മാഞ്ചസ്റ്റർ യുണൈറ്റഡിന് പകരം ബയേൺ മ്യൂണിക്കിനെ തിരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തി ഹാരി കെയ്ൻ
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക്. സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്ൻ ബയേണിലേക്കുള്ള വമ്പൻ ട്രാൻസ്ഫറിന് ശേഷം വീണ്ടും വീണ്ടും ഇംഗ്ലീഷ് ടീമിനെതിരെ കളിയ്ക്കാൻ ഇന്നിറങ്ങുകയാണ് .
മാഞ്ചസ്റ്റർ യുണൈറ്റഡിന് പകരം ബയേൺ മ്യൂണിക്കിനെ തിരഞ്ഞെടുക്കാനുള്ള കാരണം താരം വെളിപ്പെടുത്തുകയും ചെയ്തു.”വ്യക്തമായും ഈ സമ്മറിൽ കുറച്ച് നല്ല ക്ലബ്ബുകളുമായി ചില ചർച്ചകൾ നടന്നിട്ടുണ്ട്.പക്ഷേ എനിക്ക് ശരിക്കും താൽപ്പര്യവും ആവേശവും തോന്നിയ ഒരു ടീമായിരുന്നു ബയേൺ” മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള മത്സരത്തിന് മുന്നോടിയായി കെയ്ൻ പറഞ്ഞു.
” ബയേൺ വന്നതിന് ശേഷം മറ്റ് ചർച്ചകൾ ഒന്നും ഉണ്ടായില്ല.അവരും ടോട്ടൻഹാമും തമ്മിൽ സംസാരിച്ച് ധാരണയിലെത്തി.എന്റെ ശ്രദ്ധ ഇവിടെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മികച്ച ക്ലബ്ബാണ്, ഒരു വലിയ ക്ലബ്ബ് കൂടിയാണ്. ഞാൻ ഇവിടെ വരാൻ തീരുമാനിച്ചു, അതിൽ എനിക്ക് സന്തോഷമുണ്ട്” കെയ്ൻ പറഞ്ഞു.മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തനിക്ക് ഒരു അവസരവും ഉണ്ടായിരുന്നില്ലെന്ന് ഹാരി കെയ്ൻ പറഞ്ഞു.ബയേൺ മ്യൂണിക്കിനായുള്ള ഹാരി കെയ്‌നിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അലയൻസ് അരീന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആതിഥേയത്വം വഹിക്കും.കെയ്ൻ ബുണ്ടസ്‌ലിഗയിൽ നാല് ഗോളുകൾ നേടിയിട്ടുണ്ട്.ബുണ്ടസ് ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക്.
Harry Kane: “Man United option for me last summer? Obviously there were talks with different clubs”. 🔴✨ #MUFC
— Fabrizio Romano (@FabrizioRomano) September 19, 2023
“But FC Bayern was a club I was really interested in. Once they came in there weren't many other options. Manchester is a big club but I’m very happy here” 🇩🇪 pic.twitter.com/ZpYH0JA4vT
മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അവരുടെ ആദ്യ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം പരാജയപ്പെട്ടു. അകഴിഞ്ഞ ആഴ്ച ബ്രൈറ്റണിനോടും ഹോവ് അൽബിയോണിനോടും 3-1 ന് ഹോം തോൽവി നേരിട്ടിരുന്നു.“അവർ അടുത്തിടെ കഠിനമായ ഒരു സ്പെല്ലിലൂടെയാണ് കടന്നുപോകുന്നത്, പക്ഷേ ചിലപ്പോൾ അത് ഒരു ടീമിനെ അപകടകരമാക്കും, കാരണം അവർ പ്രതികരിക്കാൻ ആഗ്രഹിക്കുന്നു,”30 കാരനായ കെയ്ൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.