ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് മനസ്സ് തുറന്ന് സാവി |Lionel Messi

ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്നുള്ള കാര്യത്തിൽ ഇപ്പോൾ റൂമറുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്.മെസ്സി ബാഴ്സ പ്രസിഡണ്ടായ ലാപോർട്ടയുമായി ചർച്ച നടത്തി എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അത് നിഷേധിക്കപ്പെട്ടിരുന്നു.എന്നാൽ ലയണൽ മെസ്സിയുടെ പിതാവായ ജോർഗെ മെസ്സി ദിവസങ്ങൾക്ക് മുമ്പ് ബാഴ്സ ക്യാമ്പുമായി സംസാരിച്ചതാണ് അറിയാൻ കഴിയുന്നത്.

പക്ഷേ പോസിറ്റീവായ യാതൊന്നും തന്നെ ആ ചർച്ചയിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹം ബാഴ്സലോണയിൽ വെച്ച് മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താൻ സാധ്യത കുറവാണ് എന്ന് തുറന്നു പറഞ്ഞത്.ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ അനുകൂലമല്ല.പക്ഷേ മെസ്സിക്ക് മുന്നിൽ തീരുമാനമെടുക്കാൻ ഇനിയും സമയം അവശേഷിക്കുന്നുണ്ട്.

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവിയോട് ഇതേക്കുറിച്ച് ചോദിക്കപ്പെട്ടിരുന്നു. ലയണൽ മെസ്സിയുടെ തീരുമാനം അദ്ദേഹം മാത്രമാണ് കൈക്കൊള്ളേണ്ടത് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.താനും മെസ്സിയും തമ്മിൽ സ്ഥിരമായി കോൺടാക്ട് ചെയ്യാറുണ്ടെന്നും സാവി പറഞ്ഞിട്ടുണ്ട്.ആൽബർട്ട് റോഗ്യാണ് സാവിയുടെ വാക്കുകളെ പുറത്ത് വിട്ടിരിക്കുന്നത്.

‘മെസ്സിയുടെ കാര്യത്തിൽ ഞാൻ എന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അദ്ദേഹത്തിന് വേണ്ടി എപ്പോഴും എഫ്സി ബാഴ്സലോണയുടെ വാതിലുകൾ തുറന്നു കിടക്കും.അദ്ദേഹം എന്റെ സുഹൃത്താണ്.അതുകൊണ്ടുതന്നെ ഞങ്ങൾ സ്ഥിരമായി കോൺടാക്ട് ചെയ്യാറുണ്ട്.ഭാവിയിൽ എന്താണ് ചെയ്യേണ്ടത് എന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം മെസ്സിക്കാണ്.അദ്ദേഹത്തെ ആശ്രയിച്ചാണ് അതെല്ലാം നിലകൊള്ളുന്നത്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായ മെസ്സി എപ്പോഴും ഇവിടെ അനുയോജ്യമാണ് ‘ബാഴ്സ പരിശീലകൻ പറഞ്ഞു.

എഫ്സി ബാഴ്സലോണക്ക് വേണ്ടി ദീർഘകാലം കളിച്ചിരുന്ന മെസ്സിക്ക് 2021ൽ ആയിരുന്നു ക്ലബ് വിടേണ്ടിവന്നത്.ക്ലബ്ബിന്റെ സാമ്പത്തിക പ്രശ്നങ്ങളാണ് തിരിച്ചടിയായത്.പക്ഷേ ബാഴ്സ തന്നെ ട്രീറ്റ് ചെയ്ത രീതിയിൽ മെസ്സിക്ക് ഇപ്പോഴും ക്ലബ്ബ് ബോർഡിനോടും പ്രസിഡണ്ട് ലാപോർട്ടയോടും അനിഷ്ടമുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Rate this post