റൊണാൾഡോയെപ്പോലെ ഒരു ഗോൾ മെഷീൻ ആണ് ഏർലിങ് ഹാലാൻഡ് എന്നാൽ ലയണൽ മെസ്സി സമ്പൂർണ്ണ കളിക്കാരനാണ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് മാഞ്ചെസ്റ്റർ സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡ്. സതാംപ്ടനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ 4 -1 വിജയത്തിൽ ബൈസിക്കിൾ കിക്ക് ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകൾ നേടിയ ഹാലാൻഡ് സീസണിലെ തന്റെ ലീഗ് ഗോളുകളുടെ എണ്ണം 30 ആക്കി ഉയർത്തുകയും ചെയ്തു.

ഇരട്ട ഗോളുകളോടെ ഈ സീസണിലെ ഗോളുകളുടെ എണ്ണം 44 ആയി ഉയർത്തുകയും ചെയ്തു.ആൻഡി കോളിന്റെയും (93/94) അലൻ ഷിയററുടെയും (94/95) ഒരു സീസണിൽ 34 ഗോളുകളുടെ പ്രീമിയർ ലീഗ് റെക്കോർഡ് തകർക്കാൻ നോർവീജിയൻ സ്‌ട്രൈക്കർക്ക് അഞ്ചു ഗോളുകൾ കൂടി മാത്രം മതി. ഇന്നലത്തെ മത്സര ശേഷം എർലിംഗ് ഹാലൻഡ് ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും നിലവാരത്തിലാണോ? എന്ന ചോദ്യം പെപ് ഗ്വാർഡിയോളക്ക് മുന്നിൽ വന്നിരുന്നു.

“ഗോൾ സ്‌കോറിംഗ് തീസിസിന്റെ കാര്യത്തിൽ, ക്രിസ്റ്റ്യാനോയുമായി വളരെ സാമ്യമുള്ള കളിക്കാരനാണ് ഹാലാൻഡ് ,പക്ഷേ മെസ്സി കൂടുതൽ സമ്പൂർണ്ണ കളിക്കാരനാണ്.ക്രിസ്റ്റാനോയും എർലിങ്ങും യന്ത്രങ്ങളെപോലെയാണ് പക്ഷെ മെസ്സിക്ക് എവിടെയും കളിക്കാനാകും. ഒന്നോ രണ്ടോ സീസണുകൾ മാത്രമല്ല, രണ്ട് പതിറ്റാണ്ടുകളായി ആ രണ്ടുപേരും ആധിപത്യം പുലർത്തുകയും കിരീടങ്ങൾ നേടുകയും എല്ലാം ചെയ്യുകയും ചെയ്തുവെന്ന് എർലിംഗിന് അറിയാം”ഗ്വാർഡിയോള പറഞ്ഞു.നമ്മൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ഒപ്പം അവിശ്വസനീയമായ രണ്ട് ദശാബ്ദങ്ങൾ ജീവിച്ചു, ഇപ്പോൾ ഹാലാൻഡ് ആ നിലയിലാണ് സിറ്റി മാനേജർ പെപ് ഗ്വാർഡിയോള പറഞ്ഞു.

“എർലിംഗ് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ലീഗിൽ ആണ് കളിക്കുന്നത്. സ്‌ട്രൈക്കറുടെ വലിയ ശരീരം ദീർഘകാലത്തേക്ക് ഫിറ്റ്‌നസ് നിലനിർത്തുന്നതിനുള്ള ഒരു തടസ്സമാണെന്ന് ഗാർഡിയോള പറഞ്ഞു.മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും അതേ സമ്മർദ്ദം ഹാലാൻഡിനുണ്ട്.രണ്ടോ മൂന്നോ മത്സരങ്ങളിൽ അവർ സ്കോർ ചെയ്യാതെ വരുമ്പോൾ, എന്താണ് സംഭവിച്ചതെന്ന് ആളുകൾ ചോദിക്കുന്നു. ഈ പ്രായത്തിൽ അദ്ദേഹത്തിന്റെ റെക്കോർഡ് അവിശ്വസനീയമാണ്” സിറ്റി പരിശീലകൻ കൂട്ടിച്ചേർത്തു.

Rate this post