ഹോർമിപാം റൂയിവ : കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ വൻ മതിൽ

ജയത്തിലും തോൽവിയിലും ചങ്ക് പറിച്ച് ടീമിനെ സ്നേഹിക്കുന്ന ഫുട്ബോൾ ആരാധകർക്ക് ,ടീം കൊടുക്കുന്ന സമ്മാനം കളിക്കളത്തിലെ മികച്ച പ്രകടനമാണ്. അത്തരത്തിൽ ഉള്ള ആരാധക കൂട്ടമായ മഞ്ഞപ്പടയ്ക്ക് വർഷങ്ങളായി അവർ ആഗ്രഹിച്ച മികച്ച സീസനാണ് ടീം നൽകി കൊണ്ടിരിക്കുന്നത് .ഈ ടീം ഒരിക്കലും രക്ഷപ്പെടില്ല എന്ന് പറഞ്ഞ വിരോധികൾക്ക് മുന്നിൽ ടീം ഈ സീസണിൽ തലയുയർത്തിപ്പിടിച്ച് സീസണിൽ എല്ലാരും നിൽക്കുകയാണ്.

ടീമിലെ ഓരോ കളിക്കാർക്കും ,സ്റ്റാഫ് അംഗങ്ങൾക്കും അർഹതപ്പെട്ടതാണ് എല്ലാ കൈയ്യടികളും എന്ന് നിസംശയമ്മ പറയാം. ആരാധകർ എല്ലാവരും ആവേശത്തോടെ ഉറ്റുനോക്കിയ ഒരു മത്സരമായിരുന്നു ബ്ലാസ്റ്റേഴ്‌സ്- ചെന്നൈ പോരാട്ടം .ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യത നിർണയിക്കുന്ന പോരാട്ടത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് നേടിയത് തകർപ്പൻ 3 ഗോൾ ജയമാണ് .ആ മത്സരത്തിൽ ചെന്നൈ മുന്നേറ്റ നിരയുടെ ആക്രമണങ്ങളെ തകർത്തത് മണിപ്പൂരിൽ നിന്നുള്ള ഒരു ഇരുപത്തിയൊന്ന് വയസുകാരനാണ് -റൂയിവ ഹോർമിപം.മുംബൈക്കെതിരെ നിർണായക മത്സരത്തിലും ഹോർമി തന്റെ സാനിധ്യം അറിയിക്കുകയും ചെയ്തു.

ആകെ സ്റ്റാർട്ട് ചെയ്തത് 9 കളികളിൽ. 6 ക്ലീൻ ഷീറ്റ്, ആൾ ഗ്രൗണ്ടിൽ ഉള്ളപ്പോൾ ടീം ഓപ്പൺ പ്ലേയിൽ നിന്ന് ഒറ്റ ഗോൾ പോലും ഇതുവരെ വഴങ്ങിയിട്ടില്ല. ഒരു മഞ്ഞ കാർഡ് പോലും വാങ്ങിയിട്ടില്ല 25interceptions, 39 Tackles, 53 Clearances .ഈ കണക്കുകൾ നമുക്ക് പറഞ്ഞു തരും ഈ യുവ ഡിഫൻഡർ ബ്ലാസ്റ്റേഴ്സിന്റെ വളർച്ചയിൽ വഹിച്ച പങ്ക്.മുഖത്തേറ്റ പരിക്കിൽ നിന്നും ടീമിൽ തിരിച്ചെത്തിയ ഹോർമി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ജെംഷദ്പുർ എഫ്സിക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തന്നെ ​ഗോളി പ്രഭ്സുഖാൻ ​ഗില്ലുമായി കൂട്ടിയിടിച്ചുവീണാണ് റൂയിവയ്ക്ക് പരുക്കേറ്റത്. മൂക്കിന്റെ അസ്ഥിക്ക് പരുക്കേറ്റ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം തിരികെ ബയോബബിളിൽ എത്തി ക്വാറന്റൈൻ പൂർത്തിയാക്കി ആണ് ക്വാമ്പിൽ തിരികെ ചേർന്നത്.

മിനർവ പഞ്ചാബിന്റെ യൂത്ത് ടീമിലൂടെ ഫുട്ബോൾ ലോകത്ത് എത്തിയ ഹോർമി ടീമിലെ പ്രധാനപ്പെട്ട താരമായി വളരെ വേഗം പേരെടുത്തു. അധികം ബഹളങ്ങൾ ഒന്നുമില്ലാത്ത താനെ ഏല്പിച്ച ഉത്തരവാദിത്തങ്ങൾ എല്ലാം ഏറ്റവും നന്നായി ചെയ്ത താരത്തിന്റെ മികവിലായിരുന്നു ടീമിന്റെ കിരീടനേട്ടം.അവിടെ നിന്ന് ഇന്ത്യൻ ആരോസിൽ എത്തിയ താരം സീസണിലെ മുഴുവൻ മത്സരവും കളിച്ചത് താരത്തിന്റെ ഫിറ്റ്നസിന്റെ ഉദാഹരണമായിരുന്നു.അതിനിടയിലാണ് വളരെ അപ്രതീക്ഷിതമായി ഈ സീസണിൽ താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് .

മികച്ച വിദേശതാരങ്ങളും,ഇന്ത്യൻ താരങ്ങളും അടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് വിദേശനിരയിൽ താരത്തിന് അവസരം കിട്ടുമോ എന്ന കാര്യം തന്നെ സംശയമായിരുന്നു.ഒരാളുടെ നിർഭാഗ്യം മറ്റൊരാളുടെ ഭാഗ്യമാകുന്നത് അപ്പോഴാണ്. അബ്‌ദുൾ ഹക്കുവിൻ പരിക്കേറ്റതോടെ ഡ്യൂറന്റ് കപ്പ് ഹോർമി പകരം വന്നു. മികച്ച പ്രകടനം നടത്താൻ താരത്തിനായി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ കരുത്തായ ലെസ്കോയൊപ്പം ഹോർമിക്കൂടി ചേർന്നതോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം സെറ്റ് ആയി. ഹോർമി വന്നതിടെ പ്രതിരോധത്തിൽ കോച്ചിന് ഒന്നിലധകം ഓപ്ഷൻ കിട്ടുകയും ചെയ്തു.

കളിക്കാര്‍ തമ്മിലുള്ള രസതന്ത്രം കൃത്യമായതോടെ എതിരാളികള്‍ക്ക് തകർക്കാൻ ബുദ്ധിമുട്ടുള്ള കോട്ടയായി ടീം മാറിയിട്ടുണ്ടെങ്കിൽ ഹോർമി അതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി അതിജീവിച്ച് വരുന്ന ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിൽ പ്രതിരോധനിരക്ക് വലിയ റോളുണ്ട്.ഇതുവരെ ചെയ്ത പോലെ അത് ഭംഗി ആയി ചെയ്യാൻ ഹോർമിക്ക് സാധിക്കട്ടെ. ഭാവി ഇന്ത്യൻ പ്രതിരോധനിരയുടെ കാവൽക്കാരൻ ആ കോട്ട പൊളിയാതെ നോക്കിക്കോളും.

Rate this post