ക്രോയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കിയയാണ് ലയണൽ മെസ്സിയുടെ അര്ജന്റീന ലോകകപ്പിന്റെ കലാശ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഗോളും അസിസ്റ്റുമായി മിന്നുന്ന പ്രകടനം പുറത്തെടുത്ത ലയണൽ മെസ്സിയുടെ മികവിലായിരുന്നു അര്ജന്റീനയുടെ വിജയം. ലയണൽ മെസ്സിയുടെ രണ്ടമത്തെ ലോകകപ്പ് ഫൈനൽ ആണ് ഖത്തറിലേത്.ക്രൊയേഷ്യക്കെതിരെ അർജന്റീനയുടെ അഭൂതപൂർവമായ വിജയത്തെക്കുറിച്ച് ലയണൽ മെസ്സി പ്രതികരിച്ചു.
“പലതും എന്റെ മനസ്സിലൂടെ കടന്നുപോയി. ഇതെല്ലാം കാണുന്നത് വളരെ ആവേശകരമാണ്, ആളുകൾ, കുടുംബം. ലോകകപ്പ് മുഴുവനും അവിശ്വസനീയമായിരുന്നു, ഞങ്ങൾ അനുഭവിച്ചവയാണ്, ഇപ്പോൾ ഞങ്ങൾ അവസാന മത്സരത്തിനായി പോകുന്നു, അതാണ് ഞങ്ങൾ ആഗ്രഹിച്ചത്” മെസ്സി പറഞ്ഞു.
ലയണൽ മെസ്സിയുടെ ഏറ്റവും വലിയ ഫിഫ ലോകകപ്പ് ടൂർണമെന്റായി പലരും ഇതിനെ കണക്കാക്കുന്നു. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട.”ഇത് എന്റെ ഏറ്റവും മികച്ച ലോകകപ്പാണോ അല്ലയോ എന്ന് എനിക്കറിയില്ല. വളരെക്കാലമായി ഞാൻ ഇത് ഒരുപാട് ആസ്വദിക്കുന്നു. ഈ ടീം മുന്നോട്ട് പോവുമെന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു.ഞങ്ങൾ എന്താണെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളിൽ വിശ്വസിക്കാൻ ഞങ്ങൾ ആരാധകരോട് ആവശ്യപെടുന്നു” മെസ്സി പറഞ്ഞു.
Lionel Messi: “I don’t know if it’s my best World Cup or not. I’ve been enjoying this a lot for a long time. We were confident that this group was going to pull it off. We know what we are and we ask the people to believe in us.” pic.twitter.com/upT8MqiDKv
— Roy Nemer (@RoyNemer) December 13, 2022
“ഞങ്ങൾ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി,. ഈ ആളുകൾക്കും നമ്മുടെ രാജ്യത്തുള്ള എല്ലാ അർജന്റീനക്കാർക്കുമൊപ്പം ഞാൻ അത് ആസ്വദിക്കുകയാണ്. കിരീടം നേടാൻ ഏറ്റവും പ്രിയപ്പെട്ടവരല്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പക്ഷേ ഞങ്ങൾ ആർക്കും ഒന്നും വെറുതെ സമ്മാനിക്കാൻ പോകുന്നില്ല. ഞങ്ങൾ അത് മാച്ച് ബൈ മാച്ച് കാണിച്ചു “മെസ്സി കൂട്ടിച്ചേർത്തു.
“സൗദി അറേബ്യയ്‌ക്കെതിരായ തോൽവിക്ക് ശേഷം, ഞങ്ങളെ വിശ്വസിക്കാൻ ഞാൻ ആരാധകരോട് ആവശ്യപ്പെട്ടു, കാരണം ഞങ്ങളുടെ കഴിവ് എന്താണെന്ന് ഞങ്ങൾക്കറിയാം. മറ്റൊരു ലോകകപ്പ് ഫൈനലിൽ അർജന്റീന കളിക്കും! നമുക്കത് ആസ്വദിക്കണം”മെസ്സി കൂട്ടിച്ചേർത്തു
Lionel Messi: “After the defeat against Saudi Arabia, I asked the fans to trust us because we know what we are capable of. Argentina will play in another World Cup final! We have to enjoy it.” pic.twitter.com/eki4bq1wUa
— BeksFCB (@Joshua_Ubeku) December 13, 2022
മത്സരത്തിന്റെ 34-ാം മിനിറ്റിൽ മെസി സ്കോർ ഷീറ്റിൽ ഇടം പിടിച്ചു.ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് യുവ മുന്നേറ്റക്കാരൻ ജൂലിയൻ അൽവാരസിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ഈ ഗോളോടെ ലോകകപ്പ് മത്സരത്തിൽ 11 ഗോളുകളോടെ അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി.
Lionel Messi: “We knew were not the top favorites but we were not going to gift anyone anything. We showed it match by match.” pic.twitter.com/z4xMS2ScQy
— Roy Nemer (@RoyNemer) December 13, 2022
39-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ അൽവാരസ് സ്കോർ രണ്ടാക്കി ഉയർത്തി.69-ാം മിനിറ്റിൽ മെസ്സിയുടെ വേഗമേറിയ കാലുകൾ ക്രൊയേഷ്യൻ ഡിഫൻഡർ ജോസ്‌കോ ഗ്വാർഡിയോളിന് എല്ലാത്തരം പ്രശ്‌നങ്ങളും സൃഷ്ടിച്ചുകൊണ്ട് കൊടുത്ത അസ്സിസ്റ്റിൽ നിന്നും അൽവാരസ് മൂന്നാം ഗോളും നേടി.