മാരിവില്ലഴകിൽ ലിയോ മെസ്സി, പ്രകടനത്തിന്റെ കണക്കുകൾ ഇതാ

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി നീസിനെ അടിയറവ് പറയിച്ചത്. ഒരു അനായാസ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചില്ല എന്നുള്ളത് യാഥാർത്ഥ്യമാണ്. പക്ഷേ പിഎസ്ജി നന്ദി പറയേണ്ട താരങ്ങളിൽ ഒരാൾ മെസ്സിയാണ്.

മെസ്സിയാണ് പിഎസ്ജിയെ തന്റെ വ്യക്തിഗത മികവിലൂടെ മുന്നിലെത്തിച്ചത്. മത്സരത്തിന്റെ 28ആം മിനിറ്റിൽ മാരിവില്ല് പോലെയുള്ള ഒരു ഫ്രീകിക്ക് ബൂട്ടിൽ നിന്നും പിറക്കുകയായിരുന്നു. ആ പന്ത് വലയിലേക്ക് ചാഞ്ഞിറങ്ങുമ്പോൾ എതിർ ഗോൾകീപ്പർക്ക് ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരികയായിരുന്നു.

പിന്നീട് 47ആം മിനിറ്റിൽ നീസ് സമനില പിടിക്കുകയായിരുന്നു. എന്നാൽ പകരക്കാരനായി ഇറങ്ങിയ എംബപ്പേയുടെ ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം തിരികെ പിടിക്കാനും പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ മികച്ച രൂപത്തിൽ തന്നെയാണ് മെസ്സി കളിച്ചിട്ടുള്ളത്. മെസ്സിയുടെ പ്രകടനം കണക്കുകളിലൂടെ നമുക്കൊന്നു വിലയിരുത്താം.87 minutes played, 1 goal,2 Shots,65 touches,83.7% Passing Accuracy,3 long passes (1 complete),14 Duels (7 wins),Was fouled twice,8.3 Performance ഇതാണ് മെസ്സിയുടെ പ്രകടനത്തിന്റെ കണക്ക് വിവരങ്ങൾ.

ഈ സീസണിലെ മെസ്സി നേടിയ 11ആം ഗോളായിരുന്നു ഇന്നലെ പിറന്നത്.പിഎസ്ജിക്ക് വേണ്ടി മെസ്സി ഈ സീസണിൽ നേടിയ ഏഴാമത്തെ ഗോളായിരുന്നു ഈ ഫ്രീകിക്ക് ഗോൾ. അതേസമയം ഇതുവരെ നീസിനെതിരെ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ല എന്നുള്ള പരാതിയും മെസ്സി അവസാനിപ്പിച്ചിട്ടുണ്ട്. ലയണൽ മെസ്സി തന്റെ കരിയറിൽ ഗോൾ നേടുന്ന 91ആമത്തെ ക്ലബ്ബ് എതിരാളി കൂടിയാണ് നീസ്.

Rate this post