അത് സത്യമാണ്, ഞാൻ ബാഴ്സലോണയിൽ എത്തിയത് എന്റെ ശമ്പളത്തിൽ നിന്നും വലിയൊരു തുക ഉപേക്ഷിച്ചിട്ടാണ്-ജാവോ ഫെലിക്സ്

പോർച്ചുഗലിൽ നിന്നും ലാലിഗ ക്ലബ്ബായ അത്‌ലറ്റികോ മാഡിഡ് 140 മില്യൺ യൂറോ ചിലവഴിച്ചാണ് ഭാവിയിലെ സൂപ്പർ താരം എന്ന ലേബലിൽ ജാവൊ ഫിലിക്സിനെ എത്തിച്ചത്, എന്നാൽ അത്‌ലറ്റികോ മാഡ്രിഡിൽ തുടക്കം ഗംഭീരമായിരുന്നെങ്കിലും പിന്നീട് താരത്തിന് വലിയ അവസരങ്ങൾ ലഭിച്ചിരുന്നില്ല, അത്‌ലറ്റികോ മാഡ്രിഡ് പരിശീലകൻ സിമിയോണിയുമായി ചില സൗന്ദര്യപിണക്കമുണ്ടായത് താരത്തിന് അവസരങ്ങൾ നിഷേധിക്കുകയും ചെയ്തു.

പിന്നീട് 2022 സീസണിൽ ചെൽസി ജാവോ ഫെലിക്സിന് ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കിയിരുന്നു, എന്നാൽ ബൈ ഓപ്ഷൻ ഇല്ലാത്തത് കൊണ്ട് തന്നെ താരത്തെ നിലനിർത്താൻ ചെൽസിക്ക് കഴിഞ്ഞില്ല, പിന്നീട് അത്‌ലറ്റികോ മാഡ്രിഡിലേക്ക് തിരിച്ചു പോയ താരം ക്ലബ്ബിൽ തുടരാൻ ആഗ്രഹിച്ചിരുന്നില്ല.

പോർച്ചുഗൽ താരത്തിന്റെ സ്വപ്ന ക്ലബ്ബായ ബാഴ്സലോണയിൽ കളിക്കുക എന്നതായിരുന്നു താരത്തിന്റെ വലിയ ലക്ഷ്യം, ആ ലക്ഷ്യത്തിനുവേണ്ടി താരം ഫൈനാൻഷ്യൽ ക്രൈസിസിൽ ആയ ബാഴ്സലോണയെ സഹായിക്കാനായി തന്റെ ശമ്പളം വെട്ടി കുറക്കാൻ തയ്യാറായിരുന്നുവെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു, എന്നാൽ ഇപ്പോൾ താരം അത് ശരിവെക്കുകയാണ്. പോർച്ചുഗൽ സൂപ്പർ താരം പറയുന്നത് ഇങ്ങനെ:

“അതെ, അത് സത്യമായ കാര്യമാണ്, ഞാൻ എന്റെ ശമ്പളത്തിൽ നിന്നും വലിയൊരു തുക ഉപേക്ഷിച്ചിട്ടാണ് ബാഴ്സലോണയിൽ ചേർന്നത്, എനിക്ക് ഒരു മാറ്റം അത്യാവശ്യമാണ്, എനിക്ക് എന്റേതായ രീതിയിൽ ഫുട്ബോൾ കളിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തേണ്ടിയിരുന്നു,ഞാൻ പറഞ്ഞപോലെ ബാഴ്സലോണ തന്നെയാണ് അതിന്റെ അനുയോജ്യമായ സ്ഥലം” ജാവോ ഫെലിക്സ് വ്യക്തമാക്കി.

ബാഴ്സലോണക്ക് വേണ്ടി അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് പോർച്ചുഗൽ താരം.ലാലിഗയിൽ റിയൽ ബെറ്റിസിനെതിരെ ആദ്യ ഇലവനിൽ അവസരം ലഭിച്ച മത്സരത്തിൽ ഒരു ഗോൾ നേടി കളിയിലെ താരമായി, കഴിഞ്ഞദിവസം ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചതാവട്ടെ രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടി മാൻ ഓഫ് ദി മാച്ച് അവാർഡും സ്വന്തമാക്കി. കളിച്ച മൂന്നു മത്സരങ്ങളിൽ മൂന്നു ഗോളുകളും ഒരു അസിസ്റ്റും നേടി, രണ്ടു മത്സരങ്ങളിൽ ബാഴ്സലോണ ജയിച്ചതാവട്ടെ അഞ്ചുവീതം ഗോളുകൾക്കാണ്.

Rate this post