❝ അവൻ ഉയരത്തെക്കുറിച്ച് പറഞ്ഞവരുടെ വായടപ്പിച്ചു ❞

അർജന്റീനയുടെ പ്രതിരോധനിരയിലെ പ്രധാനപ്പെട്ട താരമായ ലിസാൻഡ്രോ മാർട്ടിനസ് ഈ സീസണിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.എന്നാൽ തുടക്കത്തിൽ അദ്ദേഹത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഏൽക്കേണ്ടി വന്നിരുന്നു.പ്രത്യേകിച്ച് ഉയരം കുറവുള്ള താരത്തിന് പ്രീമിയർ ലീഗിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ളത് പലരും മുദ്രകുത്തി.

എന്നാൽ വളരെ കുറഞ്ഞ മത്സരങ്ങൾ കൊണ്ട് തന്നെ ലിസാൻഡ്രോ മാർട്ടിനസ് വിമർശകർക്ക് മറുപടി നൽകി. തകർപ്പൻ പ്രകടനമാണ് പ്രീമിയർ ലീഗിൽ അദ്ദേഹം യുണൈറ്റഡിന് വേണ്ടി പുറത്തെടുത്തത്. തന്റെ ഉയരക്കുറവൊന്നും ഒരു പ്രശ്നമില്ല എന്നുള്ളത് അദ്ദേഹം ലോക ഫുട്ബോളിന് മുന്നിൽ തെളിയിക്കുകയായിരുന്നു.

ഇപ്പോഴിതാ ലിസാൻഡ്രോയെ കുറിച്ച് സഹതാരമായ ക്രിസ്റ്റൻ റൊമേറോ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ലിസാൻഡ്രോയെന്നും അദ്ദേഹത്തെ സംശയിച്ചവരുടെ വായടിപ്പിക്കാൻ ലിസാൻഡ്രോക്ക് ഉടനടി സാധിച്ചുവെന്നും റൊമേറോ കൂട്ടിച്ചേർത്തിട്ടുണ്ട്.

‘ ലിസാൻഡ്രോ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ് ഉണ്ടാവുക. ഞങ്ങൾ റൂം മേറ്റ്സുമാണ്.ഞങ്ങൾ എല്ലാത്തിനെക്കുറിച്ചും സംസാരിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ലീഗിലാണ് ഉള്ളത് എന്നുള്ള കാര്യത്തിൽ ഞങ്ങൾ സന്തോഷവാന്മാരാണ്.അതിനുവേണ്ടി ഒരുപാട് ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഞങ്ങൾ സഹിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ഉയരത്തിൽ പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ ഉടൻ തന്നെ അദ്ദേഹം മറുപടി നൽകുകയായിരുന്നു ‘ ഇതാണ് റൊമേറോ പറഞ്ഞിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലാണ് റൊമേറോയും ലിസാൻഡ്രോയുമുള്ളത്. വേൾഡ് കപ്പിലെ ആദ്യ മത്സരത്തിന് റൊമേറോ പൂർണ്ണമായും സജ്ജനായി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Rate this post