എർലിംഗ് ഹാലൻഡിനെ ക്ലബ് സൈൻ ചെയ്താൽ അടുത്ത സീസണിൽ റയൽ മാഡ്രിഡ് വിടുമെന്ന് കരീം ബെൻസെമ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. അടുത്ത സീസണിൽ റയൽ മാഡ്രിഡ് ലക്ഷ്യം വെക്കുന്ന പ്രധാന താരങ്ങളിൽ ഒരാളാണ് നോർവീജിയൻ.ദി ഡെയ്ലി മിററിന്റെ റിപ്പോർട്ട് പ്രകാരം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നോർവീജിയൻ സ്ട്രൈക്കർക്കായി 292 മില്യൺ പൗണ്ടിന്റെ പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്.
ഈ സീസണിൽ 27 മത്സരങ്ങളിൽ നിന്ന് 34 കാരനായ താരം 24 ഗോളുകൾ നേടിയിട്ടുണ്ട്. റയലിന്റെ വിജയങ്ങളിൽ ഫ്രഞ്ച് താരത്തിന്റെ പങ്ക് വിസമരിക്കാനാവാത്തതാണ്.കറ്റാലൻ പ്രസിദ്ധീകരണമായ എൽ നാഷനൽ പറയുന്നതനുസരിച്ച്, ബെർണാബ്യൂവിൽ ഹാലാൻഡിന്റെ ബാക്ക്-അപ്പ് റോൾ ചെയ്യാൻ ബെൻസിമ തയ്യാറല്ല.ഫ്രാൻസ് ഇന്റർനാഷണൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസുമായി ചർച്ച നടത്തിയതായും വേനൽക്കാലത്ത് ഹാലാൻഡുമായി ഒപ്പിട്ടാൽ താൻ പോകുമെന്ന് പറഞ്ഞതായും പറയപ്പെടുന്നു.
🚨 Karim Benzema has told Real Madrid that he wants to leave the club if they sign Erling Haaland this summer.
— Transfer News Live (@DeadlineDayLive) January 17, 2022
(Source: El Nacional) pic.twitter.com/ByrYrNSff2
ഈ സീസണിന്റെ അവസാനത്തിൽ പാരീസ് സെന്റ് ജെർമെയ്നിലെ കരാറിന് പുറത്തായ കൈലിയൻ എംബാപ്പെയെ സൈൻ ചെയ്യാൻ മാഡ്രിഡ് മുൻപന്തിയിലാണ്. എന്നാൽ എംബാപ്പയുടെ പ്രതീക്ഷിച്ച വരവിൽ ബെൻസെമ ആശങ്കപ്പെടുന്നില്ല.രണ്ട് കളിക്കാരും അന്താരാഷ്ട്ര വേദിയിൽ ഒരുമിച്ച് കളിക്കുന്നവരാണ്.കരിം ബെൻസിമ തന്റെ നിലപാടിൽ ഉറച്ചു നിന്നാൽ ഹാലൻഡിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിൽ നിന്നും റയൽ മാഡ്രിഡ് പുറകോട്ടു പോകുമെന്നും അതെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
2018-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയതിന് ശേഷം ബെൻസീമ റയൽ മാഡ്രിഡിനെ മുന്നോട്ട് കൊണ്ട് പോകുന്നത് ബെൻസേമയുടെ ഗോളടി മികവായിരുന്നു.കഴിഞ്ഞ രണ്ട് സീസണുകളിലായി 20+ ലീഗ് ഗോളുകൾ നേടിയ അദ്ദേഹം ഇപ്പോൾ ഈ സീസണിന്റെ അവസാനത്തിൽ 35+ ലീഗ് ഗോളുകളും 50+ മൊത്തം ഗോളുകളും നേടണയുള്ള പരിശ്രമത്തിലാണ്. 2009-ൽ ലിയോൺസിൽ നിന്ന് സാന്റിയാഗോ ബെർണബ്യൂവിൽ എത്തിയ ബെൻസിമ, കഴിഞ്ഞ ദശകത്തിൽ റയൽ മാഡ്രിഡിന്റെ വിജയത്തിൽ നിർണായകമായിരുന്നു.
നിലവിൽ 300+ ഗോളുകളോടെ ലോസ് ബ്ലാങ്കോസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ സ്കോറർ ചെയ്യുന്ന നാലാമത്തെ താരമാണ് ബെൻസെമ, കൂടാതെ ക്ലബ്ബിനായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമെന്ന റെക്കോർഡും ബെൻസിമ സ്വന്തമാക്കി. ബെൻസെമയുടെ കരാറിൽ ഇനിയും 18 മാസങ്ങൾ ബാക്കിയുണ്ട്, എന്നാൽ ഈ സീസണിന്റെ അവസാനത്തോടെ അദ്ദേഹം വിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.