പരിശീലകനാവാനല്ല,താൻ ഇഷ്ടപ്പെടുന്നത് ആ റോൾ വഹിക്കാൻ : സിദാനെ ചൂണ്ടിക്കാണിച്ച് മെസ്സി പറയുന്നു

35 കാരനായ ലയണൽ മെസ്സി ഇപ്പോഴും ഈ സീസണിൽ വളരെ മികവോടുകൂടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സീസണിൽ ഒരുപാട് വിമർശനങ്ങൾ മെസ്സിക്ക് ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ അതിനെല്ലാം പലിശ സഹിതം മെസ്സി ഇപ്പോൾ തിരിച്ചു കൊടുത്തു കൊണ്ടിരിക്കുകയാണ്.

പക്ഷേ ലയണൽ മെസ്സി തന്നെ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു എന്നുള്ള യാഥാർത്ഥ്യം എല്ലാവരും ഉൾക്കൊള്ളാൻ ആരംഭിച്ചിട്ടുണ്ട്.ഇനി ഏറെക്കാലമൊന്നും മെസ്സിയെ ആസ്വദിക്കാൻ ആരാധകർക്ക് ലഭിക്കില്ല.പരമാവധി ആസ്വദിക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പുതുതായി നൽകിയ അഭിമുഖത്തിൽ വിരമിച്ചതിനു ശേഷം പരിശീലകന്റെ വേഷത്തിൽ എത്തുമോ എന്നുള്ള ചോദ്യം മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു. പരിശീലകനാവാൻ ഉദ്ദേശമില്ല എന്നാണ് മെസ്സി പറഞ്ഞത്. എന്നാൽ സ്പോർട്ടിംഗ് ഡയറക്ടർ എന്ന റോൾ താൻ ഇഷ്ടപ്പെടുന്നുവെന്നും മെസ്സി കൂട്ടിച്ചേർത്തു.

‘ സത്യത്തിൽ എനിക്ക് പരിശീലകൻ ആവാൻ ഉദ്ദേശമില്ല. പക്ഷേ നല്ല ഒരു കരിയറിന് ശേഷവും മികച്ച പരിശീലകൻ ആവാൻ കഴിയുമെന്നുള്ളത് സിദാൻ തെളിയിച്ചു കഴിഞ്ഞു. അദ്ദേഹം പരിശീലകനായി കൊണ്ട് മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി. ഞാൻ സ്പോർട്ടിംഗ് ഡയറക്ടർ എന്ന റോൾ ഇഷ്ടപ്പെടുന്നു. ഒരു ടീമിനെ നിർമ്മിച്ചെടുക്കുന്നതും പരിശീലകനൊപ്പം പ്രവർത്തിക്കുന്നതും ഞാൻ ഇഷ്ടപ്പെടുന്നു. പക്ഷേ എനിക്ക് ഇക്കാര്യങ്ങളിൽ ഉറപ്പൊന്നുമില്ല ‘ ലിയോ മെസ്സി പറഞ്ഞു.

ലയണൽ മെസ്സി വിരമിച്ചതിനുശേഷം മെസ്സിയെ ഏതെങ്കിലുമൊരു റോളിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യത്തിൽ സംശയങ്ങളില്ല. പക്ഷേ സംബന്ധിച്ചിടത്തോളം ഇനിയും അദ്ദേഹത്തിന് അതേക്കുറിച്ചൊക്കെ ചിന്തിക്കാൻ സമയമുണ്ട്.ഏതായാലും ഭാവിയിൽ ബാഴ്സയിൽ ഏതെങ്കിലും ഒരു റോളിൽ മെസ്സി ഉണ്ടാവുമെന്നാണ് ആരാധക പ്രതീക്ഷകൾ.