‘നെയ്മറെ കുറിച്ച് എനിക്കറിയില്ല, പക്ഷേ ഞാനും മെസ്സിയും തീർച്ചയായും ഒരുമിച്ചുണ്ടാകും’:ലൂയിസ് സുവാരസ്

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി എംഎൽഎസ് ക്ലബ് ഇന്റർ മിയമിലേക്ക് കൂടു മാറിയിരുന്നു. ഇതിനു പിന്നാലെ വമ്പൻ താരങ്ങളും മെസ്സിയുടെ പാത പിന്തുടർന്ന് അമേരിക്കയിലെത്തും എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.മുൻ ബാഴ്‌സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ഇന്റർ മിയാമിലേക്ക് എത്തും എന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

ലൂയിസ് സുവാരസ് അടുത്തിടെ മുൻ സഹതാരങ്ങളായ ലയണൽ മെസിയും നെയ്മറും ഉൾപ്പെട്ട ശക്തമായ വിരമിക്കൽ അവകാശവാദം ഉന്നയിച്ചു.താനും മെസ്സിയും ഒരുമിച്ച് വിരമിക്കുമെന്ന് ഉറുഗ്വേ താരം പറഞ്ഞു. വിരമിക്കൽ സംബന്ധിച്ച ചർച്ചയിൽ നെയ്മറും പങ്കെടുത്തിരുന്നുവെന്ന് സുവാരസ് കൂട്ടിച്ചേർത്തു.“ഞങ്ങളും നെയ്മറുമായി ഇക്കാര്യം സംസാരിച്ചു. ഞങ്ങളുടെ കരിയറിന്റെ അവസാന നാളുകൾ ഒരേ ക്ലബ്ബിൽ ചെലവഴിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഫുട്ബോളിന്റെ സന്തോഷം പൂർണ്ണമായും ആസ്വദിച്ച് ഞങ്ങൾ ഇഷ്ടപ്പെടുന്ന പോലെ ഫുട്ബോൾ കളിച്ച് ഒരുമിച്ച് വിരമിക്കുക. നെയ്മറെ കുറിച്ച് എനിക്കറിയില്ല, പക്ഷേ ഞാനും മെസ്സിയും തീർച്ചയായും ഒരുമിച്ചുണ്ടാകും”പ്രശസ്ത MSN ത്രയത്തിന്റെ ഭാഗമായ മുൻ ബാഴ്‌സലോണ സ്‌ട്രൈക്കർ പറഞ്ഞു.

ഇന്റർ മിയാമിൽ മെസ്സിയോടൊപ്പം ചേരുമോ എന്ന ചോദ്യത്തിന് ഗ്രെമിയോയുമായി 2024 വരെ കരാർ ഉണ്ടെന്ന് പറഞ്ഞ് സ്‌ട്രൈക്കർ അത് നിരസിച്ചു.“ഇത് തെറ്റാണ്, അത് അസാധ്യമാണ്. ഗ്രെമിയോയിൽ ഞാൻ വളരെ സന്തുഷ്ടനാണ്, എനിക്ക് 2024 വരെ ഒരു കരാറുണ്ട്” സുവാരസ് പറഞ്ഞു.ബാഴ്‌സലോണയിൽ ലയണൽ മെസ്സിക്കൊപ്പം 258 മത്സരങ്ങൾ കളിച്ച സുവാരസ് 99 ഗോളുകൾ നേടിയിട്ടുണ്ട്. അതേസമയം, നെയ്മറിനൊപ്പം മുൻ ലിവർപൂൾ താരം 124 മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ കൂട്ടിച്ചേർത്തു.

ബാഴ്‌സലോണയിൽ മെസ്സിക്കൊപ്പം ആറ് സീസണുകൾ ചെലവഴിച്ച 36-കാരൻ ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ തുടരാൻ തന്നെ തീരുമാനിക്കുകയാണ്.2022 ഡിസംബറിൽ ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പുവെച്ച സുവാരസ് 24 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും എട്ട് അസിസ്റ്റുകളും നേടി.

Rate this post