൺ യൂറോയുടെ അടുത്തു വരും. അത്ലറ്റിക് റിപ്പോർട്ട് ചെയ്തത് പ്രകാരം ചെൽസിയുടെ മുന്നിൽ നിൽക്കുന്ന പ്രതിസന്ധി ഹാലന്റിന്റെ ഏജന്റായ മിനോ റയോളയെ ബോധ്യപ്പെടുത്തുക എന്നതാണ്.

2017ൽ ചെൽസി ബെൽജിൻ താരമായ റൊമേലു ലുകാകുവിനായി രംഗത്തിണ്ടായിരുന്നു. താരത്തെ ടീമിലെത്തിക്കാൻ ചെൽസി കിണഞ്ഞു ശ്രമിച്ചെങ്കിലും, നിലവിൽ ഇന്ററിന്റെ സ്ട്രൈക്കറായ താരത്തിന്റെ അപ്പോഴത്തെ ഏജന്റ് റയോളയായിരുന്നു. അദ്ദേഹത്തെ വശത്താകുന്നതിൽ ചെൽസി അന്ന് പരാജയപ്പെട്ടു. പിന്നീട് ലുകാകു മാഞ്ചസ്റ്റർ യൂണിറ്റഡിലേക്ക് പോവുകയായിരുന്നു.

എന്നിരുന്നാലും ക്ലബ്ബ് ഇപ്പോൾ പ്രതീക്ഷിക്കുന്നത് ഹാലന്റിലാണ്. ക്ലബ്ബ് കരുതുന്നത് താരമാണ് ക്ലബ്ബിന്റെ പ്രീമിയർ ലീഗ് ചാമ്പ്യൻസ് ലീഗ് പ്രശ്നങ്ങൾക്കുള്ള ഉത്തരം എന്നാണ്. ഇനി ഹാലന്റ് ചെൽസിയിൽ എത്തുകയാണെങ്കിൽ, താരത്തെ ടിമോ വെർണെറുമായി കളിപ്പിക്കാനാണ് ചെൽസിയുടെ നീക്കങ്ങൾ. കഴിഞ്ഞ സമ്മറിൽ ഹവേർട്സിനൊപ്പം 54 മില്യൺ പൗണ്ടിന് ആർ.ബി.ലൈപ്സിഗിൽ നിന്നും എത്തിയ ജർമൻ താരം ചെൽസിക്കായി 9 ഗോളുകൾ നേടിയിട്ടുണ്ട്, പക്ഷെ താരം അവസാനമായി ഗോൾ വല കുലുക്കിയത് കഴിഞ്ഞ വർഷം നവംബർ 7നാണ്.

ചെൽസി, ടീമിന്റെ ചരിത്രത്തിലെ പുതിയൊരു ട്രാൻസ്ഫർ റെക്കോർഡ് സൃഷ്ടിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം….

Rate this post