അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഹർമൻജോത്ത് ഖബ്ര ഉണ്ടാവില്ല |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ താരം ഹർമൻജോത്ത് ഖബ്ര ക്ലബിനോട് വിട പറഞ്ഞു. താരം ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞതായി പ്രശസ്ത ജേണലിസ്റ്റ് മാർക്കസ്‌ മെർഹുലാവോ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം സൂപ്പർ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഹർമൻജോത്ത് ഖബ്രയുടെ പേര് ഉണ്ടായിരുന്നില്ല.ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി അതികം മത്സരങ്ങളിൽ കളിക്കാൻ ഖബ്രക്ക് സാധിച്ചിട്ടില്ല.

കഴിഞ്ഞ വര്ഷം ഈസ്റ്റ് ബംഗാൾ എഫ്‌സി ഖബ്രയ്ക്കായി ബ്ലാസ്റ്റേഴ്‌സുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.എന്നാൽ ആ സമയത്ത് ചർച്ച വിജയിച്ചില്ല. താരം അടുത്ത സീസണിൽ എവിടെ കളിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 7 മത്സരങ്ങൾ കളിച്ച ഖബ്ര ഒരു ഗോളും നേടി. ബ്ലാസ്റ്റേഴ്‌സ് ഫൈനൽ വരെയെത്തിയ 2021 – 2022 സീസണിൽ 19 മത്സരങ്ങൾ കളിച്ച 35 കാരൻ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

2021 ൽ ബംഗളുരു എഫ് സിയിൽ നിന്നാണ് ഖബ്ര ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ കളിക്കുന്ന ഖബ്രയെ പോരാളിയായാണ് കണക്കാക്കുന്നത്. ഈസ്റ്റ് ബംഗാളിനോടൊപ്പം കല്‍ക്കത്ത ഫുട്ബോള്‍ ലീഗ്, ഫെഡറേഷന്‍ കപ്പ്, ഐഎഫ്എ ഷീല്‍ഡ് എന്നിവ നേടി. ടാറ്റ ഫുട്ബോള്‍ അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരം സ്പോര്‍ട്ടിംഗ് ഗോവയ്്ക്കായും കളിച്ചു.

ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിക്ക് പുറമെ ചെന്നൈയിന് വേണ്ടിയും ബൂട്ടണിഞ്ഞു. ആദ്യ മൂന്ന് സീസണുകളില്‍ ചെന്നൈയിന്റെ ഭാഗമായിരുന്നു ഖബ്ര. 2015ല്‍ കിരീടവും നേടി. പിന്നലെ 2018-19 സീസണില്‍ ബംഗളൂരു എഫ്‌സിക്കൊപ്പം രണ്ടാം ഐഎസ്എല്‍ കിരീടവും നേടി.

Rate this post