‘ഐഎസ്എല്ലിൽ ആദ്യമായി കളിക്കുന്ന സച്ചിനും ഡിഫൻഡർ ഹോർമിപാംമിനും ആത്മവിശ്വാസം നൽകേണ്ടതുണ്ട്’ : പ്രീതം കോട്ടാൽ |Kerala Blasters
ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്.കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ പ്രീതം കോട്ടാൽ മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിലുടനീളം പ്രതിരോധത്തിൽ പാറ പോലെ ഉറച്ചു നിന്നു.
ഈസ്റ്റ് ബംഗാളിന്റെ പല മുന്നേറ്റങ്ങളും ബംഗാളി ഡിഫൻഡർ ഒറ്റയ്‌ക്ക് തടഞ്ഞു.മുൻ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്യാപ്റ്റൻ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സിലേക്ക് മാറയത്.സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞ അനുഭവമാണ് പ്രത്യേകിച്ചും തിരാളിയായി കളിക്കുമ്പോൾ. വിജയത്തിന് ശേഷം കോട്ടാൽ പറഞ്ഞു.“എവേ ഗെയിമിൽ, പ്രത്യേകിച്ച് എന്റെ ഹോം ഗ്രൗണ്ടിൽ ഒരു വിജയം ഉറപ്പിച്ചതിൽ സന്തോഷമുണ്ട്. ഈസ്റ്റ് ബംഗാൾ എഫ്‌സി എന്ന മികച്ച ടീമിനെതിരെ കൊൽക്കത്തയിൽ തിരിച്ചെത്താനും മൂന്ന് പോയിന്റ് നേടാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. അതിനാൽ, ഞങ്ങൾ സന്തുഷ്ടരാണ്, ഇപ്പോൾ ഒരു നീണ്ട ഇടവേളയുണ്ട് ഞങ്ങളുടെ അടുത്ത മത്സരത്തിനായി ഞങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്, ”കോട്ടാൽ പറഞ്ഞു.
Pritam Kotal 🗣️"Hormipam is very good player,we just need to give him confidence. Sachin, who is playing in ISL for the very first time,also needs confidence. As a leader,I just only give them confidence. They are very talented players,that’s why they are playing here” #KBFC
— KBFC XTRA (@kbfcxtra) November 6, 2023
30 കാരനായ താരം ടീമിലെ മുതിർന്ന കളിക്കാരനെന്ന നിലയിൽ തന്റെ പങ്കിനെക്കുറിച്ചും യുവ കളിക്കാരെ നയിക്കുകയും അവരുടെ കഴിവുകളിൽ മികവ് പുലർത്താൻ പ്രാപ്തരാക്കാനും കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.”അതൊരു വലിയ റോളാണ്. മത്സരത്തിൽ മാത്രമല്ല പരിശീലന സെഷനുകളിലും ഞങ്ങൾ പരസ്പരം ഒരുപാട് സംസാരിച്ചു” അദ്ദേഹം പറഞ്ഞു.മിലോസ് ഡ്രിൻസിച്ചിന്റെ അഭാവത്തിൽ സെന്റർ ബാക്ക് പൊസിഷനിൽ ഹോർമിപാം റൂയിവ കോട്ടാലിനൊപ്പം പങ്കാളിയായി.യുവതാരങ്ങളായ റൂയിവ, ഗോൾകീപ്പർ സച്ചിൻ സുരേഷ് എന്നിവരിൽ ആത്മവിശ്വാസം വളർത്തേണ്ടതിന്റെ പ്രാധാന്യം കോട്ടാൽ ഊന്നിപ്പറയുന്നു.
Pritam Kotal 🗣️ "Sachin can save four out of four penalties, in my opinion. I have confidence in him. He is playing well but needs to improve more, and he will be getting better with confidence" #KBFC pic.twitter.com/wRaMnHBWjc
— KBFC XTRA (@kbfcxtra) November 6, 2023
“ഹോർമിപാം വളരെ നല്ല കളിക്കാരനാണ്; നമുക്ക് അദ്ദേഹത്തിന് ആത്മവിശ്വാസം നൽകേണ്ടതുണ്ട്. കരിയറിൽ ആദ്യമായി ഐഎസ്എൽ കളിക്കുന്ന സച്ചിനും ആത്മവിശ്വാസം വേണം. ഒരു നേതാവ് എന്ന നിലയിൽ ഞാൻ അവർക്ക് ആത്മവിശ്വാസം മാത്രമാണ് നൽകുന്നത്. അവർ വളരെ കഴിവുള്ള കളിക്കാരാണ്; അതുകൊണ്ടാണ് അവർ ഇവിടെ കളിക്കുന്നത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
.@Sachinsuresh01 𝐢𝐬 𝐨𝐧 𝐭𝐨𝐩 𝐨𝐟 𝐭𝐡𝐞 𝐰𝐨𝐫𝐥𝐝! 💯#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #SachinSuresh #ISLPOTM pic.twitter.com/tvWFD22uCc
— Indian Super League (@IndSuperLeague) November 4, 2023
യുവ ഗോൾകീപ്പറെ കോട്ടാൽ പ്രശംസിച്ചു,എന്നാൽ വരാനിരിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിൽ നിന്ന് കൂടുതൽ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായും പറഞ്ഞു.“എന്റെ അഭിപ്രായത്തിൽ സച്ചിന് നാല് പെനാൽറ്റികളിൽ നാലെണ്ണം തടുക്കാൻ കഴിയും.എനിക്ക് അവനിൽ വിശ്വാസമുണ്ട്. അവൻ നന്നായി കളിക്കുന്നുണ്ട്, പക്ഷേ കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്”കോട്ടാൽ പറഞ്ഞു.
Pritam Kotal on Sachin Suresh🗣️ "Sachin can save four out of four penalties, in my opinion. I have confidence in him. He is playing well but needs to improve more, and he will be getting better with confidence"#KBFC #KeralaBlasters #ISL10 pic.twitter.com/dY3D1sPwE3
— Football Express India (@FExpressIndia) November 6, 2023