” ഹസാർഡ് ഒഴികെ എല്ലാവരും ചിരിക്കുന്നു ” ; റയൽ മാഡ്രിഡ് വിടാൻ ആഗ്രഹിച്ച് ഈഡൻ ഹസാഡ്

റയൽ മാഡ്രിഡിൽ ഈഡൻ ഹസാർഡിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുകയാണ്.ഒരു മിനിറ്റ് പോലും കളിച്ചില്ലെങ്കിലും സൂപ്പർ കപ്പ് ഉയർത്തിയ റയൽ ടീമിൽ ബെൽജിയം അംഗമായിരുന്നു. ബാഴ്‌സലോണയ്‌ക്കെതിരായ സെമി ഫൈനലിലോ ഞായറാഴ്ച അത്‌ലറ്റിക്കിനെതിരായ ഫൈനലിലോ കളിക്കാൻ മുൻ ചെൽസി സൂപ്പർ താരത്തിന് സാധിച്ചില്ല.

RMC സ്‌പോർട്ടിന്റെ ദേശീയ ടീമിനെ കവർ ചെയ്യുന്ന ബെൽജിയൻ ജേണലിസ്റ്റ് സച്ച തവോലിയേരി ട്വിറ്ററിൽ നടത്തിയ അഭിപ്രായമാനുസരിച്ച് ഹസാർഡ് റയൽ മാഡ്രിഡ് വിടാൻ ആഗ്രഹിക്കുന്നു. സൂപ്പർ കപ്പ് നേടിയതിന് ശേഷം ടീമിന്റെ ആഘോഷത്തിനിടെ ഹസാർഡിന്റെ പെരുമാറ്റം ഏവരുടെയും ശ്രദ്ധയിൽപെട്ടു.വിജയികളുടെ മെഡൽ വാങ്ങാൻ കയറുമ്പോൾ, പോഡിയത്തിൽ ടീമിനൊപ്പം ആഘോഷിക്കുമ്പോൾ, വിജയ പരേഡിനിടെ കിംഗ് ഫഹദ് സ്റ്റേഡിയത്തിന് ചുറ്റും കപ്പ് എടുത്ത് ആരാധകർക്ക് കാണിക്കുമ്പോൾ. ഫോട്ടോഗ്രാഫർമാർക്കായി പോസ് ചെയ്യുന്നതിനിടയിൽ ഒരിക്കൽ മാത്രമാണ് അദ്ദേഹം ചിരിച്ചത്.ചില ചിത്രങ്ങളിൽ ഹസാർഡ് തന്റെ മെഡൽ ഇല്ലാതെയാണ് നിന്നിരുന്നത്.

2019 ൽ ചെൽസിയിൽ നിന്ന് 100 മില്യൺ യൂറോയുടെ കരാറിൽ റയൽ മാഡ്രിഡിൽ ചേർന്നതിനുശേഷം, ക്ലബ് തന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഫോം ഹസാർഡ് ഒരിക്കലും കാണിച്ചില്ല. പരിക്കുകൾ ബെൽജിയൻ താരത്തിന്റെ കരിയർ തന്നെ താളം തെറ്റിച്ച.രണ്ടര സീസണുകളിലായി വെറും 59 ഗെയിമുകളിൽ മാത്രമാണ് ഹസാഡ് കളിച്ചത്.ഈ സീസണിൽ ഇതുവരെ കളിച്ച 30 മത്സരങ്ങളിൽ 16 തവണ ടീമിലെത്തി അതിൽ എട്ട് തവണ ആദ്യ ഇലവനിൽ ഇടംനേടി ആകെ 724 മിനിറ്റ് കളിക്കുകയും ചെയ്തു. ഈ സീസണിൽ ആൻസലോട്ടി ഏറ്റവും കൂടുതൽ ഉപയോഗിച്ച കളിക്കാരുടെ പട്ടികയിൽ 17-ആം സ്ഥാനതാണ് ബെൽജിയൻ താരം.

“അവന്റെ ശാരീരിക അവസ്ഥ വളരെ നല്ലതാണ്, അവന്റെ കഴിവിൽ സ്വയം വിശ്വസിക്കേണ്ടതുണ്ട്, കൂടുതൽ വിശ്വാസം ഉണ്ടായിരിക്കണം,” ആൻസലോട്ടി പറഞ്ഞു.”അദ്ദേഹം തന്റെ ഏറ്റവും മികച്ച നിലവാരത്തിന് അടുത്താണെന്ന് ഞാൻ കരുതുന്നു, ഞങ്ങൾക്ക് അത് വീണ്ടും കാണാനും അവന്റെ മികച്ച മത്സരങ്ങൾ വീണ്ടും കാണാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” കഴിഞ്ഞ ആഴ്ച ആൻസെലോട്ടി ഹസാർഡിനെ കുറിച്ച് പറഞ്ഞ അഭിപ്രായമാണിത്.

Rate this post