“41 ആം വയസ്സിലും അതിമനോഹരമായ ചിപ്പ് ഗോളിലൂടെ ഹാട്രിക്ക് നേടി റൊണാൾഡീഞ്ഞോ “

ലോക ഫുട്ബോളിൽ റൊണാൾഡീഞ്ഞോയോളം ആരാധകരെ ആനന്ദിപ്പിച്ച വേറെയൊരു താരം ഉണ്ടോ തന്നത് സംശയമാണ. കളിച്ചിരുന്ന കാലം മുഴുവൻ തന്റെ മാന്ത്രിക കാലുകൾ കൊണ്ട് മൈതാനത്തിൽ കലാ വിരുന്നൊരുക്കുന്ന ഡീഞ്ഞോയുടെ ചിത്രം ഏതൊരു ഫുട്ബോൾ പ്രേമിയുടെയും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ബുധനാഴ്ച ബ്രസീലിലെ എസ്റ്റാഡിയോ റെയ് പെലെയിൽ നടന്ന പ്രദർശന മത്സരത്തിൽ ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ മികച്ച ഹാട്രിക്ക് നേടി ആരധകരെ വർഷങ്ങൾ പിന്നിലോട്ട് കൊണ്ട് പോയി .

റൊണാൾഡോയുടെ മകനോടൊപ്പമാണ് റൊണാൾഡീഞ്ഞോ ഇറങ്ങിയത്.2015 ൽ കളിയിൽ നിന്ന് വിരമിച്ചതിന് ശേഷം 2005-ലെ ബാലൺ ഡി ഓർ ജേതാവ് തന്റെ പാദങ്ങൾ കൊണ്ട് മാന്ത്രികവിദ്യ അവതരിപ്പിക്കാൻ തനിക്ക് ഇപ്പോഴും കഴിവുണ്ടെന്ന് ഇന്നലത്തെ മത്സരത്തിൽ കാണിച്ചു തന്നു. മത്സരത്തിൽ ഏറെ ശ്രദ്ധ നേടിയത് ബ്രസീലിയൻ ഇതിഹാസത്തിന്റെ മാസ്മരിക പ്രകടനം തന്നെയായിരുന്നു . ഈ പ്രായത്തിലും തന്റെ അത്ഭുതകരമായ സ്കിൽ കൊണ്ട് ആരാധകരെയും ഫുട്ബോൾ ലോകത്തെയും അത്ഭുതപ്പെടുത്തി.ഡ്രിബ്ലിംഗ്, മാന്ത്രിക പാസുകൾ, ഗംഭീരമായ ബോൾ കൺട്രോൾ എന്നിവയെല്ലാം പ്രകടിപ്പിച്ച ഡീഞ്ഞോ തടിച്ചു കൂടിയ ആരാധകർക്ക് ഒരു വിസ്മയകരമായ ഷോ തന്നെ നടത്തി.

2005 ലെ ബാലൺ ഡി ഓർ വിജയി ശെരിയായ ഫിറ്റ്നസിൽ അല്ലെങ്കിലും ഫാൻസി ഫ്ലിക്കുകൾ, ട്രിക്ക്സ് ,റിവേഴ്സ് പാസുകൾ എന്നിവ കൊണ്ട് സ്റ്റേഡിയത്തിലെ കാണികളെ വിസ്മയിപ്പിച്ചു.വർഷമെത്ര കഴിഞ്ഞാലും സുന്ദരമായ ഡ്രിബിളിംഗിനും മന്ത്രികതക്കും ഒരു കുറവും വരുത്തില്ല എന്ന് താരം തെളിയിച്ചു. കളിക്കളത്തിൽ 17 വര്ഷം മുൻപുള്ള റൊണാൾഡീഞ്ഞോയെ കാണാനും സാധിച്ചു. മത്സരത്തിൽ റൊണാൾഡീഞ്ഞോ മൂന്നു ഗോളുകൾ നേടി .മനോഹരമായ ഒരു ചിപ്പ് ഗോളിലൂടെയാണ് ഡീഞ്ഞോ ഹാട്രിക്ക് തികച്ചത്. മത്സരത്തിൽ ഡിഞ്ഞോയുടെ ടീം 5 -1 നു വിജയിച്ചു. ഗോളുകൾ നേടിയതിനു ശേഷം തന്റെ കാണികൾക്ക് നേരെ കൈ വീശി പുഞ്ചിരിയോടെയാണ് പോയത്.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനനായ ഫുട്ബോൾ കളിക്കാരനാണ് കരിയറിന്റെ ഉന്നതിയിൽ അദ്ദേഹത്തെ കണ്ടവർ ഭാഗ്യവാന്മാരാണ്. ‘ഇംപോസിബിൾ’ എന്ന വാക്ക് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാരമായ ഒന്നായിരുന്നു .2002 ൽ ജപ്പാനിലും ദക്ഷിണ കൊറിയയിലും ലോകകപ്പ് നേടിയ ടീമിൽ പ്രധാന പങ്ക് വഹിച്ചതിന് ശേഷം ബ്രസീലിന്റെ എക്കാലത്തെയും ഇതിഹാസങ്ങളിൽ ഒരാളാണ് റൊണാൾഡീഞ്ഞോ. ഡീഞ്ഞോ തന്റെ രാജ്യത്തിനായി 97 തവണ കളിക്കുകയും 33 ഗോളുകൾ നേടുകയും ചെയ്തു.ക്ലബ്ബ് തലത്തിൽ, റൊണാൾഡീഞ്ഞോ ബാഴ്‌സലോണയ്‌ക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങളും 2006 ചാമ്പ്യൻസ് ലീഗും നേടിയ തന്റെ അഞ്ച് വർഷത്തെ മിന്നുന്ന പ്രകടനമാണ് ഏറ്റവും സ്‌നേഹത്തോടെ ഓർമ്മിക്കപ്പെടുന്നത്. ബാഴ്‌സയിലായിരിക്കുമ്പോൾ, 2005-ലെ ബാലൺ ഡി ഓർ നേടി.

Rate this post