ചരിത്രത്തിലെ ഏറ്റവും മികച്ച താരം താൻ തന്നെയാണെന്ന് ക്രിസ്ത്യാനോ റൊണാൾഡോ |Cristiano Ronaldo

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് റൊണാൾഡോ പലപ്പോഴും പറഞ്ഞിട്ടുണ്ട്. റൊണാൾഡോ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ലയണൽ മെസിക്ക് ഒരു രാജ്യാന്തര കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന സമയത്തായതിനാൽ പലരും അതിനെ അംഗീകരിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ രണ്ടു വർഷത്തിനിടെ ലോകകപ്പ് ഉൾപ്പെടെ മൂന്ന് ഇന്റർനാഷണൽ കിരീടങ്ങൾ മെസി നേടിയതോടെ പലരും ആ അഭിപ്രായം മാറ്റിയിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് മെസി ലോകകപ്പ് നേട്ടത്തിലൂടെ തെളിയിച്ചുവെന്നാണ് ഫുട്ബോൾ ആരാധകരിൽ വലിയൊരു വിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

എന്നാൽ താനാണ് ചരിത്രത്തിലെ മികച്ച താരമെന്ന കാര്യത്തിൽ റൊണാൾഡോക്ക് യാതൊരു വിധ സംശയവുമില്ല. നിലവിൽ സൗദി അറേബ്യൻ ക്ലബിനു വേണ്ടി കളിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം ഗോൾ അറബിനോടു സംസാരിക്കുമ്പോൾ പറഞ്ഞത് താനാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നാണ്.

ഏറ്റവുമധികം ഗോളുകൾ കരിയറിൽ നേടിയ ഫുട്ബോൾ താരം, ദേശീയ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ള താരം എന്നിങ്ങനെ നിരവധി റെക്കോർഡുകൾ റൊണാൾഡോയുടെ പേരിലുണ്ട്. ഇതെല്ലാം പരിഗണിച്ചാവും താരം തന്നെത്തന്നെ ഏറ്റവും മികച്ചതെന്നു വിലയിരുത്തുന്നത്.

അതേസമയം മെസി ആരാധകർ ഇതൊരിക്കലും അംഗീകരിച്ചു കൊടുക്കില്ല. ലോകകപ്പ് ഉൾപ്പെടെ സാധ്യമായ എല്ലാ നേട്ടങ്ങളും ഏഴു ബാലൺ ഡി ഓറും സ്വന്തമാക്കിയ മെസി തന്നെയാണ് ഒന്നാം സ്ഥാനത്തെന്നാണ് ഇവർ ഉറപ്പിക്കുന്നത്. റൊണാൾഡോയുടെ പല റെക്കോർഡുകളും മെസി തകർക്കാൻ സാധ്യതയുള്ളതും അവർ ചൂണ്ടിക്കാട്ടുന്നു.

5/5 - (1 vote)