തുടർച്ചയായ രണ്ടാം ഹാട്രിക്കുമായി ഹാലാൻഡ് : സമനിലയുമായി ചെൽസിയും ടോട്ടൻഹാമും

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് തന്റെ അസാധാരണ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. നോർവീജിയൻ സ്‌ട്രൈക്കറുടെ ബൂട്ടിൽ നിന്നും നിന്ന് ഗോളുകൾ ഒഴുകുന്ന കാഴചയാണ്‌ കാണാൻ സാധിക്കുന്നത്.എഫ്എ കപ്പിൽ ബേൺലിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി ആറു ഗോളുകൾക്ക് വിജയം നേടി സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ ഹാലൻഡ് തുടർച്ചയായ തന്റെ രണ്ടാം ഹാട്രിക്ക് നേടി.

ചൊവ്വാഴ്‌ച ചാമ്പ്യൻസ് ലീഗിൽ ലീപ്‌സിഗിനെതിരെ 7-0 ത്തിന് ജയിച്ച മത്സരത്തിൽ ഹാലാൻഡ് അഞ്ചു ഗോളുകളാണ് നേടിയത്.സിറ്റിയുടെ തുടർച്ചയായ ആറാം വിജയമാണിത് അതിൽ നിന്നും 23 ഗോളുകളാണ് അവർ അടിച്ചു കൂട്ടിയത്.(32′, 35′, 59′) മിനുട്ടുകളിലാണ് ഹാലാൻഡ് ഗോളുകൾ നേടിയത്.ജൂലിയൻ അൽവാരസ് (62′, 73′) കോൾ പാമർ (68′) എന്നിവരാണ് സിറ്റിയുടെ ശേഷിക്കുന്ന ഗോളുകൾ നേടിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ചെൽസിയെ സമനിലയിൽ തളച്ച് എവർട്ടൺ. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടിയ മത്സരത്തിൽ എല്ലിസ് സിംസിന്റെ 89 ആം മിനുട്ടിൽ ഗോളിലാണ് എവർട്ടൺ സമനില നേടിയത്.രണ്ടാം പകുതിയുടെ തുടക്കത്തിൽ ജോവോ ഫെലിക്‌സ് സ്‌കോറിംഗ് ആരംഭിച്ചു.69 മിനിറ്റിൽ അബ്ദുലെയ് ഡുകൂറെ എവർട്ടണെ ഒപ്പമെത്തിച്ചു.നാലു മിനിറ്റിനുശേഷം ചെൽസിക്ക് ലഭിച്ച പെനാൽറ്റി കൈ ഹാവെർട്‌സ് ഗോളാക്കി മാറ്റിയെങ്കിലും എല്ലിസ് സിംസിന്റെ ഗോളിൽ എവർട്ടൺ സമനില പിടിച്ചു.38 പോയിന്റുമായി ലീഗിൽ പത്തം സ്ഥാനാഥാണ് ചെൽസി.

ജെയിംസ് വാർഡ്-പ്രോസ് സ്റ്റോപ്പേജ്-ടൈമിൽ നേടിയ വിവാദ പെനാൽറ്റി ഗോളിൽ ടോട്ടൻഹാമിനെ സമനിലയിൽ തളച്ച് സതാംപ്ടൺ. ഇരു ടീമുകളും മത്സരത്തിൽ മൂന്നു ഗോളുകൾ വീതമാണ് നേടിയത്.പെഡ്രോ പോറോ (45’+1′) ഹാരി കെയ്ൻ (65′) ഇവാൻ പെരിസിച്ച് (74′) എന്നിവർ ടോട്ടൻഹാമിനെ ഗോളുകൾ നേടിയപ്പോൾ ചെ ആഡംസ് (46′) തിയോ വാൽക്കോട്ട് (77′) ജെയിംസ് വാർഡ്-പ്രോസ് (90’+3′ PEN) എന്നിവർ സതാംപ്ടന്റെ ഗോളുകൾ നേടി.28 കളികളിൽ നിന്ന് 49 പോയിന്റുമായി ടോട്ടൻഹാം നാലാം സ്ഥാനത്ത് തുടരുന്നു.

Rate this post