‘ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്റെ പ്രചോദനം, ഇതെല്ലാം അദ്ദേഹത്തിൽ നിന്ന് പഠിക്കേണ്ട കാര്യങ്ങളാണ്’ : എർലിംഗ് ഹാലൻഡ് | Erling Haaland

2023 ബാലൺ ഡി ഓറിൽ ലയണൽ മെസ്സിക്ക് തൊട്ടുപിന്നിലായാണ് എർലിംഗ് ഹാലൻഡ് ഫിനിഷ്ചെയ്തത്. മാഞ്ചസ്റ്റർ സിറ്റിക്കായി ഗോളടിച്ചു കൂട്ടുന്ന യുവ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് ക്ലബിന് ചാമ്പ്യൻസ് ലീഗ് നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

2022-23 ലെ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് തകർത്ത 23-കാരൻ ബാലൺ ഡി ഓറിനായി മെസ്സിയോട് ഇഞ്ചോടിഞ്ച് പോരാടി.ക്രിസ്റ്റിയാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഹാലാൻഡ്. ക്രിസ്റ്റ്യാനോ റൊണാൾഡോ 9-ാം നമ്പർ എന്ന നിലയിൽ തന്റെ പ്രചോദനമാണെന്ന് ഗോൾസ്‌കോറിംഗ് മെഷീൻ സമ്മതിച്ചു.

“ക്രിസ്റ്റിയാനോ റൊണാൾഡോയെ കളിക്കളത്തിൽ എല്ലായ്പ്പോഴും ഞാൻ നിരീക്ഷിക്കാറുണ്ട്. മുന്നേറ്റനിരയിൽ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് എത്താൻ ഒന്നോ രണ്ടോ നീക്കങ്ങൾ മതി റൊണാൾഡോയ്ക്ക്. ഈ നീക്കങ്ങൾക്കിടെ എതിർ ടീമുകളിലെ സെന്റർ ബാക്കുകളുമായി നല്ല പോരാട്ടം തന്നെ നടക്കും.” ഹാലണ്ട് പറഞ്ഞു.

“മാഡ്രിഡിൽ ഒരു സെന്റർ ഫോർവേഡ് ആകുന്നതുവരെ നിങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിലെ റൊണാൾഡോയുടെ വർഷങ്ങളും റയൽ മാഡ്രിഡിലെ ആദ്യ വർഷങ്ങളും നോക്കൂ. അവൻ അത് എങ്ങനെ ചെയ്തു എന്നത് അവിശ്വസനീയമായിരുന്നു, മാത്രമല്ല എങ്ങനെ ഗോളുകൾ നേടി എന്നതും.ബോക്സിലെ ചെറിയ ചലനങ്ങളിലൂടെ പ്രതിരോധക്കാരെ കബളിപ്പിക്കാനുള്ള കഴിവും എടുത്തു പറയേണ്ടാതാണ്.എതിർ ടീമിന്റെ ഡിഫൻഡേഴ്സിനെ കബളിപ്പിച്ച് എങ്ങനെ മുന്നേറാം , ഇതെല്ലാം റൊണാൾഡോയിൽ നിന്ന് പഠിക്കേണ്ട കാര്യങ്ങളാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.