❝കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ ഡിഫൻഡർ ഖബ്രക്കായി വല വിരിച്ച് ഈസ്റ്റ് ബംഗാൾ❞ |Harmanjot Khabra |Kerala Blasters|
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസൺ ആണ് ഇപ്പോൾ കടന്നു പോയത്. മികച്ച വിദേശ താരങ്ങളുടെ സാന്നിധ്യത്തിനോടൊപ്പം ഇന്ത്യൻ യുവ താരങ്ങളുടെ മികച്ച പ്രകടനവും ഈ സീസണിൽ ആരാധകർക്ക് കാണാൻ സാധിച്ചു.
കഴിഞ്ഞു പോയ ഐഎസ്എല്ലിനെ ഏറെ ശ്രദ്ധേയമാക്കിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചു വരവ് തന്നെയാണ്.കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാർ ഈ സീസണിൽ റണ്ണേഴ്‌സ് അപ്പ് ആയിട്ടാണ് സീസൺ അവസാനിപ്പിച്ചത്. വിദേശ താരങ്ങൾക്കൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.ന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ റാഞ്ചിയെടുക്കാൻ വട്ടമിട്ടു പറക്കുകയാണ് ഐഎസ്ലിലെ വമ്പൻ ക്ലബ്ബുകൾ.
പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കരുത്തുറ്റ താരമായ ഹര്‍മന്‍ജോത് സിംഗ് ഖബ്രയെ സ്വന്തമാക്കാൻ ആയി ഈസ്റ്റ് ബംഗാൾ ശ്രമം തുടങ്ങിയിരിക്കുകയാണ്. ഖബ്രയുടെ ട്രാൻസ്ഫർ ഏജന്റുമായി ഈസ്റ്റ് ബംഗാൾ ചർച്ചകൾ ആരംഭിച്ചതായി റിപോർട്ടുകൾ പുറത്ത് വന്നു.കഴിഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി തകർപ്പൻ പ്രകടനം തന്നെ ഖബ്ര നടത്തിയിരുന്നു ബ്ലാസ്റ്റേഴ്‌സുമായി നല്ല ബന്ധം പുലർത്തുന്ന ഖാബ്രയെ ക്ലബിൽ നിലനിർത്താൻ തന്നെയാകും ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്.
🚨 | East Bengal club has initiated talks with the Agent of Kerala Blasters FC's 33 year-old full-back Harmanjot Khabra. The player would love a move back to the Red and Gold brigade. [news Time Bangla] 🔴🟡 #ISL #Transfers #IndianFootball #EastBengal @harman_khabra pic.twitter.com/Djnl5LKry0
— 90ndstoppage (@90ndstoppage) April 4, 2022
33കാരനായ താരം ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തു.പ്രതിതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം 90 മിനിറ്റും അദ്ധ്വാനിച്ച് കളിക്കാൻ കഴിവുള്ള അപൂർവം ഇന്ത്യൻ താരങ്ങളിൽ ഒരാളാണ്. ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക്ക് പൊസിഷനിൽ പകരം വെക്കാനില്ലാത്ത പ്രകടനം ആണ് താരം പുറത്തെടുത്തത്.
2009-10 ഐലീഗ് സീസണിന് മുന്നോടിയായി താരം ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്ന്, 2010 എഎഫ്‌സി കപ്പിലും കളിച്ചു. ഈസ്റ്റ് ബംഗാളിനൊപ്പമുള്ള വിജയകരമായ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2014ലാണ് ചെന്നൈയിന്‍ എഫ്‌സിയില്‍ ചേര്‍ന്നത്.2014 ലെ ഐഎസ്എൽ അരങ്ങേറ്റത്തോടെയാണ് ഫുട്ബോൾ പ്രേമികൾക്കിടയിൽ പ്രശസ്തനായത്. 2015ല്‍ ചെന്നൈ ഐഎസ്എല്ലില്‍ മുത്തമിട്ടപ്പോള്‍ നിര്‍ണായ സാന്നിധ്യമായി ഖബ്ര. 2017 ൽ ബാംഗ്ലൂർ എഫ്സിയുടെ ഭാഗമായ ഖബ്രയുടെ സാന്നിധ്യം ബാംഗ്ലൂർ കരുത്ത് വർധിപ്പിച്ചു. ഫോറിൻ താരങ്ങൾക്ക് ഒപ്പം അസാമാന്യ ഒത്തിണക്കം പ്രകടിപ്പിച്ച ഖബ്ര പൊസിഷൻ മാറി മാറി കളിച്ച് എതിരാളി തന്ത്രങ്ങൾക്ക് തലവേദനയായി. 2021 ൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും വിചാരിക്കാത്ത സമയത്ത് ശത്രുപാളയത്തിൽ നിന്നും ഖബ്ര ബ്ലാസ്റ്റേഴ്സിലെത്തി.
ഐ എസ് എല്ലിൽ 121 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഖബ്ര. 12 അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ഈ സീസണിൽ ഒരു ഗോളും നേടിയിരുന്നു. നാല് ഐഎസ്എഅൽ ഫൈനൽ കളിച്ച താരംചെന്നൈയിനൊപ്പയും ബെംഗളൂരുവിനൊപ്പവും താരം കിരീടവും നേടിയിട്ടുണ്ട്.