ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാണ് ? |Cristiano Ronaldo |Lionel Messi

ഫ്രാൻസിന്റെ ലീഗ് 1 വിട്ട് സൗദി പ്രോ ലീഗിൽ ചേരാൻ നെയ്മറെ പ്രേരിപ്പിച്ച ഘടകം പണം തന്നെയാണ്. അത്ഭുതപ്പെടുത്തുന്ന സൗകര്യങ്ങളാണ് അൽ ഹിലാൽ നെയ്മർക്കായി ഒരുക്കികൊടുത്തത്.31 കാരനായ ബ്രസീലിയൻ താരത്തിന് സ്റ്റാഫുകളുള്ള ഒരു മാളിക, ആഡംബര കാറുകളുടെ ഒരു കൂട്ടം, ഒരു സ്വകാര്യജെറ്റ് ,, ടീം വിജയങ്ങൾക്കുള്ള ബോണസ്, സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പണം,കാമുകിക്കൊപ്പം ജീവിക്കാനുള്ള അനുമതി എന്നിവയും ലഭിച്ചതായി റിപ്പോർട്ടുണ്ട്.

ഈ സീസണിൽ കളിക്കുന്നതിന് നെയ്‌മറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുക 80 മില്യൺ ഡോളറിന് (മൊത്തം 112 മില്യൺ ഡോളർ) മുകളിലാണിത്.അൽ ഹിലാലിന് അത് താങ്ങാൻ കഴിയും. സൗദി അറേബ്യയുടെ 700 ബില്യൺ ഡോളർ (ആസ്‌തി) പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ജൂണിൽ നിയന്ത്രണം ഏറ്റെടുത്ത നാലിൽ ഒന്നാണ് ക്ലബ്ബ്.2023 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 94 വിദേശ കളിക്കാരെ സ്വന്തമാക്കാൻ സൗദി പ്രോ ലീഗ് ക്ലബ്ബുകൾ 1 ബില്യൺ ഡോളർ ചെലവഴിച്ചു. കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരുടെ പട്ടിക ഫോർബ്സ് പുറത്തിറക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന പതിനൊന്ന് ഫുട്ബോൾ കളിക്കാർ ഈ സീസണിൽ നികുതികൾക്കും ഏജന്റുമാരുടെ ഫീസിനും മുമ്പായി $995 മില്യൺ സമ്പാദിക്കുന്നുണ്ട്.കഴിഞ്ഞ വർഷത്തെ ലിസ്റ്റിനെ അപേക്ഷിച്ച് 53% വർദ്ധനവാണ് കളിക്കാരുടെ വരുമാനത്തിൽ ഉണ്ടായത്.2021-ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.മൊത്തം 260 മില്യൺ ഡോളർ വരുമാനം നേടി ഒന്നാം സ്ഥാനത്തെത്തി.

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും ലയണൽ മെസ്സി രണ്ടാം സ്ഥാനത്താണ്.അർജന്റീന ലോകകപ്പ് ജേതാവ് 135 മില്യൺ ഡോളർ നേടി.പിച്ചിൽ നിന്ന് നേടിയ 65 മില്യൺ ഡോളറായും സ്പോൺസർഷിപ്പ് ഡീലുകൾക്ക് 55 മില്യൺ ഡോളറും നേടി.മെസ്സിയുടെ മൊത്തം വരുമാനം $135 മില്യൺ ആണ്, അതിൽ $65 മില്യൺ ഇന്റർ മിയാമിയിലെ അദ്ദേഹത്തിന്റെ വാർഷിക ശമ്പളത്തിൽ നിന്നാണ്.മുൻ ബാഴ്‌സലോണ താരം 70 മില്യൺ ഡോളർ ഓഫ് ഫീൽഡ് ഡീലുകളിൽ നിന്ന് നേടുന്നു.

Rate this post