ട്രാൻസ്ഫർ മാർക്കറ്റിൽ ഗംഭീര ട്വിസ്റ്റ്‌, ആഴ്സണൽ ലക്ഷ്യമിടുന്ന താരത്തെ അവസാനനിമിഷം തട്ടിയെടുക്കാൻ സിദാന്റെ ശ്രമം.

ഈ ട്രാൻസ്ഫർ ജാലകം അടക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഒക്ടോബർ അഞ്ചിന് ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ലിയോൺ സൂപ്പർ താരമായ ഹൗസേം ഔവറിനെ ടീമിൽ എത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഗണ്ണേഴ്സ്. ലിയോൺ താരങ്ങളെ സൈൻ ചെയ്യാൻ വെള്ളിയാഴ്ച്ച വരെയേ സമയം അനുവദിക്കുകയൊള്ളൂ എന്ന് ലിയോൺ പ്രസിഡന്റ്‌ തുറന്നു പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ആഴ്സണൽ കഴിവിന്റെ പരമാവധി ശ്രമിക്കുന്നത്.

എന്നാൽ ഇന്നലെ ട്രാൻസ്ഫർ ജാലകത്തിൽ ഗംഭീര ട്വിസ്റ്റ്‌ ആണ് സംഭവിച്ചിരിക്കുന്നത്. താരത്തെ ആഴ്‌സണലിൽ നിന്നും അവസാനനിമിഷം തട്ടിയെടുക്കാനുള്ള നീക്കങ്ങൾ നടത്തിയിരിക്കുകയാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്‌. ഫ്രഞ്ച് മാധ്യമമായ എൽ എക്യുപ്പെയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. പരിശീലകൻ സിദാനാണ് ഈ മധ്യനിര താരത്തിന് വേണ്ടി ഫ്രഞ്ച് ക്ലബായ ലിയോണിനെ വിളിച്ചത് എന്നാണ് വാർത്തകൾ.

ഫ്രഞ്ച് താരമായ ഔവറിന് റയൽ മാഡ്രിഡിൽ തിളങ്ങാൻ സാധിച്ചേക്കും എന്നാണ് സിദാൻ വിശ്വസിക്കുന്നത്. റയൽ മാഡ്രിഡിന്റെ മധ്യനിരയിൽ ഒരു വലിയ പങ്കു തന്നെ ഈ ഇരുപത്തിരണ്ടുകാരനായ താരത്തിന് വഹിക്കാനുണ്ട് എന്നാണ് സിദാന്റെ പക്ഷം. പക്ഷെ താരത്തിന് വേണ്ടിയുള്ള സിദാന്റെ അവസാനനിമിഷ ശ്രമം ഫലം കണ്ടേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ കാര്യത്തിൽ അല്പം സമയം വൈകിപ്പോയി എന്നാണ് ലിയോൺ സിദാനെ നിലപാട് അറിയിച്ചിരിക്കുന്നത്.

താരത്തിന് വേണ്ടി ലിയോൺ ആവിശ്യപ്പെടുന്ന തുക ആഴ്‌സണൽ നൽകാൻ തയ്യാറാവാത്തതാണ് ട്രാൻസ്ഫറിന് തടസ്സമായി നിൽക്കുന്നത്. പരിശീലകൻ ആർട്ടെറ്റക്ക് ഏറെ താല്പര്യമുള്ള താരമാണ് ഔവർ. എന്നാൽ ലിയോൺ ഇനി താരത്തെ വിടാനുള്ള സാധ്യതകൾ കുറവാണ്. ഡീപ്പേയുടെ കാര്യത്തിലും ഇതേ നിലപാടാണ് ലിയോൺ കൈകൊണ്ടിട്ടുള്ളത്. വെള്ളിയാഴ്ച്ചക്ക് മുമ്പ് താരത്തെ സൈൻ ചെയ്യാനായിരുന്നു ബാഴ്‌സയോട് ലിയോൺ ആവിശ്യപ്പെട്ടിരുന്നത്. ഏതായാലും ഒക്ടോബർ അഞ്ചിന് മുമ്പ് താരത്തെ എങ്ങനെയെങ്കിലും ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ആഴ്സണൽ.

Rate this post