എംമ്പപ്പേയുടെ റെക്കോർഡും മറികടന്ന് ഏർലിംഗ് ഹാലണ്ടിന്റെ ഗോൾ നേട്ടം
27 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യൻസ് ലീഗ് ഗോൾ സ്‌കോററായി എർലിംഗ് ഹാലൻഡ് മാറി, നിലവിലെ ടോപ്പ് സ്കോറർ ആയിരുന്ന കിലിയൻ എംബാപ്പെയുടെ റെക്കോർഡ് തകർത്തു കൊണ്ടാണ് ഹാലാന്റ് ടോപ് സ്കോറർ ആയി മാറിയത്.കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ പെപ് ഗ്വാർഡിയോളയുടെ ടീമിനെ അവരുടെ ചരിത്രപരമായ നേട്ടം ഉറപ്പിക്കാൻ സഹായിച്ചതിന് ശേഷം അദ്ദേഹം കളിച്ച കളികളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർക്ക് കാര്യമായ ഗോളുകൾ ഒന്നും നേടാൻ സാധിച്ചിട്ടില്ല.
സ്വിറ്റ്‌സർലൻഡിൽ നടന്ന പോരാട്ടത്തിൽ മാൻ സിറ്റി 3-1ന് വിജയിച്ചു, ഹാലൻഡിന്റെ രണ്ടാം ഗോളിലൂടെ ഗ്രൂപ്പ് ജിയിൽ തങ്ങളുടെ സ്ഥാനം നിലനിർത്തി – അതോടൊപ്പം ചരിത്രപുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ പേര് വീണ്ടും കൊത്തിവയ്ക്കുകയും ചെയ്തു.കേവലം 23 പ്രായമുള്ള ഹാലന്റ് കഴിഞ്ഞ സീസണിൽ,ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു.
മാർച്ചിൽ ഇത്തിഹാദിൽ ആർബി ലെപ്‌സിഗിനെ 7-0ന് തോൽപ്പിച്ചതിന്റെ ഭാഗമായാണ് ഹാലൻഡിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.ടൂർണമെന്റിൽ 25 മത്സരങ്ങളോടുകൂടിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.സ്‌കൈ ബ്ലൂവിൽ തന്റെ വൈറ്റ്-ഹോട്ട് നൈറ്റ് സമയത്ത്, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരൊറ്റ ടൈയിൽ അഞ്ച് തവണ സ്‌കോർ ചെയ്യുന്ന മൂന്നാമത്തെ കളിക്കാരനായി ഹാലാൻഡ് മാറിയിട്ടുണ്ട്.
115 – Erling Haaland has been directly involved in 115 goals across his last 100 appearances in all competitions at club level (96 goals, 19 assists). Force. pic.twitter.com/0ZHZcykeHl
— OptaJoe (@OptaJoe) October 25, 2023
— Messi Maimi (@kwabenaRay1) October 26, 2023
ഗോൾ കണക്കുകളിൽ ബാഴ്‌സലോണ ടീമുകളിൽ മൂല്യം ഉയർത്തിയ ലയണൽ മെസ്സിക്കും മുൻ ശാക്തർ ഡൊനെറ്റ്‌സ്‌ക് സ്‌ട്രൈക്കർ ലൂയിസ് അഡ്രിയാനോയ്‌ക്കും പിന്നിലാണ് ഹാലന്റ് സ്ഥാനമുറപ്പിച്ചിട്ടുള്ളത്.അതേ രീതിയിൽ, ഏറ്റവും വേഗത്തിൽ 20 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ കളിക്കാരനെന്ന റെക്കോഡും ഹാലന്റ് സ്വന്തമാക്കിയിട്ടുണ്ട്.
Making 𝐭𝐚𝐩-𝐢𝐧𝐬 look too easy. 😎🇳🇴 @ErlingHaaland pic.twitter.com/yARHnxwJWr
— City Xtra (@City_Xtra) October 25, 2023