ക്രിസ്റ്റ്യാനോക്ക് എതിരാളിയായി മെസ്സിയെ കിട്ടീല, എംബാപ്പെയെ അണിനിരത്താൻ സൗദി ക്ലബ്ബ് പണം വാരിയെറിയുന്നു

ലോക ഫുട്ബോളിന്റെ ഭാവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്, സൂപ്പർ താരം കരാർ പുതുക്കുന്നില്ലെങ്കിൽ വിൽക്കുമെന്ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി പ്രഖ്യാപിച്ചതോടെയാണ് എംബാപ്പയുടെ ട്രാൻസ്ഫർ വാർത്തകൾ വീണ്ടും സജീവമായത്.

2024 വരെ ഫ്രഞ്ച് ക്ലബ്ബുമായി കരാറുള്ള കിലിയൻ എംബാപ്പെയ്ക്കുവേണ്ടി ഇപ്പോൾ സൗദി ക്ലബ്ബായ അൽ ഹിലാൽ വമ്പൻ ഓഫറാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. പാരീസ് സെന്റ് ജർമയിന് 200 മില്യൺ യൂറോയോളം ട്രാൻസ്ഫർ ഫ്രീ ആയി നൽകാൻ ഉദ്ദേശിക്കുന്ന സൗദി ക്ലബ്ബ് അൽ ഹിലാൽ കിലീയൻ എംബാപ്പക്ക് സീസണിൽ 400 മില്യൺ യൂറോയുടെ വമ്പൻ സാലറിയാണ് ഓഫർ ചെയ്തിട്ടുള്ളത്. നേരത്തെ ലിയോ മെസ്സിയെ സ്വന്തമാക്കാൻ ഇതുപോലെ ഒരു വമ്പൻ ഓഫർ ആണ് അൽ ഹിലാൽ താരത്തിന് മുന്നിൽ നൽകിയത്, എന്നാൽ ലിയോ മെസ്സിയെ സ്വന്തമാക്കാൻ സൗദി ക്ലബ്ബിനായില്ല.

ഫ്രഞ്ച് സൂപ്പർ താരംമായ കിലിയൻ എംബാപ്പെ ഈ ഓഫറിനോട് പ്രതികരിച്ചിട്ടില്ല, സൂപ്പർതാരത്തിന് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യാനാണ് താല്പര്യം എന്നാണ് ശക്തമായ റിപ്പോർട്ടുകൾ എല്ലാം സൂചന നൽകുന്നത്. എന്നാൽ സൗദി ക്ലബ്ബായ അൽ ഹിലാലിന്റെ ഓഫർ എംബാപ്പെ സ്വീകരിക്കുകയാണെങ്കിൽ ഒരു സീസണിനപ്പുറം വീണ്ടും റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യാനുള്ള അവസരം എംബാപ്പക്ക് മുന്നിൽ താനെ തുറക്കപ്പെടും.

പ്രി സീസൺ ടൂറിനുള്ള പി എസ് ജിയുടെ സ്ക്വാഡിൽ നിന്നും കിലിയൻ എംബാപ്പെയെ പിഎസ്ജി പുറത്താക്കിയിരുന്നു, ഇതോടെ കിലിയൻ എംബാപ്പെയെ ട്രാൻസ്ഫർ മാർക്കറ്റിൽ വില്പനയ്ക്ക് വെച്ച പി എസ് ജി മികച്ച ഓഫറുകൾ കാത്തിരിക്കുകയാണ്. എല്ലാവർക്കും അറിയാവുന്നതുപോലെ സൂപ്പർതാരത്തിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്‌ ഓഫറുമായി ട്രാൻസ്ഫർ മാർക്കറ്റിൽ എത്തുമെന്നാണ് പ്രതീക്ഷകൾ.

Rate this post