സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ സെപ്തംബറിൽ നടന്ന രണ്ടു മത്സരങ്ങളിൽ ബ്രസീൽ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.ആദ്യ മൽസരത്തിൽ ബൊളിവിയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയെടുത്തിയ ബ്രസീൽ രണ്ടാം മത്സരത്തിൽ പെറുവിനെ ഒരു ഗോളിന് കീഴടക്കി. എന്നാൽ ഒക്ടോബറിൽ നടന്ന രണ്ടു മത്സരങ്ങളിലും ബ്രസീലിന് വിജയിക്കാൻ സാധിച്ചില്ല.
ആദ്യ മത്സരത്തിൽ വെനസ്വേലയ്ക്കെതിരെ 1-1 സമനില വഴങ്ങിയ ബ്രസീൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഉറുഗ്വായോട് രണ്ടു ഗോളിന്റെ തോൽവി ഏറ്റുവാങ്ങി. ഇതോടെ പരിശീലകൻ ഫെർണാണ്ടോ ദിനിസ് ഉൾപ്പെടെ നിരവധി കളിക്കാർക്ക് നേരെ കടുത്ത വിമര്ശനം ഉയരുകയും ചെയ്തു. റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ പ്രകടനത്തിൽ ആരാധകർ തൃപ്തരായിരുന്നില്ല.തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ സ്ഥിരതയില്ലാത പ്രകടനമാണ് വിനീഷ്യസ് പലപ്പോഴും കാഴ്ചവെച്ചിട്ടുള്ളത്.
റയൽ മാഡ്രിഡിൽ വിനീഷ്യസ് പുറത്തെടുക്കുക നിലവാരമുള്ള പ്രകടനം ബ്രസീലിയൻ ജേഴ്സിയിൽ കാണാൻ സാധിക്കാറില്ല. ഉറുഗ്വേക്ക്വതിരെയുള്ള മത്സര ശേഷം സ്വയം വിമർശനവുമായി എത്തിയിരിക്കുമാകയാണ് വിനീഷ്യസ്.“ഞാൻ കളിയിൽ വളരെ മോശമായിരുന്നു, കഴിഞ്ഞ മത്സരത്തിലും ഞാൻ വളരെ മോശമായിരുന്നു.ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുന്നു. വെനസ്വേലയ്ക്കെതിരെയും ഉറുഗ്വേയ്ക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്ക് സാധിച്ചില്ല എന്ന് ഞാൻ സമ്മതിക്കുന്നു.എനിക്ക് ഒരുപാട് മെച്ചപ്പെടാനുണ്ട്, ടീമിനും ഒരുപാട് മെച്ചപ്പെടാനുണ്ട്. ടീമിനായി ഏറ്റവും മികച്ചത് ഞാൻ പുറത്ത് എടുക്കണം” 23 കാരനായ വിനീഷ്യസ് പറഞ്ഞു.
🗣️🎙️ Vinicius Júnior: "I admit that I was very bad in the match against Uruguay and even in the previous match against Venezuela. I apologize to the fans and I must improve more and provide the best for the Brazilian national team."#URUxBRA#URUBRApic.twitter.com/f7SVcHpOCi
— Olt Sports (@oltsport_) October 18, 2023
“ബ്രസീലിയൻ ടീമിലെ എന്റെ പ്രകടനം ഞാൻ പ്രതീക്ഷിച്ചത് പോലെ വന്നിട്ടില്ല.റയലിൽ ഞാൻ ചെയ്യുന്നതുപോലെ ഇവിടെ ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്.സമ്മർദ്ദവും വളരെ വലുതാണ്. ഞാൻ എപ്പോഴും തയ്യാറാണ്.ടീമിനെ സഹായിക്കാൻ കഴിയുന്നത്ര വേഗത്തിൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു” വിൻഷ്യസ് കൂട്ടിച്ചേർത്തു.സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്രസീൽ. നവംബറിൽ നടക്കുന്ന മത്സരങ്ങളിൽ ബ്രസീൽ കൊളംബിയയെയും , അര്ജന്റീനയയെയും നേരിടും.