ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം ഞാൻ : ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ഈ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ 38കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്.രണ്ടു മത്സരങ്ങളായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.രണ്ടു മത്സരങ്ങളിലും രണ്ടു ഗോളുകൾ വീതം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.മാത്രമല്ല ഒരുപാട് റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിരുന്നു.

നിലവിൽ ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.122 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.മാത്രമല്ല അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതാരവും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.198 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

ഇതിന് പിന്നാലെ പുതിയ ഒരു അവകാശവാദം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉയർത്തിയിട്ടുണ്ട്.അതായത് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ഞാനാണ് എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ പറഞ്ഞിട്ടുള്ളത്.ഗോൾ അറേബ്യ എന്ന മാധ്യമത്തോട് സംസാരിക്കുന്ന വേളയിലാണ് ഈ അവകാശവാദം റൊണാൾഡോ ഉന്നയിച്ചിട്ടുള്ളത്.

പക്ഷേ ഫുട്ബോൾ ലോകത്ത് ഇതിനോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഒരുപാട് പേരാണ്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി മെസ്സി സമ്പൂർണ്ണനായെന്നും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നുമാണ് പലരും വാദിക്കുന്നത്.അതേസമയം ബ്രസീലിയൻ ഇതിഹാസമായ പെലെയെ സ്ഥാനത്ത് പരിഗണിക്കുന്നവരും ഉണ്ട്.അർജന്റൈൻ ഇതിഹാസമായ ഡിയഗോ മറഡോണയെ ഈ സ്ഥാനത്ത് പരിഗണിക്കുന്നവരും ഉണ്ട്.അങ്ങനെ ഒരിക്കലും വാദപ്രതിവാദങ്ങൾ അവസാനിക്കാത്ത ഒരു വിഷയമാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം.

അതിലേക്ക് എരിവ് പകർന്നു കൊണ്ടാണ് ക്രിസ്റ്റ്യാനോയുടെ ഈയൊരു പ്രസ്താവന വരുന്നത്.ഏതായാലും ഫുട്ബോൾ ചരിത്രത്തിലെ ഒരുപാട് റെക്കോർഡുകൾ സ്വന്തം പേരിലുള്ള റൊണാൾഡോ ഇപ്പോഴും തകർപ്പൻ പ്രകടനമാണ് നടത്തുന്നത് എന്നുള്ള കാര്യത്തിൽ ആർക്കും സംശയങ്ങൾ ഒന്നുമില്ല.

1.2/5 - (59 votes)