ലയണൽ മെസ്സിയെ പിന്തുടർന്ന് ഫ്രഞ്ച് ഗോൾകീപ്പറും അമേരിക്കൻ ലീഗിലേക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറിന്റെ ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് ഏറെ വർഷങ്ങൾ നീണ്ട തന്റെ ടോട്ടനം ഹോട്സ്പർ കരിയറിനു അന്ത്യം കുറിക്കുകയാണ്. 2012 മുതൽ 11 വർഷത്തോളം ടോട്ടനം ഹോട്സ്പർ താരമായി തുടർന്ന 37 കാരനായ ഹ്യൂഗോ ലോറിസ് തന്റെ കരിയറിന്റെ അവസാന വർഷങ്ങളിലാണ് ടീം വിടുന്നത്.
നിലവിൽ പുറത്തുവരുന്ന ഫാബ്രിസിയോ റൊമാനോയുടെ അപ്ഡേറ്റുകൾ പ്രകാരം ഹ്യൂഗോ ലോറിസ് അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ലോസ് ആഞ്ചലസ് എഫ്സിയുമായി വാക്കാലുള്ള കരാറിൽ എത്തിയിട്ടുണ്ട്. ഹ്യൂഗോ ലോറിസും ലോസ് ആഞ്ചലസ് എഫ്സിയും തമ്മിൽ വാക്കാലുള്ള കരാറിൽ എത്തിയിട്ടുണ്ടെന്നും ഒരു വർഷത്തെ സ്ഥിര കരാറിൽ താരം സൈൻ ചെയ്യാൻ ഒരുങ്ങുകയാണെന്നുമാണ് ഫാബ്രിസിയോയുടെ അപ്ഡേറ്റ്.
Hugo Lloris will sign for LAFC, leaving Tottenham after 11 years, reports @FabrizioRomano
— B/R Football (@brfootball) December 29, 2023
Only Heung-min Son remains from their 2019 Champions League final XI 🧍♂️ pic.twitter.com/iO7OGNdukJ
ഒരു വർഷത്തെ സ്ഥിര കരാറിലാണ് ഒപ്പുവെക്കുന്നതെങ്കിലും തുടർന്ന് കരാർ നീട്ടാനുള്ള ഓപ്ഷനും കരാർ വ്യവസ്ഥയിൽ പറയുന്നുണ്ടെന്ന് ലോകപ്രശസ്തമായ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സൈൻ ചെയ്യാനുള്ള ഡോക്യുമെന്റ്സ് റെഡി ആണെന്നും ഇനി താരം തന്റെ പുതിയ ക്ലബ്ബിൽ സൈൻ ചെയ്യേണ്ടത് മാത്രമാണ് ബാക്കിയുള്ളതേന്നുമാണ് പുതിയ അപ്ഡേറ്റ്.
🚨🇺🇸 Hugo Lloris to LAFC, here we go! Verbal agreement in place between all parties — told it’s permanent deal for Lloris who’s leaving Spurs after 11 years.
— Fabrizio Romano (@FabrizioRomano) December 29, 2023
🟡⚫️ Understand Lloris will sign one year deal at LAFC plus options to extend for next years.
Documents ready soon. pic.twitter.com/0XFIhR9k4y
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ വരവിന് ശേഷം അമേരിക്കൻ ഫുട്ബോളിലേക്കും യൂറോപ്പ്യൻ ഫുട്ബോളിലെ സൂപ്പർതാരങ്ങൾ വരുന്നുണ്ട്. ലിയോ മെസ്സിയുടെ ഇന്റർമിയാമി ക്ലബ്ബിലേക്കുള്ള വരവിന് ശേഷം മെസ്സിയുടെ മുൻസഹതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് മേജർ സോക്കർ ലീഗിലേക്ക് കടന്നുവരുന്നത്. അടുത്ത ഫിഫ വേൾഡ് കപ്പ് നടക്കാനിരിക്കുന്ന അമേരിക്കൻ മണ്ണിലേക്കുള്ള സൂപ്പർ താരങ്ങളുടെ വരവ് അമേരിക്കൻ ഫുട്ബോളിനും കാര്യമായി മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.